Activate your premium subscription today
തിരുവനന്തപുരം ∙ പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും നൽകാൻ രൂപീകരിച്ച പെൻഷൻ മാസ്റ്റർ ട്രസ്റ്റിലേക്ക് അധികമായി വേണ്ടിവരുന്ന തുകയുടെ ബാധ്യത ഇനി പൂർണമായി കെഎസ്ഇബിക്ക്. നിലവിലെ കണക്കനുസരിച്ച് 20,000 കോടിയിലധികം രൂപയാണ് കെഎസ്ഇബി കണ്ടെത്തേണ്ടത്. പെൻഷൻ ആനുകൂല്യങ്ങളിൽ കെഎസ്ഇബിയുടെ ഉത്തരവാദിത്തം സംബന്ധിച്ചു മുൻപുണ്ടായിരുന്ന ഉത്തരവിലെ ഭാഗം 2023ൽ ഒഴിവാക്കപ്പെട്ടതിനെതിരെ പെൻഷൻകാർ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് അതു പുനഃസ്ഥാപിച്ചത്. 2013ൽ കെഎസ്ഇബി ലിമിറ്റഡ് എന്ന കമ്പനിയായി പുനഃസംഘടിപ്പിച്ചപ്പോൾ, അതുവരെയുള്ള ജീവനക്കാരുടെയും പെൻഷൻകാരുടെയും പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്ന ബാധ്യതകൾ സർക്കാരും കെഎസ്ഇബിയും പങ്കിടുമെന്നായിരുന്നു വ്യവസ്ഥ.
കണിച്ചാർ∙ കരിന്തളം വയനാട് 400 കെവി വൈദ്യുതി ലൈൻ കടന്നു പോകുന്നതിനായി നിശ്ചയിച്ച ബദൽ അലൈൻമെന്റ് സർവേ നടത്താൻ എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കണിച്ചാർ ടൗണിലെ സർവേയാണ് പ്രദേശ വാസികളായ വീട്ടുടമകളും കർഷകരും ചേർന്ന് തടഞ്ഞത്. കേളകം പഞ്ചായത്തിലെ കുണ്ടേരിയിലുള്ള വീടുകൾക്ക് ഭീഷണിയാകും എന്നാരോപിച്ച് നൽകിയ പരാതികളെ തുടർന്ന് ബദൽ ലൈനിനായി കണിച്ചാർ, കേളകം,
നീലേശ്വരം ∙ കെഎസ്ഇബി പടന്നക്കാട് സെക്ഷനിനു കീഴിലെ ഹൈടെൻഷൻ ലൈനിലെ ജംപർ ശരിയാക്കാൻ എത്തിയ സബ് എൻജിനീയർ പി.വി.ശശി, ഓവർസീയർ കെ.സി.ശ്രീജിത്ത്, ലൈൻമാൻമാരായ പി.വി.പവിത്രൻ, അശോകൻ എന്നിവരെ മർദിച്ച പ്രദേശവാസികളായ 3 പേരെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ദിനൂപ്, സുമിത്ത്, ഷാജി എന്നിവരെയാണ് പൊലീസ് അറസ്റ്റ്
തിരുവനന്തപുരം ∙ കെഎസ്ഇബിയിൽ ആയിരത്തിലധികം യുവാക്കൾക്കു നിയമനം ലഭിക്കാനുള്ള സാധ്യതകൾക്കു തടയിട്ട് കസ്റ്റമർ കെയർ വിഭാഗം സ്വകാര്യവൽക്കരിക്കാൻ നീക്കം. സംസ്ഥാനത്തെ എല്ലാ സെക്ഷൻ ഓഫിസുകളിലും കസ്റ്റമർ കമ്യൂണിക്കേഷൻ വിഭാഗത്തിലേക്കു ജീവനക്കാരെ നൽകാൻ കഴിയുന്ന സ്ഥാപനങ്ങളുടെ ചുരുക്കപ്പട്ടികയുണ്ടാക്കാൻ നോട്ടിസ് ഇറക്കി. ഇതിൽ നിലവിലെ കേന്ദ്രീകൃത കോൾ സെന്ററും ഉൾപ്പെടും.അൻപതോളം സ്ഥിരംജീവനക്കാരുമായി ആരംഭിച്ച കെഎസ്ഇബിയിലെ കേന്ദ്രീകൃത കസ്റ്റമർ കെയറിൽ ഇപ്പോൾ 16 സ്ഥിരം ജീവനക്കാരും സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിൽനിന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും താൽക്കാലികമായി നിയമിച്ച ജീവനക്കാരുമാണുള്ളത്.
