Activate your premium subscription today
ന്യൂഡൽഹി ∙ 2023 ലെ സന്ദർശനത്തിൽ ഇന്ത്യൻ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സ്റ്റാർട്ടപ്പുകൾ ചാറ്റ് ജിപിടിയോടു മത്സരിക്കുന്നതിനെ ‘പ്രതീക്ഷയ്ക്കു വകയില്ലാത്തത്’ എന്നു പരിഹസിച്ച ഓപ്പൺഎഐ സ്രഷ്ടാവ് സാം ആൾട്മാൻ ഇന്നലെ രാജ്യത്തിന്റെ എഐ ശ്രമങ്ങളെ വാനോളം പ്രകീർത്തിച്ചു. ഡൽഹിയിൽ ഐടി മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തിയ ആൾട്മാൻ ഇന്ത്യയുടെ ശ്രമങ്ങൾ ശരിയായ ദിശയിലാണെന്ന് പറഞ്ഞു.
നമോഭാരത് അതിവേഗ ട്രെയിനുകളടക്കം സർവീസ് തുടങ്ങുമ്പോൾ കേരളത്തിനും അർഹമായ പരിഗണന നൽകുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അങ്കമാലി – എരുമേലി ശബരിപാതയുടെ ത്രികക്ഷി കരാർ (റെയിൽവേ–സംസ്ഥാന സർക്കാർ–ആർബിഐ) ഒപ്പിടാൻ കേരള സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മറുപടി ലഭിച്ചില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്ത്യൻ റെയിൽവേയുടെ മുഖമുദ്രയായി മാറിയ വന്ദേഭാരത് എക്സ്പ്രസ് (ചെയർകാർ) ട്രെയിനുകളുടെ നിർമാണം അവസാനിപ്പിക്കുന്നു. നിലവിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ നിർമാണം നടക്കുന്ന ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) കൂടുതൽ ട്രെയിനുകൾക്ക് റെയിൽവേ ബോർഡ് ഓർഡർ നൽകിയിട്ടില്ല. വന്ദേഭാരത് ട്രെയിനുകൾ രാജ്യത്തെ പ്രധാന റൂട്ടുകളിൽ എല്ലാം എത്തിയതോടെയാണ് തീരുമാനം. വന്ദേഭാരത് എക്സ്പ്രസുകൾക്കു പകരം വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് റെയിൽവേ ബോർഡ്.
ന്യൂഡൽഹി∙ കേരളത്തിനുള്ള റെയിൽവേ വിഹിതം 3,042 കോടിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇത് യുപിഎ കാലത്തേക്കാൾ എട്ട് ഇരട്ടി അധികമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെക്കുറിച്ചു വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂഡൽഹി∙ കേന്ദ്ര ബജറ്റിൽ റെയിൽവേ വിഹിതത്തിൽ 10 കോടി രൂപയുടെ കുറവ്. 2.52 ലക്ഷം കോടി രൂപയാണു വകയിരുത്തിയത്. കഴിഞ്ഞ ബജറ്റിൽ 2.62 ലക്ഷം കോടി രൂപയായിരുന്നു വിഹിതം. ബജറ്റ് വിഹിതത്തിനു പുറമേ 10,000 കോടി രൂപ കണ്ടെത്തുമെന്നതിനാൽ, കഴിഞ്ഞ ബജറ്റിന്റെ അതേ തുക തന്നെ ഇത്തവണയും ലഭ്യമാകുമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ന്യൂഡൽഹി ∙ ചാറ്റ് ജിപിടിക്കും ഡീപ്സീക്കിനും ബദലായി ഇന്ത്യയും 10 മാസത്തിനകം സമാനമായ എഐ മോഡൽ (എൽഎൽഎം–ലാർജ് ലാംഗ്വേജ് മോഡൽ) വികസിപ്പിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. 10,370 കോടി രൂപയുടെ ഇന്ത്യഎഐ മിഷന്റെ ഭാഗമായിട്ടാണിത്. എഐ സോഫ്റ്റ്വെയറുകൾ പ്രവർത്തിപ്പിക്കാനുള്ള ഉയർന്ന കംപ്യൂട്ടിങ് ശേഷി അടക്കമാണ് എഐ മിഷൻ ലക്ഷ്യം വയ്ക്കുന്നത്.
ശ്രീനഗർ∙ ചെനാബ് നദിക്ക് കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ കുതിച്ചു പാഞ്ഞ് വന്ദേഭാരത്. ശ്രീനഗറിനും കത്രയിലെ ശ്രീ വൈഷ്ണോ മാതാ റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ചെനാബ് റെയിൽവേ പാലത്തിലൂടെയാണ് വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം ഇന്നു നടത്തിയത്. ഇതിന്റെ വിഡിയോ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ പങ്കുവച്ചു. കശമീരിലെ തണുപ്പ് നിറഞ്ഞ കാലാവസ്ഥയ്ക്കു അനുയോജ്യമായ രീതിയിൽ നിർമിച്ച പ്രത്യേക വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടമാണ് റെയിൽവേ പൂർത്തീകരിച്ചത്.
ന്യൂഡൽഹി ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിന്നുള്ള പണം എടിഎം വഴി പിൻവലിക്കാനുള്ള സംവിധാനം അടുത്ത വർഷം നിലവിൽ വരുമെന്നു തൊഴിൽമന്ത്രാലയം സെക്രട്ടറി സുമിത ദാവ്റ പറഞ്ഞു. ഇതിനായി ഇപിഎഫിന്റെ ഐടി സംവിധാനങ്ങളിൽ മാറ്റം വരുത്തുകയാണെന്ന് അറിയിച്ചു. ഇപിഎഫ്ഒ നൽകുന്ന പ്രത്യേക കാർഡ് ഉപയോഗിച്ചാണ് എടിഎമ്മിൽനിന്നു പണം പിൻവലിക്കാൻ കഴിയുക.
ന്യൂഡൽഹി∙ ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് തയാറായി. 410 മീറ്റർ നീളമുള്ള ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്കാണ് ഇന്ത്യൻ റെയിൽവേയുടെയും ഐഐടി മദ്രാസിന്റെയും സഹകരണത്തോടെ തയാറാക്കിയിരിക്കുന്നത്. തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ട് ജില്ലയിലുള്ള മദ്രാസ് ഐഐടിയുടെ തയ്യൂർ ക്യാംപസിലാണ് ഭാവി തലമുറയെ യാത്രാ വിപ്ലവത്തിലേക്ക് നയിക്കുന്ന ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് നിർമിച്ചിരിക്കുന്നത്.
അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയും നവീകരണത്തിന്റെയും ഉൽപ്പാദനത്തിന്റെയും കേന്ദ്രമായ ജർമനിയും തമ്മിലുള്ള ബന്ധം ബിസിനസ്സിലും തന്ത്രതലത്തിലും വളരെ പ്രധാനമാണെന്ന് കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവും ജ്യോതിരാദിത്യ സിന്ധ്യയും പറഞ്ഞു.
Results 1-10 of 132