Activate your premium subscription today
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനൗദ്യോഗിക ആലോചനകൾ സിപിഎമ്മിൽ സജീവമായി. സ്ഥാനാർഥികൾ ആരൊക്കെ എന്നതിനെ ആശ്രയിച്ച് ജില്ലയിലെ പാർട്ടി നേതൃത്വത്തിലും മാറ്റങ്ങൾക്കു സാധ്യത. ജില്ലാ സെക്രട്ടറി ആർ.നാസർ നിയമസഭയിലേക്കു മത്സരിച്ചാൽ മന്ത്രി സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു ജില്ലയിലെ പ്രവർത്തനങ്ങളിൽ സജീവമാകുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി.പുളിക്കൽ ജില്ലാ സെക്രട്ടറിയാകാൻ സാധ്യതയേറെയാണ്.
ആലപ്പുഴ∙ മുൻ എംപി എ.എം. ആരിഫിനെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കെ.ആർ. ഭഗീരഥൻ, വി.ജി. മോഹനൻ എന്നിവരെയും പുതുതായി സെക്രട്ടേറിയറ്റിലെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് ജി.രാജമ്മയെ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി.
ആലപ്പുഴ∙ ഒൻപതുവർഷങ്ങൾക്ക് മുൻപെഴുതിയ കവിത ഫെയ്സ്ബുക്കിലൂടെ വീണ്ടും പങ്കുവച്ച് ആലപ്പുഴ മുൻ ലോക്സഭാംഗം എ.എം.ആരിഫ്. ‘ഞാൻ അങ്ങനെ മിണ്ടാപ്രാണിയായി’ എന്ന കവിതയാണ് ആരിഫ് പങ്കുവച്ചിരിക്കുന്നത്. രാജ്യത്തെ മാറിയ സാഹചര്യങ്ങൾക്കനുസരിച്ച് ഒരു പൗരൻ നിശബ്ദനായിപ്പോകുന്ന അവസ്ഥയെയാണ് കവിതയിലൂടെ ആരിഫ് പറയാൻ
ചേർത്തല ∙ ‘കൂടപ്പിറപ്പിനെപ്പോലെ കൂടെ നിൽക്കുന്നവൻ, തുറന്ന വാഹനത്തിൽ നിറഞ്ഞ ചിരിയുമായി ഇതാ കടന്നുവരുന്നു...’ ഈ വാക്കുകളല്ല, ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന്റെ പൈലറ്റ് വാഹനത്തിൽ അനൗൺസ്മെന്റ് നടത്തുന്നയാളെ കണ്ടാണ് നാട്ടുകാർക്ക് അദ്ഭുതമായത്– മന്ത്രി പി.പ്രസാദ്. മന്ത്രിയല്ലാത്ത കാലത്ത് ഇതെല്ലാം പലതവണ ചെയ്തിട്ടുള്ള പ്രസാദിനു പക്ഷേ ഇതൊന്നും പുതുമയായിരുന്നില്ല.
ആലപ്പുഴ∙ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എംപിമാർക്ക് സ്വന്തം മണ്ഡലത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ചെലവാക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുകയുടെ വിനിയോഗം കാര്യക്ഷമമാണോ? കഴിഞ്ഞ അഞ്ച് വർഷം കേരളത്തിലെ 20 എംപിമാർക്ക് ലഭിച്ചതെത്ര? ചെലവാക്കിയ തുകയെത്ര? എന്തിനൊക്കെ ചെലവാക്കി
വിഷുത്തലേന്ന് കുഴിക്കാട്ട് പവിത്രൻ നൽകിയ കൈനീട്ടം പൊലിച്ചു. മാരാരിക്കുളം മേഖലയിൽ സ്വീകരണ പര്യടനത്തിനെത്തിയ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിനു പിന്നെയെല്ലാം നല്ലതായി ഭവിച്ചു. നാട്ടുകാർ നൽകിയതെല്ലാം വിഷു‘ഫലങ്ങൾ.’ ∙ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ മുണ്ടുചിറയിലായിരുന്നു ആദ്യ സ്വീകരണം. പ്രദേശത്തെ മുതിർന്ന
കോൺഗ്രസിനും ഇടതുപക്ഷത്തിനും തുല്യ പ്രതീക്ഷയേകുന്ന മണ്ണാണ് ആലപ്പുഴ. ഇരു പാർട്ടികളുടേയും ഒട്ടനേകം നേതാക്കൾക്ക് ജന്മം നൽകിയ മണ്ണ്. ഇരു കൂട്ടർക്കും സമാനമായ വേരോട്ടമുള്ള ഇടം. രാഷ്ട്രീയവും സാഹിത്യവും സിനിമയും ഉൾപ്പെടെ കേരളം കണ്ട ഉജ്ജ്വലരായ ഒട്ടേറെ പേർക്ക് ജന്മം നൽകിയ നാട്. ആലപ്പുഴക്കാരുടെ ഭാഷയിൽ ഇത്തവണ
ആലപ്പുഴ∙ കത്തുന്ന ചൂടിനെയും വകവയ്ക്കാതെ ദിവസം മുഴുവൻ നീളുന്ന പരിപാടികളുമായി സ്ഥാനാർഥികൾ മണ്ഡലത്തിൽ നിറഞ്ഞുനിന്നു.യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ ചേർത്തല മണ്ഡലത്തിൽ വിവിധയിടങ്ങളിൽ പര്യടനം നടത്തി. ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ്, കെപിസിസി എക്സിക്യൂട്ടീവ് അംഗം ഡി.സുഗതൻ, കെപിസിസി രാഷ്ട്രീയകാര്യ
വോട്ടു ചോദിക്കാനെത്തിയ ആലപ്പുഴ എംപി എ.എം.ആരിഫിനെതിരെ ജനങ്ങള് പ്രതിഷേധിക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആലപ്പുഴ ∙ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന്റെ പ്രചാരണം സ്വീകരണ പര്യടനത്തിലേക്കു കടന്നു. ഇന്നലെ ആദ്യദിനത്തിലെ പര്യടനം മുഹമ്മയിൽ സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. ചേർത്തല നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർഥിക്കു സ്വീകരണം നൽകി.സ്വീകരണ പര്യടനത്തിൽ മന്ത്രിമാരായ പി.പ്രസാദും സജി
Results 1-10 of 50