തിരുവനന്തപുരം∙ മലപ്പുറം വഴിക്കടവില്‍ വൈദ്യുതക്കെണിയില്നിന്നു ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ വൈദ്യുതിമോഷണം സംബന്ധിച്ച് മുന്‍പ് പരാതി അറിയിച്ചിരുന്നു എന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നു കെഎസ്ഇബി. വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി നിർമിക്കുന്ന വിവരം ഏഴു മാസം മുൻപ് കെഎസ്ഇബി അധികൃതരെ അറിയിച്ചിരുന്നു എന്ന റിപ്പോര്‍ട്ട് വസ്തുതാപരമല്ല. കെഎസ്ഇബി വഴിക്കടവ് സെക്ഷന്‍ ഓഫിസില്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
നിലമ്പൂർ∙ വഴിക്കടവിൽ ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാർഥി അനന്തുവിന് കണ്ണീരില്‍ കുതിർന്ന യാത്രാമൊഴി. അനന്തുവിന്റെ മൃതദേഹം വീടിന് സമീപമുള്ള കുട്ടിക്കുന്നു ശ്മശാനത്തിൽ സംസ്കരിച്ചു. അനന്തുവിനെ അവസാനമായി കാണാനായി വീട്ടിലേക്കും ശ്മശാനത്തിലേക്കും നിരവധി ആളുകളാണ് ഒഴുകിയെത്തിയത്.
കൊച്ചി ∙ നാലു മാസത്തിനിടയിൽ രണ്ടാമതും കെഎസ്ഇബിയുടെ വൈദ്യുതി ചാർജ് വർധന.യൂണിറ്റിന് 5 പൈസ മുതൽ 20 പൈസ വരെയാണു കൂട്ടിയത്. ഫിക്സഡ് ചാർജ് യൂണിറ്റിന് 5 മുതൽ 20 രൂപ വരെ വർധിപ്പിച്ചു. ഏപ്രിൽ ഒന്നു മുതൽ ചാർജ് വർധന നിലവിൽ വന്നു. 2024 ഡിസംബർ 5 നാണു താരിഫ് റിവിഷൻ നിലവിൽ വന്നത്. ആ ഉത്തരവിൽ തന്നെ 2025–26 വർഷത്തെ ചാർജ് വർധനയ്ക്കും റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയിരുന്നു. എങ്കിലും ഉപയോക്താക്കൾക്കു മുന്നറിയിപ്പു നൽകാതെയാണു ചാർജ് വർധിപ്പിച്ചത്.വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള ഏപ്രിലിലാണു പുതിയ താരിഫ് നിലവിൽ വന്നതെന്നതിനാൽ കെഎസ്ഇബിക്ക് ഡിസംബറിലെ താരിഫ് വർധനയേക്കാൾ ഇതു ലാഭമാണ്.
അഞ്ചൽ ∙ കെഎസ്ഇബി അഞ്ചൽ ഈസ്റ്റ് സെക്ഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചു വ്യാപക പരാതി . തകരാറുകൾ പരിഹരിക്കുന്നതിൽ വലിയ കാലതാമസം വരുന്നതിനു പുറമേ ചില സ്ഥലങ്ങളിൽ മനഃപൂർവം വൈദ്യുതി കണക്ഷൻ വിഛേദിച്ചു ജനങ്ങളെ വലയ്ക്കുന്നതായും ആക്ഷേപം ഉയർന്നു. സെക്ഷന്റെ പ്രവർത്തനം വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യം ഉയരുന്നു.
തിരുവനന്തപുരം∙ പുതിയ പുനരുപയോഗ ഊർജ ചട്ടം നിലവിൽ വരുന്നതോടെ നെറ്റ് മീറ്ററിങ് സൗകര്യം പരിമിതപ്പെടുന്നവരിൽ വൻകിട, ഇടത്തരം വ്യവസായങ്ങളും. ഗാർഹിക, കാർഷിക, വ്യാവസായിക മേഖലകൾക്ക് നെറ്റ് മീറ്ററിങ് തുടരാൻ വ്യവസ്ഥയുണ്ടെങ്കിലും പ്ലാന്റിന്റെ ശേഷി 3 കിലോവാട്ട് ആയിരിക്കണം. പ്ലാന്റിന്റെ ശേഷിയുടെ 30% സംഭരിക്കാൻ ഹൈബ്രിഡ് ബാറ്ററി സംവിധാനം സ്ഥാപിച്ചാൽ 5 കിലോവാട്ട് പ്ലാന്റ് സ്ഥാപിക്കാം. ഇത്തരം ചെറിയ പ്ലാന്റുകൾ ചെറുകിട വ്യവസായ സ്ഥാപനങ്ങൾ മാത്രമേ സ്ഥാപിക്കു. അതിനാൽ, മറ്റു വ്യവസായങ്ങളെല്ലാം ഗ്രോസ് മീറ്ററിങ്, നെറ്റ് ബില്ലിങ് രീതികളിലേക്കു മാറും.
കാസർകോട് ∙ കാലവർഷം വരവറിയിച്ചപ്പോൾതന്നെ ജില്ലയിൽ പലയിടത്തുമുണ്ടായ വൈദ്യുതി മുടക്കത്തിനു കാരണം ലൈനുകളുടെ കാലപ്പഴക്കമെന്ന് ആക്ഷേപം. പഴകി ദ്രവിച്ച് നിൽക്കുന്ന കമ്പികളിൽ ചെറിയ മരക്കമ്പുകൾ വീണാൽപോലും പൊട്ടുന്നത് പതിവായിരിക്കുകയാണ്. ജില്ലയിൽ വൈദ്യുതി വിതരണം ആരംഭിച്ചപ്പോൾ സ്ഥാപിച്ച ലൈനുകൾപോലും ഇപ്പോഴും
Results 1-10 of 1474