Activate your premium subscription today
നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസംഗം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ തടസപ്പെടുത്തുവെന്ന് ആരോപിച്ചു പ്രതിപക്ഷ ബഹളം. സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തെത്തിയാണു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്. എസ്സി, എസ്ടി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളുടെ ഫണ്ട് വെട്ടിക്കുറിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസംഗം.
തിരുവനന്തപുരം ∙ പൊലീസിന്റെ വീഴ്ച സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സ്പീക്കര്‍ എ.എന്‍. ഷംസീറും തമ്മില്‍ വാക്പോര്. കേരളം ഗുണ്ടകളുടെ കൈയിലാണെന്നും പൊലീസ് നിഷ്ക്രിയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍ പ്രസംഗം അവസാനിപ്പിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടതാണ് പ്രശ്നത്തിനു കാരണമായത്.
കോട്ടയം∙ എം.ബി. രാജേഷിനു പകരക്കാരനായി സ്പീക്കർ കസേരയിലെത്തിയ എ.എൻ.ഷംസീർ മന്ത്രി രാജേഷിനെതിരെ വടിയെടുക്കുന്നത് ഇത് ആദ്യതവണയല്ല. സ്പീക്കറായിരുന്നപ്പോൾ രാജേഷും പല തവണ ഷംസീറിനെ ശാസിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ സഭയിൽ നടത്തുന്ന വാക്പോര് പലപ്പോഴും ഭരണ – പ്രതിപക്ഷ അംഗങ്ങളെ അമ്പരപ്പിച്ചിട്ടുമുണ്ട്.
തിരുവനന്തപുരം ∙ സ്പീക്കറുടെ അനുവാദം കൂടാതെ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരം നല്കിയ എക്സൈസ് മന്ത്രി എം.ബി. രാജേഷിനെ ശാസിച്ച് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. സംസ്ഥാനത്തു ലഹരി ഉപയോഗം വര്‍ധിക്കുന്നതും അക്രമസംഭവങ്ങള്‍ കൂടുന്നതും സംബന്ധിച്ചു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു സ്പീക്കറുടെ ഇടപെടല്‍. മന്ത്രി സംസാരിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചോദ്യം ചോദിച്ചതും മന്ത്രി മറുപടി നല്കിയതും സ്പീക്കര്‍ക്ക് ഇഷ്ടമായില്ല.
തിരുവനന്തപുരം ∙ നിർമിത ബുദ്ധി എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. എല്ലാ മേഖലകളിലും എഐ ഇടപെടുന്നു. എല്ലാത്തിന്റെയും നല്ല വശങ്ങൾ സ്വീകരിക്കാം, എന്നാൽ നല്ല വശങ്ങൾ വരുമ്പോൾ ചീത്ത വശങ്ങളും വരുമെന്ന് ഓർക്കണം. എഐയെ ഗുണകരമായി ഉപയോഗിക്കുന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ നിയമസഭയിൽ എംഎൽഎമാർക്ക് ഉണ്ടായിരുന്നതിനെക്കാൾ ഹാജരുള്ള വ്യക്തിയായിരുന്നു അന്തരിച്ച മാധ്യമപ്രവർത്തകൻ ഇ.സോമനാഥ് എന്ന് സ്പീക്കർ എ.എൻ.ഷംസീർ. എംഎൽഎമാരെക്കാൾ കൂടുതൽ സമയം അദ്ദേഹം സഭയിൽ ചെലവഴിച്ചിരുന്നു. പരിസ്ഥിതി മേഖലയുമായും സോമനാഥ് അടുത്ത ബന്ധം പുലർത്തി. മലയാള മനോരമ മുൻ സീനിയർ സ്പെഷൽ
തിരുവനന്തപുരം∙ കാരുണ്യം രാഷ്ട്രീയപ്രവർത്തനത്തിന്റെ അടിസ്ഥാന പ്രമാണമാക്കി മാറ്റിയ ജനനേതാവായിരുന്നു കെ.എം.മാണിയെന്ന് സ്പീക്കർ എ.എൻ.ഷംസീർ. ദീർഘകാല അനുഭവസമ്പത്ത് ഉണ്ടായിട്ടും നിയമസഭാ സമ്മേളന കാലയളവിൽ പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടിയെപ്പോലെ തയാറെടുക്കുന്ന കെ.എം.മാണിയുടെ പാർലമെന്ററി പ്രവർത്തനം പുതിയ തലമുറയിലെ നിയമസഭാ സാമാജികർക്ക് വഴികാട്ടിയാണ്. കർഷകത്തൊഴിലാളി പെൻഷൻ മുതൽ നിർധനർക്ക് മികച്ച ചികിത്സ ലഭ്യമാക്കിയ കാരുണ്യ പദ്ധതി വരെ, കെ.എം.മാണി ആവിഷ്കരിച്ച പദ്ധതികളെല്ലാം രാജ്യത്തിനാകെ മാതൃകയായി മാറിയെന്നും എ.എൻ.ഷംസീർ പറഞ്ഞു.
തിരുവനന്തപുരം ∙ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന് കേരള നിയമസഭയുടെ ആദരം. പ്രഗത്ഭനായ ധനകാര്യ വിദഗ്ധനെയും നിശ്ചയദാർഢ്യമുള്ള രാഷ്ട്രതന്ത്രജ്ഞനെയുമാണ് മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിലൂടെ രാജ്യത്തിന് നഷ്ടമായതെന്ന് സ്പീക്കർ എ.എൻ.ഷംസീർ അനുസ്മരിച്ചു. ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സംവിധാനത്തെയും സംരക്ഷിക്കുന്നതിന് മൻമോഹൻ സിങ്ങിന്റെ നിലപാടുകൾ പ്രശംസനീയമാണെന്നും എന്നാൽ, അദ്ദേഹത്തിന്റെ നയങ്ങളോട് തങ്ങൾക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരം ∙ ചരിത്രത്തെ വളച്ചൊടിക്കുന്ന കാലഘട്ടമാണ് ഇതെന്നും ഏറെ ജാഗ്രത പുലർത്തണമെന്നും നടൻ പ്രകാശ് രാജ്. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി മരിച്ചുവെന്നു വളരെ ലാഘവത്തോടെയാണു പറയുകയും എഴുതുകയും ചെയ്യുന്നത്. മഹാത്മജി മതതീവ്രവാദിയുടെ വെടിയേറ്റു മരിച്ചു എന്നാണു പറയേണ്ടത്.
തിരുവനന്തപുരം∙ അപ്രതീക്ഷിത നീക്കങ്ങൾക്കൊടുവിൽ രാജി പ്രഖ്യാപിച്ച പി.വി.അൻവർ മലയോര മേഖലയിലെ ജനങ്ങൾക്കായി തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായിനിന്നു പ്രവർത്തിക്കുമെന്നു പ്രഖ്യാപിച്ചു. കേരളം നേരിടുന്ന പ്രധാന പ്രശ്നമാണ് വന്യജീവി ആക്രമണം. ഇക്കാര്യത്തിൽ ശക്തമായ നിലപാട് പാർലമെന്റിൽ സ്വീകരിക്കാമെന്നു തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ഉറപ്പുനൽകി. മമതയാണു രാജി വയ്ക്കാൻ നിർദേശിച്ചത്. ശനിയാഴ്ച സ്പീക്കർ എ.എൻ.ഷംസീറിനു രാജിക്കത്ത് ഇമെയിൽ അയച്ചിരുന്നു.
Results 1-10 of 362