Activate your premium subscription today
സഖ്യമില്ലാതെ തമിഴ്നാട്ടിൽ നിലനിൽപ്പില്ലെന്ന് പാർട്ടി പ്രവർത്തകർ, ഒറ്റയ്ക്കുതന്നെ എല്ലാം പിടിച്ചടക്കാമെന്ന് പാർട്ടി പ്രസിഡന്റ്. ഇവരിൽ ആർക്കൊപ്പം നിൽക്കും ബിജെപി കേന്ദ്ര നേതൃത്വം? ഒറ്റയ്ക്ക് എല്ലാം പിടിച്ചടക്കാൻ ശ്രമിച്ച കെ. അണ്ണാമലൈ എന്ന സംസ്ഥാന ബിജെപി പ്രസിഡന്റ് സ്ഥാനമൊന്നുമില്ലാതെ ഒറ്റയ്ക്കാകുമോ അതോ പ്രസിഡന്റ് സ്ഥാനത്ത് തുടരുമോ എന്ന ചോദ്യം ഉയരാന് തുടങ്ങിയിട്ട് ഏതാനും നാളുകളായി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ അത് പാർട്ടിയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ആശയസംഘർഷത്തിലേക്കു വരെയെത്തി. അതിനിടെ മൂന്നു മാസത്തെ ഇടവേളയെടുത്ത് ഓക്സ്ഫഡ് സർവകലാശാലയിൽ അണ്ണാമലൈ പഠിക്കാനും പോയി. രാഷ്ട്രീയത്തിലും പുതിയ പാഠങ്ങൾ പഠിച്ചിട്ടായിരുന്നോ അണ്ണാമലൈയുടെ തിരിച്ചു വരവ്? ഉത്തരങ്ങൾ വിദൂരത്തല്ല. ഏറെ നാളായി പുകഞ്ഞു കൊണ്ടിരിക്കുന്ന തമിഴ്നാട് ബിജെപിയിൽനിന്ന് ആ തീരുമാനം വരാൻ ഇനി അധികം താമസവുമില്ല. ജനുവരി 20നു 21നുമാണ് പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ. ഓക്സ്ഫഡ് സർവകലാശാലയിൽനിന്ന് തിരികെ തമിഴ്നാട്ടിലെത്തിയ അണ്ണാമലൈ നേരിടുന്ന ആദ്യ അഗ്നിപരീക്ഷയാണിത്. ബിജെപിയിൽ നിർണായകമായ തിരഞ്ഞെടുപ്പു നടക്കുമ്പോൾ ഫലത്തിനായി കാത്തിരിക്കുന്നവരിൽ മറ്റു രാഷ്ട്രീയ പാർട്ടികളുമുണ്ട്. ബിജെപിയുമായി സഖ്യത്തിനുള്ള വാതിൽ തുറന്നുകിട്ടാൻ നോക്കിയിരിക്കുന്നവര് വരെയുണ്ട് അക്കൂട്ടത്തിൽ. നിലവിൽ അണ്ണാമലൈയാണ് അണ്ണാഡിഎംകെയുമായുള്ള സഖ്യത്തിലുൾപ്പെടെ ഏക തടസ്സം. അതേസമയം, പാർട്ടിയുടെ തലപ്പത്തു തുടരാൻ ഇക്കുറി അണ്ണാമലൈക്ക് കടുത്ത പോരാട്ടംതന്നെ നടത്തേണ്ടിവരും. രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കൾ കൊതിക്കുന്ന ഐപിഎസ് പദവി ഉപേക്ഷിച്ച് തമിഴക ബിജെപിയുടെ തലപ്പത്തേയ്ക്കു കടന്നുവന്ന അണ്ണാമലൈയ്ക്ക് അതിനു കഴിയുമോ? അഥവാ, പാർട്ടിയിൽ സ്വന്തം സ്ഥാനം കാത്തുസൂക്ഷിച്ചാലും അണ്ണാമലൈയ്ക്ക് മുന്നിലുള്ളത് വെല്ലുവിളികളുടെ നാളുകളാണ്. 2026ൽ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി ദേശീയ
ചെന്നൈ ∙ ബിജെപി അധ്യക്ഷനായി അണ്ണാമലൈ തുടരുമോ? അതോ പുതിയ നേതാവ് എത്തുമോ? ബിജെപി സംസ്ഥാന അധ്യക്ഷപദവി തിരഞ്ഞെടുപ്പ് നടപടികൾക്ക് ഇന്നു തുടക്കം കുറിക്കുമ്പോൾ പാർട്ടി അണികൾ മാത്രമല്ല, മറ്റു രാഷ്ട്രീയപ്പാർട്ടികളും ഫലമറിയാൻ ഉറ്റുനോക്കുന്നു. കാരണം അടുത്തകൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപി ഒറ്റയ്ക്കു പോരിനിറങ്ങുമോ, വീണ്ടും അണ്ണാ ഡിഎംകെയുടെ കൈപിടിക്കുമോ എന്നത് അടുത്ത നേതാവിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കും.
അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ ഉപദ്രവിച്ച സംഭവത്തിൽ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ഡിഎംകെ സർക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ രംഗത്തെത്തിയത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഡിഎംകെ സർക്കാർ അധികാരത്തിൽ നിന്നിറങ്ങുന്നതുവരെ ചെരിപ്പ് ഉപയോഗിക്കില്ലെന്ന്
ചെന്നൈ ∙ അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, ഡിഎംകെ സർക്കാർ അധികാരത്തിൽ നിന്നിറങ്ങുന്നതുവരെ ചെരിപ്പ് ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ചു. രാവിലെ 10ന് വീട്ടുമുറ്റത്ത് ശരീരത്തിൽ 6 തവണ സ്വയം ചാട്ടവാർ കൊണ്ട് അടിക്കുമെന്നും 48 ദിവസം വ്രതമെടുക്കുമെന്നും പറഞ്ഞു.
ചെന്നൈ ∙ അണ്ണാ സർവകലാശാല കാംപസിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ഡിഎംകെയുടെ സജീവ പ്രവർത്തകനെന്ന ആരോപണവുമായി ബിജെപി. അറസ്റ്റിലായ പ്രതി ജ്ഞാനശേഖർ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലെ എക്സിൽ കുറിച്ചു. ‘ഷെയിം ഓൺ യു സ്റ്റാലിൻ’ എന്ന ഹാഷ്ടാഗോടു കൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
ചെന്നൈ ∙ ടിവികെ നേതാവും നടനുമായ വിജയ് ദ്രാവിഡ പാർട്ടികളുടെ ആശയങ്ങൾ തന്നെയാണു പിന്തുടരുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയുടെ വിമർശനം. യുകെയിൽ മൂന്നു മാസം നീണ്ട പഠനത്തിനുശേഷം തിരിച്ചെത്തിയപ്പോഴാണ് അണ്ണാമലൈയുടെ പ്രതികരണം.
കത്തുന്ന എരിതീയിലേക്കാണ് ഓക്സ്ഫഡ് സർവകലാശാലയിൽ മൂന്നു മാസത്തെ പഠനത്തിനു ശേഷം തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ തിരിച്ചെത്തുന്നത്. ഏറെ നാളായി പുകഞ്ഞു കൊണ്ടിരുന്ന തമിഴ്നാട് ബിജെപി ഏതാണ്ട് തീപിടിച്ച നിലയിലാണിപ്പോൾ. ഐപിഎസ് ശൈലിയിലുള്ള അണ്ണാമലൈയുടെ ഭരണം തമിഴ്നാട്ടിൽ ബിജെപിയെ നശിപ്പിക്കുകയാണെന്നാണു പ്രധാന ആരോപണം. മുൻപും ഇത്തരത്തിൽ മുറുമുറുപ്പുകൾ ഉയർന്നപ്പോൾ കുലുങ്ങിയിട്ടില്ല അണ്ണാമലൈ. പക്ഷേ, ഇത്തവണ കുലുക്കാനുറച്ചാണ് സീനിയർ നേതാക്കൾ. ഒടുവിൽ എന്തു സംഭവിക്കും എന്നാണ് തമിഴകം കാത്തിരിക്കുന്നത്. ഓക്സ്ഫഡിൽ ഫെലോഷിപ്പോടെ കോഴ്സ് പഠിക്കാനായി ഓഗസ്റ്റ് 28ന് യുകെയിലേക്കു പോയ അണ്ണാമലൈ നവംബർ 28നു തിരിച്ചെത്തുന്നതിനു മുന്നോടിയായി
