Activate your premium subscription today
ബെംഗളൂരു∙ ബിജെപി കർണാടക പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയ്ക്കെതിരായ വിമതനീക്കം ശക്തമാകുന്നതിനിടെ, മുതിർന്ന ഒബിസി നേതാവ് സുനിൽ കുമാർ
ബെംഗളൂരു∙ മുൻമുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ യഥാർഥമാണെന്ന് സിഐഡി കർണാടക ഹൈക്കോടതിയെ അറിയിച്ചു. ദൃശ്യത്തിലെ ശബ്ദം യെഡിയൂരപ്പയുടേതാണെന്ന് സ്ഥിരീകരിച്ചതായും വ്യക്തമാക്കി. തനിക്കെതിരായ പോക്സോ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന യെഡിയൂരപ്പയുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ബെംഗളൂരു∙ കോവിഡ് കാലത്ത് ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയെയും മുൻ ആരോഗ്യമന്ത്രി ശ്രീരാമുലുവിനെയും കുറ്റവിചാരണ ചെയ്യണമെന്ന് അന്വേഷണ റിപ്പോർട്ട്. ബിജെപി സർക്കാരിന്റെ കാലത്തെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തിയ റിട്ട. ജസ്റ്റിസ് ജോൺ മൈക്കൽ ഡിക്കുഞ്ഞയുടേതാണ് നിർദേശം. 2020ൽ 3 ലക്ഷം പിപിഇ കിറ്റുകൾ ചൈനീസ്, ഹോങ്കോങ് കമ്പനികളിൽ നിന്നു വാങ്ങിയതിലാണു ക്രമക്കേട് ആരോപിക്കുന്നത്. കുറ്റം മറയ്ക്കാൻ രേഖകളിൽ കൃത്രിമം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
ബെംഗളൂരു ∙ കർണാടകയിൽ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു നേരിടാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്. യെഡിയൂരപ്പ. അഴിമതി ആരോപണങ്ങളിൽ സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ബിജെപി–ജനതാദൾ സഖ്യം നടത്തിയ മൈസൂരു ചലോ പദയാത്രയുടെ സമാപനച്ചടങ്ങിലാണു വെല്ലുവിളി.
ബെംഗളൂരു∙ കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്.യെഡിയൂരപ്പയ്ക്കെതിരായ പോക്സോ കേസിലെ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കുട്ടിക്കും അമ്മയ്ക്കും യെഡിയൂരപ്പ പണം നൽകിയെന്നു പൊലീസ് സിഐഡി സമർപ്പിച്ച കുറ്റപത്രത്തിൽ
ബെംഗളൂരു ∙ പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കി. ജൂൺ 17ന് കേസിന്റെ അടുത്ത വിചാരണ നടക്കുന്നതുവരെ യെഡിയൂരപ്പയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. കേസിൽ ബെംഗളൂരു കോടതി യെഡിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
ബെംഗളൂരു∙ 17 വയസ്സുകാരിയെ ലൈംഗികമായി ആക്രമിച്ചെന്ന പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്.യെഡിയൂരപ്പയ്ക്കെതിരെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ചോദ്യം ചെയ്യലിന് നോട്ടിസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് കേസ് അന്വേഷിക്കുന്ന സിഐഡി വിഭാഗം കോടതിയെ സമീപിച്ചത്.
ബെംഗളൂരു ∙ മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയ്ക്കെതിരായ പോക്സോ കേസിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് കോടതി. സിഐഡി അപേക്ഷയെ
ബെംഗളൂരു∙ കർണാടകയിലെ ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങൾ ചോർത്തിയെന്നു സംശയിക്കുന്ന ബിജെപി നേതാവ് ദേവരാജെ ഗൗഡയെ ലൈംഗിക പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകൻ കൂടിയായ ഇയാൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രജ്വലിന്റെ പിതാവ് രേവണ്ണയ്ക്കെതിരെ ഹൊളെനരസിപുരയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ടതാണ്.
∙ബംഗാരപ്പയുടെയും യെഡിയൂരപ്പയുടെയും മക്കൾക്കു പുറമേ കെ.എസ്.ഈശ്വരപ്പ എന്ന ‘അപ്പ’ കൂടി കളംപിടിച്ചതോടെ കർണാടകയിലെ ശിവമൊഗ്ഗയിൽ ത്രികോണപ്പോരിന്റെ തീച്ചൂട്. രാജ്യമെങ്ങും ബിജെപി മോദിയുടെ പേരിൽ വോട്ടു ചോദിക്കുമ്പോൾ പാർട്ടിയുടെ ഈ മുൻ സംസ്ഥാന പ്രസിഡന്റ് ഇവിടെ മോദിയുടെ പേരിൽ ബിജെപിക്കെതിരെയാണ് വോട്ടു ചോദിക്കുന്നത്.
Results 1-10 of 113