പന്തളം (Pandalam)
Pandalam

Pandalam is a municipal town in Pathanamthitta district Kerala. Pandalam is considered a holy town due to its connection with Lord Ayyappa and Sabarimala. The Pandalam area is considered as the educational and cultural capital of Central Travancore. 

പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്ഥലമാണ് പന്തളം. ശബരിമലയിലെ പ്രതിഷ്ഠയായ ശാസ്താവ് തന്റെ മനുഷ്യാവതാരമായി ജീവിച്ചിരുന്നത് പന്തളം രാജാവിന്റെ മകനായി ആയിരുന്നു എന്നാണ് ഐതിഹ്യം. ശബരിമലയിലേക്ക് പോകുന്നതിനുമുൻപ് ഭക്തജനങ്ങൾ പന്തളം കൊട്ടാരത്തിനടുത്തുള്ള വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി തൊഴുതു മടങ്ങുന്നു. വിവിധ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഇല്ലങ്ങളും തറവാടുകളും സാംസ്കാരിക സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന നാടാണ് പന്തളം