Activate your premium subscription today
ഇന്ത്യയിലെ ഗുജറാത്തിൽ നിന്നുള്ള ഒരു വ്യവസായിയാണ് ഗൗതം അദാനി ഗുജറാത്തി, അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ് എന്ന കമ്പനികളുടെ ഉടമസ്ഥനാണ് ഗൗതം അദാനി.
ന്യൂഡൽഹി ∙ ഗൗതം അദാനിയെക്കുറിച്ചുള്ള ചോദ്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെ വാർത്താസമ്മേളനത്തിൽ നൽകിയ മറുപടിക്കെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഎസിൽവച്ചുപോലും അദാനിയുടെ അഴിമതി മറച്ചുപിടിക്കാൻ മോദി ശ്രമിച്ചെന്ന് രാഹുൽ ആരോപിച്ചു. ‘ഇന്ത്യയിൽവച്ച് ചോദ്യങ്ങൾ ഉന്നയിച്ചാൽ, നിശ്ശബ്ദനായിരിക്കും. വിദേശത്തുവച്ചു ചോദിച്ചാൽ, അത് വ്യക്തിപരമായ കാര്യമായി മാറും’– രാഹുൽ പരിഹസിച്ചു.
വാഷിങ്ടണ്∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുളള കുടിക്കാഴ്ചയിൽ ഗൗതം അദാനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ചർച്ചയായിട്ടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യക്തിപരമായ കാര്യങ്ങൾ ഉഭയകക്ഷി യോഗത്തിൽ ചർച്ച ചെയ്യേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശതകോടീശ്വരൻ ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിലെ മറ്റ് ഉന്നതർക്കുമെതിരെ യുഎസ് ചുമത്തിയ കൈക്കൂലിക്കുറ്റം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചോ? യുഎസ് സന്ദർശനത്തിലുള്ള മോദിയോട് മാധ്യമപ്രവർത്തകരുടേതായിരുന്നു ചോദ്യം.
ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനു കീഴിലെ അദാനി എനർജി സൊല്യൂഷൻസ്, ശ്രീലങ്കയിലെ നിർദിഷ്ട കാറ്റാടിപ്പാടം (wind power projects in Sri Lanka) പിന്മാറുന്നു. ഇതു സംബന്ധിച്ച് ശ്രീലങ്കൻ സർക്കാരിന് അദാനി ഗ്രൂപ്പ് കത്തയച്ചെന്നാണ് റിപ്പോർട്ടുകൾ. കാറ്റാടിപ്പാടത്തിന് പുറമേ രണ്ട് വൈദ്യുതി
യുഎസിലെ കമ്പനികൾ വിദേശരാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ കൈക്കൂലി കൊടുത്തു വശത്താക്കുന്നതു തടയുന്ന നിയമം പ്രയോഗിക്കുന്നതു നിർത്തിവയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ജോ ബൈഡൻ ഭരണകൂടം അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിന് ഉപയോഗിച്ച ഫോറിൻ കറപ്റ്റ് പ്രാക്ടിസസ് ആക്ട് (എഫ്സിപിഎ–1977) നിയമത്തിനാണു വിലക്ക്.
അമേരിക്കയിലെ പ്രമുഖ മയോ ക്ലിനിക്കുമായി ചേർന്ന് വമ്പൻ ആശുപത്രികളൊരുക്കാൻ അദാനി ഗ്രൂപ്പ്. 6000 കോടി രൂപ മുതൽമുടക്കിൽ മുംബൈയിലും അഹമ്മദാബാദിലും മൾട്ടി സ്പെഷ്യൽറ്റി ആശുപത്രികളും മെഡിക്കൽ കോളജും നിർമിക്കും. ഇളയ മകൻ ജീത് അദാനിയുടെ വിവാഹത്തോടനുബന്ധിച്ച് 10,000 കോടി രൂപ സാമൂഹിക സേവനത്തിന് ഉപയോഗിക്കുമെന്ന് ഗൗതം അദാനി പ്രഖ്യാപിച്ചിരുന്നു.
ശതകോടീശ്വരൻ ഗൗതം അദാനിയുടെ ഇളയമകൻ ജീത്ത് അദാനിയുടെ വിവാഹം അത്യാഡംബരങ്ങൾ നിറഞ്ഞതാവും എന്ന തരത്തിൽ പല കോണുകളിൽ നിന്നും വാർത്തകൾ പ്രചരിച്ചിരുന്നു. അനന്ത് അംബാനി - രാധികാ മെർച്ചൻ്റ് വിവാഹത്തെ വെല്ലുന്ന തരത്തിലാവും വിവാഹ ആഘോഷങ്ങൾ എന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ പ്രചാരണങ്ങളെയെല്ലാം
അഹമ്മദാബാദ് ∙ മകന്റെ വിവാഹം ആർഭാടരഹിതമായി നടത്തിയ ശതകോടീശ്വരൻ ഗൗതം അദാനി സമൂഹസേവനപ്രവർത്തനങ്ങൾക്ക് 10,000 കോടി രൂപ സംഭാവന ചെയ്തു. മെഡിക്കൽ കോളജുകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവയ്ക്കു കെട്ടിടങ്ങൾ, നൈപുണ്യവികസനകേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കായാണ് പണം ചെലവഴിക്കുക. കഴിഞ്ഞ മാസം മഹാകുംഭമേളയിൽ മകന്റെ വിവാഹം ലളിതവും പരമ്പരാഗതവുമായ രീതിയിൽ നടത്തുമെന്ന് അദാനി പ്രഖ്യാപിച്ചിരുന്നു.
പരമ്പരാഗതരീതിയിൽ ലളിതമായാണ് ഗൗതം അദാനിയുടെ മകൻ ജീത്ത് അദാനിയുടെ വിവാഹമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഫെബ്രുവരി ഏഴിന് ഗുജറാത്തിലെ അഹമ്മദാബാദിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെ തന്നെ വിവാഹചടങ്ങുകൾ ആരംഭിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില് പങ്കെടുക്കുന്നത്.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ഇളയമകൻ ജീത് അദാനിയുടെ വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തായായി. ഫെബ്രുവരി ഏഴിന് ഗുജറാത്തിലെ അഹമ്മദാബാദിൽ വളരെ ലളിതമായ ചടങ്ങിലാണ് വിവാഹം നടക്കുക എന്ന്അദാനി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ രാജ്യത്തെ പ്രമുഖ വ്യവസായിയുടെ മകന്റെ വിവാഹം എത്രരൂപ
Results 1-10 of 252