Activate your premium subscription today
തിരുവനന്തപുരം ∙ ഏകജാലക സംവിധാനത്തിലൂടെ നടപടിക്രമങ്ങളിൽ വേഗവും വ്യവസായ, നിക്ഷേപ സൗഹൃദ സാഹചര്യവും സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞതായി മന്ത്രി കെ.രാജൻ. ഓട്ടമോട്ടീവ് ടെക്നോളജി സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭാവിയിൽ ഗതാഗത മേഖലയിൽ സാങ്കേതിക വിദ്യയുടെ സാഹചര്യം തിരിച്ചറിഞ്ഞ്,
കൽപറ്റ (വയനാട്) ∙ മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ് പദ്ധതി ഗുണഭോക്താക്കളുടെ ആദ്യ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നു മന്ത്രി കെ. രാജൻ. ജില്ലാ ഭരണകൂടം തയാറാക്കിയ പട്ടികയിലെ ചില കാര്യങ്ങളിൽ നിയമവിഭാഗത്തോട് വ്യക്തത തേടിയിട്ടുണ്ടെന്നും അംഗീകാരമായ സാഹചര്യത്തിൽ ഫെബ്രുവരി പകുതിയോടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളിലെ കുടുംബങ്ങളുടെ പട്ടികയുടെ കരടും തയാറായി.
തിരുവനന്തപുരം ∙ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള 2 ടൗൺഷിപ്പുകൾക്കായി എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കുന്നതു നിയമപ്രശ്നങ്ങൾ വഴിവയ്ക്കുമെന്ന് ആശങ്ക ഉയർന്നതോടെ ഇതു സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം കാത്ത് സർക്കാർ. മന്ത്രി കെ.രാജൻ തന്നെ ഇക്കാര്യത്തിൽ നിയമവശങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കു കത്തെഴുതി.
തിരുവനന്തപുരം ∙ വീടുനിർമാണം ഉദ്ദേശിച്ചുള്ള ഭൂമിതരംമാറ്റത്തിനു വേഗത്തിൽ അനുമതി നൽകാൻ പ്രവർത്തനമാനദണ്ഡങ്ങളിൽ (എസ്ഒപി) മാറ്റം വരുത്തുമെന്നു മന്ത്രി കെ.രാജൻ പറഞ്ഞു. ഇതിനായി റവന്യു, തദ്ദേശ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും.
തിരുവനന്തപുരം∙ 2019ലെ പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കി തരണമെന്ന് കേരളം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും. കേന്ദ്രത്തിന്റേത് മര്യാദകേടാണെന്നും തുക ഒഴിവാക്കി നൽകാൻ ആവശ്യപ്പെടുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. തിരിച്ചടയ്ക്കണമെന്ന് വീണ്ടും സമ്മര്‍ദം ചെലുത്തിയാൽ എസ്ഡിആർഎഫിൽനിന്ന് തുക നൽകേണ്ടതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ ചൂരൽമല – മുണ്ടക്കൈ പുനരധിവാസത്തിന് വീടുകൾ നൽകുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം ഉടൻ വിളിക്കുമെന്നു മന്ത്രി കെ.രാജൻ. പുനരധിവാസത്തിന് 100 വീടുകൾ നൽകുമെന്ന കർണാടക സർക്കാരിന്റെ കത്തിന് സംസ്ഥാന സർക്കാർ മറുപടി നൽകിയില്ലെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആരോപണത്തെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.
തിരുവനന്തപുരം ∙ കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ട് ഉരുള്‍പൊട്ടല്‍ ദുരന്തം അനുഭവിക്കുന്നവരുടെ പുനരധിവാസം വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന് പറഞ്ഞു. വിലങ്ങാട്ടെ പുനരധിവാസവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നത തല യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്കു നല്കുന്ന അതേ പരിഗണന വിലങ്ങാട്ടും നല്‍കുമെന്നും മന്ത്രി അറിയിച്ചു.
പീച്ചി ∙ ഡാമിൽ കുട്ടവഞ്ചി സവാരി മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. കുട്ടവഞ്ചിയിൽ സഞ്ചരിച്ചായിരുന്നു ഉദ്ഘാടനം . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അധ്യക്ഷത വഹിച്ചു. വനംവകുപ്പിനു കീഴിലെ പീച്ചി വനവികസന ഏജൻസിയുടെ നേതൃത്വത്തിൽ ചിമ്മിനിയിലാരംഭിച്ച കുട്ടവഞ്ചി പദ്ധതിയുടെ മാതൃകയിലാണു പീച്ചിയിൽ കുട്ടവഞ്ചി സവാരി ആരംഭിച്ചത്. പീച്ചി വനത്തിൽ ശീതൾ ഭാഗത്തു നിന്ന് ആരംഭിച്ചു വള്ളിക്കയം വരെ വനയാത്രയും തുടർന്നു വള്ളിക്കയത്തു കുട്ടവഞ്ചി സഞ്ചാരവുമാണ് ഒരുക്കിയിട്ടുള്ളത്. 20 മിനിറ്റ് യാത്രയ്ക്കു 400 രൂപയാണു നിരക്ക്. 4 പേർക്ക് സഞ്ചരിക്കാം. 40 മിനിറ്റിന് 800 രൂപയും ആനത്താര വരെയുള്ള യാത്രയ്ക്കു 900 രൂപയുമാണു നിരക്കുകൾ.
തൃശൂർ∙ ഐഎഎസ് രംഗത്തുണ്ടായ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി കെ. രാജൻ. ഏതുവിധത്തിലും പ്രവർത്തിക്കാമെന്ന തരത്തിൽ ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഐഎഎസ് തലപ്പത്തെ തർക്കത്തിൽ മുഖ്യമന്ത്രി കർശന തീരുമാനമെടുക്കും. നടപടിക്രമങ്ങൾക്കും സംവിധാനങ്ങൾക്കും അനുസരിച്ചു തന്നെ ഉദ്യോഗസ്ഥർ മുന്നോട്ടു പോകും.
തിരുവനന്തപുരം∙ എറണാകുളം മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച ഉന്നതതല യോഗം 28ലേക്കു മാറ്റി. 16-നാണ് യോഗം നിശ്ചയിച്ചിരുന്നത്. 28ന് 12 മണിക്ക് ഓണ്‍ലൈനായി യോഗം വിളിച്ചു ചേര്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ കെ.രാജന്, പി.രാജീവ്, മന്ത്രി വി അബ്ദുറഹ്മാന്, വഖഫ് ബോര്‍ഡ് ചെയര്മാന് എം.കെ.സക്കീര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ചായിരിക്കും ചര്‍ച്ച. ഈ വിഷയത്തിലെ കേസില്‍ കോടതിയിലെ സ്ഥിതി എന്താണെന്നും പരിശോധിക്കും.
Results 1-10 of 251