എ വിജയരാഘവൻ
A Vijayaraghavan

സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറും. ഒരു തവണ ലോക്സഭാംഗമായും ഒരു തവണ രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സെക്രട്ടറിയുമാണ്. 2020ൽ കോടിയേരി ബാലകൃഷ്ണൻ രോഗബാധിതനായി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായി.

ജീവിതം

1956 മാർച്ച് 23ന് ആപമ്പാടൻ പരങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടേയും മകനായി മലപ്പുറത്ത് ജനിച്ചു. ബിഎ, എൽഎൽബി ബിരുദധാരിയാണ്. 

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ വിജയരാഘവൻ 1986ൽ എസ്എഫ്ഐ ദേശീയ അധ്യക്ഷനായി.1989ൽ പാലക്കാട്ടുനിന്നു ലോക്സഭയിലെത്തി. 1998ൽ രാജ്യസഭാംഗമായ അദ്ദേഹം സിപിഎം ചീഫ് വിപ്പുമായിരുന്നു. 

കാലിക്കറ്റ് സർവകലാശാലയുടെ ബിഎ (ഇസ്ലാമിക് ഹിസ്റ്ററി) ഒന്നാം റാങ്കുകാരൻ കൂടിയാണ്. സിപിഎം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായും കർഷക തൊഴിലാളി ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായ ആർ.ബിന്ദുവാണു ഭാര്യ. മകൻ: ഹരികൃഷ്ണൻ.