Activate your premium subscription today
അമേരിക്കയുടെ 45ാം പ്രസിഡന്റ്. യുഎസ് പ്രസിഡന്റുമാരിൽ ഏറ്റവും ധനികനായിരുന്ന വ്യക്തി. 2017ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഹിലരി ക്ലിന്റനെ തോൽപ്പിച്ച് അധികാരത്തിലേറി. 2020ൽ നടന്ന രണ്ടാം പോരാട്ടത്തിൽ ജോ ബൈഡനു മുന്നിൽ പരാജയപ്പെട്ടു.
വാഷിങ്ടൻ ∙ 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ഡോണൾഡ് ട്രംപിനെതിരെ പ്രോസിക്യൂഷൻ നടപടികൾ നയിച്ച സ്പെഷൽ കോൺസൽ ജാക്ക് സ്മിത്ത് രാജിവച്ചു. രണ്ടാംതവണ പ്രസിഡന്റായി അധികാരമേൽക്കാനിരിക്കെ ട്രംപിനെതിരായ കേസുകൾ കോടതി ഒഴിവാക്കിയ പശ്ചാത്തലത്തിലാണു രാജി.
നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ രണ്ട് ക്രിമിനൽ അന്വേഷണങ്ങളിൽ പ്രത്യേക അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് തന്റെ ജോലി പൂർത്തിയായ സാഹചര്യത്തിൽ വെള്ളിയാഴ്ച ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് രാജിവച്ചു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ജനുവരി 15ന് ന്യൂയോർക്ക് സമയം രാത്രി 8 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് വിടവാങ്ങൽ പ്രസംഗം നടത്തും.
ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റായി വീണ്ടും ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കുമെന്നും മന്ത്രാലയം
വാഷിങ്ടൻ ∙ വീണ്ടും താൻ മത്സരിച്ചിരുന്നെങ്കിൽ ഡോണൾഡ് ട്രംപ് തോൽക്കുമായിരുന്നെന്ന് ജോ ബൈഡന് ഇപ്പോഴും ആത്മവിശ്വാസം. വെള്ളിയാഴ്ച വൈറ്റ്ഹൗസിൽ തൊഴിൽറിപ്പോർട്ട് അവതരണത്തിനു ശേഷം മാധ്യമസംഘത്തോട് സംസാരിക്കുകയായിരുന്നു ബൈഡൻ. വൈറ്റ്ഹൗസിൽനിന്നുള്ള വിടപറയൽ പ്രസംഗം ബുധനാഴ്ചയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുനിന്ന് അവസാനനിമിഷം പിൻമാറിയതിൽ ഇപ്പോൾ ഖേദിക്കുന്നുണ്ടോയെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിലൊന്ന്. ‘ട്രംപിനെ എനിക്കു തോൽപിക്കാമായിരുന്നു; ഞാനും കമലയും ചേർന്ന് ട്രംപിനെ തോൽപിച്ചേനെ’– ബൈഡൻ വ്യക്തമാക്കി.
നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡയെ യുഎസിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം സമൂഹ മാധ്യമത്തിൽ പങ്കുവച്ച സംഭവം വൻ വിവാദമായി.
ബര്‍ലിന്‍ ∙ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കുള്ള വിശിഷ്ടാതിഥികളുടെ പട്ടിക പുറത്തു വിട്ടു. ജനുവരി 20 നാണ് ചടങ്ങ് നടക്കുന്നത്.
കാരക്കസ്∙ വെനസ്വേലയിലെ പ്രതിപക്ഷനേതാവ് മരിയ കോറിന മച്ചാഡോയെ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അനുയായികൾ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം. മഡുറോ വീണ്ടും പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്യുന്നതിനെതിരെ നടന്ന സമരത്തിലാണു നാടകീയ സംഭവങ്ങൾ. റാലിക്കിടെ സൈനികർ മരിയയോടു ഒപ്പം വരാൻ ആവശ്യപ്പെടുകയായിരുന്നു. ഒരു മോട്ടർ സൈക്കിളിലാണ് അവരെ കൊണ്ടുപോയത്.
വാഷിങ്ടൻ ∙ പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതരബന്ധം വെളിപ്പെടുത്താതിരിക്കാൻ പണം നൽകിയെന്ന ഹഷ് മണി കേസിൽ, നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു ന്യൂയോർക്ക് കോടതി ഔപചാരികമായി ശിക്ഷ വിധിച്ചു. എന്നാൽ, നിയുക്ത പ്രസിഡന്റായതിനാൽ പ്രത്യേകം ശിക്ഷ വിധിക്കുന്നതു മാൻഹട്ടൻ ജഡ്ജി ജുവാൻ എം.മെർച്ചൻ
Results 1-10 of 1457