Activate your premium subscription today
ദുബായ്∙ നടി നൈല ഉഷയുടെ പേരിൽ ദുബായിൽ സ്വർണാഭരണ ശേഖരം. നിഷ്ക മൊമെന്റ്സ് ജ്വല്ലറിയാണ് നൈല കളക്ഷൻ എന്ന പേരിൽ പുതിയ ഡിസൈനുകൾ പുറത്തിറക്കിയത്. പുതിയ തലമുറയിലെ വനിതകളുടെ കരുത്തിനും വ്യക്തിത്വത്തിനും ആദരമായിട്ടാണ് നിഷ്ക ഈ ശേഖരം പുറത്തിറക്കിയതെന്ന്അധികൃതർ പറഞ്ഞു.
മലപ്പുറം ∙ ദേശീയ ഗെയിംസിലെ സംസ്ഥാനത്തിന്റെ പ്രകടനം സംബന്ധിച്ച് കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറിന്റെ വിമർശനം, അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേ. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഉൾപ്പെട്ട മൂന്നംഗ സമിതിയാണ്
ചങ്ങനാശേരി ∙ നമ്മുടെ ചെറുപ്പക്കാർക്കു പ്രത്യാശ കൊടുക്കാൻ പറ്റുന്ന നാടാണു കേരളമെന്നു പറയാൻ പറ്റുമോയെന്നു ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ. മിടുക്കരായ മലയാളികൾ മറുദേശങ്ങളിൽ പോയി പരദേശിയായി പാർക്കുകയാണ്. അൽപം സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടി വിദേശിയുടെ മുൻപിൽ കൈനീട്ടി നിൽക്കുന്നു. അന്തസ്സായി കൃഷി ചെയ്തു ജീവിക്കാൻ വക ലഭിക്കുമെങ്കിൽ, മാന്യമായ തൊഴിൽ അവസരമുണ്ടെങ്കിൽ അവരാരെങ്കിലും സ്വന്തം വീടുവിട്ട് കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലം. അന്നത്തെ ഈസ്റ്റ് ബംഗാളിലെ ദിഘാഘഠ് ആസ്ഥാനമായിട്ടായിരുന്നു മഹാരാജ ആചാര്യ ചൗധരിയുടെ ഭരണം. ഈ പ്രദേശം പിന്നീട് ഈസ്റ്റേൺ പാക്കിസ്ഥാനായി. 1947ലെ വിഭജനത്തിനു ശേഷം ബംഗ്ലദേശും. ആചാര്യ ചൗധരിയുടെ മൂത്ത മകനും കിരീടവകാശിയുമായിരുന്നു കുമാർ ഹേമേന്ദ്ര ചൗധരി. 25 വയസ്സുള്ള, നല്ല ഉയരമുള്ള, സുമുഖനായ ചെറുപ്പക്കാരൻ. കൊൽക്കത്ത പ്രസിഡൻസി കോളജിൽ രണ്ടാംവർഷ ബിഎ വിദ്യാർഥി. പഠനത്തിൽ ഒട്ടും താൽപര്യമില്ലായിരുന്നു രാജകുമാരന്. പരീക്ഷ എഴുതുന്നതിന് ഹാജരാവുകയുമില്ല. ഒരു സാധാരണ വിദ്യാർഥിയായിരുന്നുവെങ്കിൽ കോളജിൽനിന്നുതന്നെ ഈ ഒറ്റക്കാരണംകൊണ്ട് പുറത്താകുമായിരുന്നു. പക്ഷേ, മഹാരാജാവിന്റെ മകനായതിനാൽ എല്ലാ വർഷവും ഇതേ ക്ലാസിൽ പഠിക്കുന്നതിന് കോളജ് ബ്രിട്ടിഷ് പ്രിൻസിപ്പൽ അവസരം നൽകിക്കൊണ്ടേയിരുന്നു. കോളജ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു. രാജകുമാരന്റെ അതേ പ്രൗഢിയോടെയും പ്രതാപത്തോടെയും ആയിരുന്നു കൊൽക്കത്തയിലെ പഠനകാലത്തും ഹേമേന്ദ്ര ചൗധരി താമസിച്ചിരുന്നത്. സൗകര്യങ്ങൾക്ക് ഒട്ടും കുറവില്ലായിരുന്നു. രണ്ടേക്കറിനുള്ളിലെ കൊട്ടാര സമാനമായ ബംഗ്ലാവിൽ താമസം. ഏതുകാര്യവും അനുസരിക്കുന്നതിനും പരിചരിക്കുന്നതിനും ആജ്ഞാനുവർത്തികളായ ഭൃത്യന്മാർ. കൊട്ടാരത്തിൽ ഒറ്റയ്ക്കാണ് താമസം. മിനർവാ സലൂൺ കാറിൽ ഡ്രൈവർ സഹിതം ആണ് യാത്ര. അക്കാലത്തു തന്നെ ഹെമേന്ദ്രയുടെ ബംഗ്ലാവിൽ ടെലഫോൺ ഉണ്ടായിരുന്നു. ടെലഫോണിന്റെ തുടക്ക കാലഘട്ടം. ഒരു സബ്സ്ക്രൈബർ എക്സ്ചേഞ്ചിൽ വിളിച്ച് കോൾ കണക്ട് ആക്കുന്ന കാലം.
