ഇ ശ്രീധരന്‍
E Sreedharan

ഇന്ത്യയുടെ മെട്രേ‍ാമാൻ. രാജ്യത്തെ സാങ്കേതിക, നിർമാണമേഖലയിൽ ദീർഘകാല സർവീസ്. റെയിൽവേ ജനറൽ മാനേജർ, കെ‍ാങ്കൺ റെയിൽവേ സിഎംഡി, കൊച്ചിൻ ഷിപ്പിയാർഡ് സിഎംഡി, ഡൽഹി മെട്രേ‍ാ എംഡി, രാജ്യത്തെ മറ്റ് 13 നഗരങ്ങളിലും മെട്രേ‍ാ റെയിൽ നിർമാണത്തിന്റെ മേധാവി എന്നീ നിലകളിൽ സേവനം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു.

ജീവിതം

തിരുമിറ്റക്കേ‍ാട് പഞ്ചായത്തിലെ ചാത്തനൂർ കീഴ്‌വീട്ടിൽ കെ. നീലകണ്ഠൻമൂസതിന്റെയും കാർത്ത്യായനിയമ്മയുടെയും മകനായി 1932 ജൂൺ 12ന് ജനനം. കാക്കിനട ഗവ. എൻജിനീയറിങ് കേ‍ാളജിൽനിന്ന് എൻജിനീയറിങിൽ ബിരുദം. കേ‍ാഴിക്കേ‍ാട് പേ‍ാളിടെക്നിക്കിൽ കുറച്ചുകാലം അധ്യാപകൻ. മുംബൈ പേ‍ാർ‌ട്‌ട്രസ്റ്റിൽ സബ് എൻജിനീയറായിരിക്കെ 1954ൽ എക്സിക്യൂട്ടീവ് എൻജിനീയറായി റെയിൽവേയിൽ ചേർന്നു. പാമ്പൻപാലത്തിന്റെ പുനർനിർമാണത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.

 

റെയിൽവേ ജനറൽ മാനേജർ, കെ‍ാങ്കൺ റെയിൽവേ സിഎംഡി, കെ‍ാച്ചിൻഷിപ്പിയാർഡ് സിഎംഡി, ഡൽഹി മെട്രേ‍ാ എംഡി, രാജ്യത്തെ മറ്റ് 13 നഗരങ്ങളിലും മെട്രേ‍ാ റെയിൽ നിർമാണത്തിന്റെ മേധാവി എന്നീ നിലകളിൽ സേവനം. വിരമിച്ചശേഷവും ഡൽഹി മെട്രേ‍ാ റെയിൽവേ കേ‍ാർപറേഷൻ മുഖ്യഉപദേശകൻ, റെയിൽവേ ഉന്നതാധികാര സുരക്ഷാസമിതി ഉപദേശകൻ, യുഎൻ സസ്റ്റൈനബിൾ ട്രാൻസ്പേ‍ാർട്ട് ഉന്നതാധികാര സമിതി അംഗം തുടങ്ങി ഉയർന്ന പദവികളിൽ പ്രവർത്തിച്ചു.

 

2003ൽ ടൈം മാഗസിൻ ഏഷ്യൻ ഹീറേ‍ായായി തിരഞ്ഞെടുത്തു. സിഎൻഎൻ–ഐബിഎൻ പുരസ്കാരം,ജപ്പാൻ സർക്കാരിന്റെ ഉന്നത പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ. 2001ൽ പത്മശ്രീ. 2008ൽ പത്മവിഭൂഷൻ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഭാര്യ: രാധാ ശ്രീധർ. മക്കൾ: രമേഷ് ശ്രീധർ, ശാന്തിമേനേ‍ാൻ, ഡേ‍ാ. അച്യുത് മേനേ‍ാൻ, കൃഷ്ണദാസ് മേനേ‍ാൻ