Activate your premium subscription today
ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാപരിശോധന നടത്താനുള്ള അധികാരം തമിഴ്നാടിനാണെന്നും ഇക്കാര്യത്തിൽ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് ഉത്തരവാദിത്തമില്ലെന്നും കേന്ദ്ര ജലശക്തി മന്ത്രാലയം വ്യക്തമാക്കി.
തിരുവനന്തപുരം∙ കോളജ്, സർവകലാശാലാ അധ്യാപകരുടെ ഏഴാം ശമ്പള പരിഷ്കരണ കുടിശിക നൽകുന്ന പദ്ധതി അവസാനിപ്പിച്ചതായി ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി ഡോ. സുഗാന്ത മജുംദാർ ലോക്സഭയിൽ മറുപടി നൽകി. ഇതോടെ സംസ്ഥാനത്തെ അധ്യാപകർക്ക് ലഭിക്കുമായിരുന്ന 1500 കോടിയോളം രൂപ നഷ്ടമായി.
എന്തു ചോദിച്ചു? ∙ഏലം, ചെറുകിട തേയില കർഷകർക്ക് പ്രത്യേക പാക്കേജ് ∙കഴിഞ്ഞ വേനൽക്കാലത്ത് കൃഷിനാശമുണ്ടായ ഏലം കൃഷിക്കാർക്കും, ചെറുകിട തേയില കർഷകർക്കും ന്യായവില ലഭ്യമാക്കുന്നതിനുമായി പ്രത്യേക പാക്കേജ്. ∙ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് മൂന്നാർ മുതൽ തേക്കടി വരെ ടൂറിസം റെയിൽവേ ∙മൂന്നാറിലും, ഇടുക്കിയിലും
കോട്ടയം∙ പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കോടതി വിധിയിൽ പൂർണ സംതൃപ്തിയില്ലെന്നു ഡീൻ കുര്യാക്കോസ് എംപി. രണ്ടുപേർ നഷ്ടപ്പെട്ടതിനു പകരമാവില്ല ഒരു വിധിയും. ക്രൂരമായ കൊലപാതകം നടത്തിയവർക്കു വധശിക്ഷ നൽകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം നടന്ന സമയത്ത് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു ഡീൻ.
ന്യൂഡൽഹി ∙ കേരളത്തിലെ ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക കണ്ടെത്തുന്നതിനു വഴി തെളിഞ്ഞെന്നും ഇന്നു ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടക്കുന്ന ചർച്ചയിൽ ധാരണയാകുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിനു മറുപടി നൽകി.
ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ടച്ചുമതല പൂർണമായി ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന്
പീരുമേട് ∙ മദ്യലഹരിയിൽ ഓടിച്ച കാർ ഡീൻ കുര്യാക്കോസ് എംപി സഞ്ചരിച്ച കാറിലിടിച്ചു. കേടുപാടുകൾ വരുത്തിയ ശേഷം നിർത്താതെ പോയ കാർ പൊലീസ് കൈകാട്ടിയിട്ടും നിർത്താതിരുന്നതിനെത്തുടർന്ന് ഏലപ്പാറയിൽ വഴിതടഞ്ഞു പിടികൂടി. പൊലീസ് സംഘത്തിനു നേരെ തട്ടിക്കയറിയ ഡ്രൈവറെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയപ്പോഴാണ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന്, മദ്യപിച്ചു വാഹനം ഓടിച്ചതിനും പൊലീസ് പരിശോധനയ്ക്കായി വാഹനം നിർത്താതിരുന്നതിനും പാമ്പാടുംപാറ സ്വദേശി സുധീഷിനെതിരെ കേസെടുത്തു. ഇയാളുടെ വാഹനത്തിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗവും കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗവുമായ ബേബിച്ചൻ ചിന്താർമണിയുമുണ്ടായിരുന്നു.
കാഞ്ഞങ്ങാട് ∙ പെരിയ ഇരട്ടക്കൊലപാതകം നടന്ന ദിവസം പ്രഖ്യാപിച്ച ഹർത്താലുമായി ബന്ധപ്പെട്ട് ജില്ലയിൽ റജിസ്റ്റർ ചെയ്ത കേസുകളിൽ ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഡീൻ കുര്യാക്കോസ് എംപിക്ക് ജാമ്യം അനുവദിച്ചു. കൊല്ലപ്പെട്ട ശരത്ലാലിന്റെ അച്ഛൻ സത്യനാരായണനും കോൺഗ്രസ് നേതാവ് പത്മകുമാർ
ന്യൂഡൽഹി ∙ ഒക്ടോബറിൽ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്ന ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ (എൻഡിഎസ്എ) മുഖ്യപരിഗണന മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയ്ക്കായിരിക്കുമെന്ന് ചെയർമാൻ അനിൽ ജയിൻ. ഡാം സേഫ്റ്റി അതോറിറ്റിയുടെ മുഴുവൻ അംഗങ്ങളും ചുമതലയേറ്റെന്നും, മുഴുവൻ തസ്തിക രൂപീകരണവും ഉടൻ തന്നെ പൂർത്തിയാക്കുമെന്നും പ്രവർത്തനം പൂർണതോതിലാവുമെന്നും അദ്ദേഹം അറിയിച്ചു.
ഉപ്പുതറ ∙ കർഷക ദിനാഘോഷ പരിപാടി ഉദ്ഘാടന പ്രസംഗത്തിനിടെ വാഴൂർ സോമൻ എംഎൽഎ, ഡീൻ കുര്യാക്കോസ് എംപിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യുഡിഎഫ് നേതാക്കൾ ഇടപെട്ടതോടെ തർക്കം. ഇതെത്തുടർന്ന് വേദിയിൽ നിന്ന് എംഎൽഎ ഇറങ്ങിപ്പോയി. ഇന്നലെ രാവിലെ 11.ന് ഉപ്പുതറയിലെ കർഷക ദിനാഘോഷ ചടങ്ങിനിടെയായിരുന്നു സംഭവം.
Results 1-10 of 72