ദോഹ ∙ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ത്യ സന്ദർശിക്കുന്നു. ഫെബ്രുവരി 17, 18 തീയതികളിലാണ് സന്ദർശനം. ഇതിന് മുൻപ് 2015 മാർച്ചിൽ ഖത്തർ അമീർ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. 17ന് ഇന്ത്യയിൽ എത്തുന്ന അമീറിന് 18ന് രാഷ്ട്രപതി ഭവനിൽ ഔപചാരികമായ സ്വീകരണം ഒരുക്കും. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ,
ലണ്ടൻ∙ തുറന്ന ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതി വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിൽ അറസ്റ്റിലായി. ജനുവരി 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്റ്റാൻഫോർഡ് ഹിൽ തുറന്ന ജയിലിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. തുടർന്ന്, സമീപത്തുള്ള സ്വാൽസൈഡ് ജയിലിന്റെ പാർക്കിങ് സ്ഥലത്ത് എത്തിയ ശേഷം വനിതാ
ലുലു ഗ്രൂപ്പ് ദുബായിലെ സത്വയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് സിഇഒ മാജിദ് സഖർ അൽമാരിയാണ് ഉദ്ഘാടനം ചെയ്തത്. ദുബായിലെ 28-ാമത്തേതും യുഎഇയിലെ 112-ാമത്തേതുമാണ് സത്വയിലേത്.
ദുബായ്∙ ആത്മസംയമനവും ആത്മീയ ഉണർവും നിറഞ്ഞ റമസാനിൽ പുണ്യ പ്രവൃത്തികൾക്കും ദാനധർമ്മങ്ങൾക്കും സമയം കണ്ടെത്തണമെന്നും മനുഷ്യർ തമ്മിലുള്ള സ്നേഹവും സഹകരണവും വർധിപ്പിക്കണമെന്നും ദുബായ് കെഎംസിസി ജനറൽ സെക്രട്ടറി യഹ്യ തളങ്കര പറഞ്ഞു. ദുബായ് കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി ഈ മാസം 23ന് രാത്രി 8ന് അബു ഹൈൽ
തിരുവനന്തപുരം ∙ കവടിയാറിലെ സ്വകാര്യ ഫ്ലാറ്റ് നിര്‍മാണത്തില്‍ ചട്ടലംഘനം നടന്നെന്ന വിജിലന്‍സ് കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം നഗരസഭ മുൻ മേയറും ജീവനക്കാരും ഫ്ലാറ്റ് ഉടമയുമടക്കം 9 പ്രതികളെയാണു വെറുതെ വിട്ടത്. പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എം.വി.രാജകുമാരയാണു കേസ് പരിഗണിച്ചത്.
കേരളത്തിലെ വ്യവസായി രംഗത്തെ പുരോഗതിയുമായി ബന്ധപ്പെട്ട് ഇടതു സർക്കാരിന് കോൺഗ്രസ് നേതാവ് ശശി തരൂർ നൽകിയ പ്രശംസയായിരുന്നു ഇന്നു വാർത്തകളിൽ നിറഞ്ഞുനിന്നത്. ശശീ തരൂരിനെ അനുകൂലിച്ച് മുഖ്യമന്തി പിണറായി വിജയനും മന്ത്രി പി.രാജീവും രംഗത്തുവന്നപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കോൺഗ്രസ് നേതാവ് കെ.മുരളീധരനും ശക്തമായ എതിർപ്പ് അറിയിച്ചു. കോട്ടയത്ത് ഗാന്ധിനഗർ ഗവ. നഴ്സിങ് കോളജിലെ റാഗിങ്ങിൽ പ്രതികളായ 5 വിദ്യാർഥികളുടെ തുടർപഠനം തടഞ്ഞ നടപടിയും ചർച്ചയായി.
Results 1-10 of 10000