Activate your premium subscription today
ന്യൂഡല്‍ഹി ∙ തിരഞ്ഞെടുപ്പ് നിരീക്ഷണത്തിനും ക്രമക്കേടുകള്‍ തടയുന്നതിനും കമ്മിറ്റി രൂപീകരിച്ച് കോണ്‍ഗ്രസ്. ഈഗിള്‍ (എംപവേഡ് ആക്ഷൻ ഗ്രൂപ്പ് ഒഫ് ലീഡേഴ്സ് ആന്റ് എക്സ്പർട്ട്സ്) എന്ന പേരിലാണ് എട്ടംഗ സമിതി രൂപീകരിച്ചത്. മുതിര്‍ന്ന നേതാക്കളും വിദഗ്ദരും കമ്മിറ്റിയിലുണ്ടാകും.
ന്യൂഡൽഹി∙ മുസ്ലിംകളോടുള്ള ആർഎസ്എസ് സമീപനത്തെ ജർമനിയിൽ ഹിറ്റ്ലറുടെ ഭരണകാലത്ത് ജൂതർ അനുഭവിച്ച പീഡനത്തോട് താരതമ്യം ചെയ്ത് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. തടവിൽ കഴിയുന്ന ആക്ടിവിസ്റ്റുകൾക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭോപാൽ∙ ഒരു സീറ്റിൽ 400 സ്ഥാനാർഥികൾ മത്സരിച്ചാൽ ബാലറ്റ് പേപ്പറിലൂടെയാകും വോട്ടെടുപ്പെന്നും താൻ അതിനുള്ള തയാറെടുപ്പിലാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും ലോക്സഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ രാജ്ഡഗിലെ സ്ഥാനാർഥിയുമായ ദിഗ് വിജയ് സിങ്. രാജ്ഗഡിലെ കച്നാരിയ ഗ്രാമത്തിൽ നടന്ന ഒരു സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ്
ന്യൂഡൽഹി ∙ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെ ‘ഇന്ത്യ’ മുന്നണി കക്ഷികൾ, സർക്കാരിതര സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനു പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതു വകവയ്ക്കാതെ സ്ഥലത്തെത്തിയ നേതാക്കളെയാണു കസ്റ്റഡിയിലെടുത്തത്. തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ന്യൂഡൽഹി ∙ മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽനാഥ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കോൺഗ്രസ് എംഎൽഎമാരിൽ ചിലരും ഡൽഹിയിലെത്തി. താൻ കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങളിൽ അധികം ആവേശം കാണിക്കരുതെന്നു കമൽനാഥ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. കമൽനാഥ് പാർട്ടി വിടില്ലെന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ് ഭോപാലിൽ പറഞ്ഞു.
ന്യൂഡല്‍ഹി∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കു സോണിയ ഗാന്ധി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ക്കു ക്ഷണം ലഭിച്ചതായി സ്ഥിരീകരിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. ചടങ്ങില്‍ സോണിയ ഗാന്ധി പോകുകയോ അല്ലാത്ത പക്ഷം അവരുടെ ഭാഗത്തുനിന്ന് പ്രതിനിധി സംഘത്തെ അയയ്ക്കുകയോ ചെയ്യുമെന്നും ദിഗ്വിജയ് സിങ് പറഞ്ഞു. സോണിയ ഗാന്ധി
ഭോപ്പാൽ ∙ മധ്യപ്രദേശിലെ കനത്ത പരാജയത്തിനു പിന്നാലെ ബിജെപിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്. ഖച്റൗട് മണ്ഡലത്തിൽ
മധ്യപ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്ങിന്റെ കുടുംബത്തിന്റെ ഫലം ഫിഫ്റ്റി ഫിഫ്റ്റി. മകനും മരുമകനും ജയിച്ചപ്പോൾ സഹോദരനും മറ്റൊരു മരുമകനും തോറ്റു. ജയിച്ചവർ ∙ ജയ്വർധൻ സിങ് (രാഘോഗഡ്): മകൻ. ജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു; കഴിഞ്ഞതവണ അരലക്ഷത്തിനു മുകളിലായിരുന്നു. ഇപ്പോൾ 5000 മാത്രം. ∙ അജയ് സിങ് രാഹുൽ (ചുർഹട്ട്): ദിഗ്വിജയിന്റെ മരുമകനും മുൻ മുഖ്യമന്ത്രി അർജുൻ സിങ്ങിന്റെ മകനും. ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു.
മധ്യപ്രദേശ് സംസ്ഥാനവും മലയാളിയുടെ നാലുംകൂട്ടിയുള്ള മുറുക്കും തമ്മിൽ നല്ല സാമ്യമുണ്ട്. പരസ്പരബന്ധമില്ലാത്ത വെറ്റിലയും ചുണ്ണാമ്പും അടയ്ക്കയും പുകയിലയും കൂട്ടി മുറുക്കുമ്പോൾ മറ്റൊന്നായി മാറുന്നതുപോലെ ഗ്വാളിയർ–ചമ്പൽ, ഭോപാൽ, ബാഗേൽഖണ്ഡ്, മഹാകോശൽ, മാൾവ, നിമഡ് എന്നീ 6 മേഖലകൾ ചേരുമ്പോഴാണ് മധ്യപ്രദേശ്
ബോളിവുഡ് സിനിമയിൽ നായകന്റെ എൻട്രിയെ അനുസ്മരിപ്പിക്കുന്നതാണ് രംഗം. ഉച്ചത്തിൽ മുദ്രാവാക്യം– ‘ദേഖോ ദേഖോ കോൻ ആയാ, ഷേർ ആയാ ഷേർ ആയാ’ (ആരാ വന്നതെന്നു നോക്കൂ: സിംഹമാണ്, സിംഹം). ഇളകിമറിയുന്ന ആൾക്കൂട്ടത്തിനു നടുവിലൂടെ ഒരു ചുള്ളൻ പയ്യൻ നടന്നുവരുന്നു. വെള്ള പാന്റും വെള്ള ജുബ്ബയും. കാഴ്ചയിലും നെറ്റിയിലേക്കു വീഴുന്ന നീണ്ട മുടി ഇടയ്ക്കിടെ വകഞ്ഞുമാറ്റുന്നതിലും ഒരു ശശി തരൂർ ടച്ച്. ഗുണ ജില്ലയിലെ രാഘോഗഡ് നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ജയ്വർധൻ സിങ് ജനസഭയ്ക്കായി രുഠിയ എന്ന സ്ഥലത്തെത്തുകയാണ്. മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിന്റെ മകനു പാർട്ടിയുടെ ഉറച്ച കോട്ടയിൽ ഇതു മൂന്നാമങ്കം.
Results 1-10 of 44