തമിഴ്നാട് രാഷ്ട്രീയത്തിൽ വരും വർഷം തലമുറ മാറ്റത്തിന്റേതായിരിക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. മുൻപെങ്ങും കണ്ടിട്ടില്ലാത്ത ചെറുപ്പക്കാരുടെ നിര പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ കാണാൻ സാധിക്കും. ഉദയനിധി സ്റ്റാലിൻ, ദളപതി വിജയ്, അണ്ണാമലെ. ഇനി ഈ മൂന്ന് പേരും തമ്മിലുള്ള രാഷ്ട്രീയ പോർവിളിയായിരിക്കും തമിഴ്നാടിനെ കാത്തിരിക്കുന്നത്. മൂന്ന് പേരും രാഷ്ട്രീയത്തിൽ തുടക്കക്കാർ. ഏതാണ്ട് സമപ്രായക്കാരും. മൂവരും അവരുടെ സ്വന്തം മേഖലകളിൽ കഴിവ് തെളിയിച്ചാണ് രണ്ടാം ഗോദയായ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വച്ചിരിക്കുന്നത്. അതിനാൽ തന്നെ വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് ഇവർ അടുത്ത വർഷങ്ങളിൽ തമിഴകത്ത് കൊണ്ടുവരിക എന്ന് ഉറപ്പിക്കാം. ഉദയനിധിയെ സംബന്ധിച്ചിടത്തോളം മുൻപേ തന്നെ വേരുറപ്പിച്ച, പാരമ്പര്യമുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ തണലുണ്ട്. തമിഴ്നാട്ടിലെ ഏറ്റവും മികച്ച കേഡർ പാർട്ടി സംവിധാനമാണ് ഡിഎംകെയ്ക്കുള്ളത്. നടനായും നിർമാതാവായും തമിഴ് സിനിമയിൽ വർഷങ്ങളോളം തിളങ്ങി നിന്ന ഉദയനിധിക്ക് അപ്രതീക്ഷിതമായാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചേപ്പോക്കിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നൽകിയത്. തുടക്കത്തിൽ മന്ത്രി സ്ഥാനം നൽകിയില്ലെങ്കിലും വൈകാതെ മന്ത്രി സഭയിലേക്കും ഉദയനിധി അപ്രതീക്ഷിത ‘എൻട്രി’ നടത്തി.
ചെന്നൈ ∙ ജിഎസ്ടിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതു പിന്നാലെ കോയമ്പത്തൂരിലെ പ്രമുഖ ഹോട്ടലുടമ ധനമന്ത്രി നിർമല സീതാരാമനെ നേരിൽക്കണ്ടു മാപ്പു പറഞ്ഞതിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ ബിജെപി ഭാരവാഹികൾ പുറത്തുവിട്ടതു വിവാദമായി. ഡിഎംകെയും കോൺഗ്രസും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ ബിജെപി തമിഴ്നാട് ഘടകം പ്രസിഡന്റ് കെ. അണ്ണാമലൈ ക്ഷമാപണം നടത്തി.
ചെന്നൈ ∙ തമിഴ്നാട് ബിജെപിയിൽ തുടരുന്ന ശീതയുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമവുമായി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, മുൻ ഗവർണറും ബിജെപി മുൻ സംസ്ഥാന അധ്യക്ഷയുമായ തമിഴിസൈ സൗന്ദർരാജനെ സന്ദർശിച്ചു. സാലിഗ്രാമത്തിലെ വീട്ടിലെത്തി മധുരം കൈമാറിയ അണ്ണാമലൈക്ക്, താൻ എഴുതിയ പുസ്തകം തമിഴിസൈ സമ്മാനമായി നൽകി. പരസ്പരം പുകഴ്ത്തി ഇരുവരും സമൂഹമാധ്യമത്തിൽ കുറിപ്പിടുകയും ചെയ്തു.
Results 1-10 of 61