Activate your premium subscription today
ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തെ ഇളക്കിമറിച്ച് തിയറ്ററുകളിലെത്തിയ ‘പുഷ്പ 2– ദ് റൂൾ’ എന്ന സിനിമ തീകൊളുത്തിയത് വൻരാഷ്ട്രീയ വിവാദത്തിനു കൂടിയാണ്. ചിത്രത്തിന്റെ പ്രിമിയർ ഷോയ്ക്കിടെ ഹൈദരാബാദിലെ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതി മരിക്കുകയും ഇവരുടെ ഒൻപതു വയസുകാരനായ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാകുകയും ചെയ്തതിന്റെ പേരിൽ, ചിത്രത്തിലെ നായകൻ അല്ലു അർജുനെതിരെ കേസെടുത്തതും അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും ആന്ധ്ര, തെലങ്കാന രാഷ്ട്രീയത്തിൽ പൊട്ടിത്തെറികളുണ്ടാക്കി.
ചെന്നൈ ∙ തമിഴകത്ത് സർപ്രൈസ് എൻട്രികൾ പുതുമയല്ല. അത് എംജിആറിൽ തുടങ്ങി വിജയിൽ എത്തി നിൽക്കുന്നു. കരുണാനിധിയുമായി തെറ്റിപ്പിരിഞ്ഞ് ഡിഎംകെയിൽനിന്നു പുറത്താക്കപ്പെട്ട എംജിആർ സിനിമയിലൂടെ ജനങ്ങളുമായി സംസാരിച്ചു. ‘വിടുതലൈ’ വരികൾ ഉയർത്തി ഒരിക്കൽ കോൺഗ്രസിനെ തമിഴകത്തുനിന്ന് കെട്ടുകെട്ടിച്ച എംജിആറിന്റെ വാക്കുകളുടെ മൂർച്ച കരുണാനിധി പിന്നീട് അറിഞ്ഞു. അടിച്ചമർത്തപ്പെട്ടവരുടെ അവസാന വാക്കായി എംജിആർ മാറിയപ്പോൾ തമിഴകം കണ്ട ഏറ്റവും മികച്ച എൻട്രിയായി അത്. അതോടെ എംജിആർ മരിക്കുന്നതു വരെ, ഡിഎംകെ അധികാരത്തിൽനിന്നു പുറത്തായി.
ചെന്നൈ ∙ സനാതന ധർമ വിവാദത്തിൽ മാപ്പു പറയില്ലെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. താൻ കലൈജ്ഞറുടെ പേരക്കുട്ടിയാണെന്നും മാപ്പു പറയില്ലെന്നും ഉദയനിധി പറഞ്ഞു. സനാതന ധർമത്തെ ഡെങ്കുവിനോടും മലേറിയയോടും ഉപമിച്ച് 2023 സെപ്റ്റംബറിൽ നടത്തിയ പരാമർശമാണ് വിവാദത്തിലായത്.
കലൈജ്ഞർ കരുണാനിധിയുടെ ജന്മശതാബ്ദി വർഷത്തിൽത്തന്നെ, അദ്ദേഹം പടുത്തുയർത്തിയ പാർട്ടിക്കും വജ്ര ജൂബിലി. ദേശീയ രാഷ്ട്രീയത്തിലെ പ്രധാന പ്രതിപക്ഷ ശബ്ദങ്ങളിലൊന്നായി മാറിയ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (ഡിഎംകെ) ഇന്ന് 75–ാം പിറന്നാൾ. സ്വാതന്ത്ര്യാനന്തര തമിഴ്നാടിന്റെ രാഷ്ട്രീയമുദ്രകളിലൊന്നായ ഡിഎംകെ 1949
ചെന്നൈ∙ കരുണാനിധിയുടെ ജന്മശതാബ്ദി ആഘോഷത്തിനിടെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജ്നാഥ് സിങ് നടത്തിയ പരാമർശവും അതിന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നൽകിയ മറുപടിയുമാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ ചൂടേറിയ ചർച്ച.
ചെന്നൈ∙ തമിഴ്നാട് കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയെന്ന് പരാമർശിച്ച് മന്ത്രിസഭാംഗം. പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ബി.രാജ കണ്ണപ്പനാണ് രാമനാഥപുരത്ത് വച്ച് നടന്ന ചടങ്ങിൽ, ഉദയനിധിയെ ഉപമുഖ്യമന്ത്രിയെന്ന് വിളിച്ചത്. അബദ്ധം മനസ്സിലായതോടെ പറഞ്ഞത് തിരുത്തിയ രാജ കണ്ണപ്പൻ, ഓഗസ്റ്റ് 19ന് ശേഷം മാത്രമേ ഉദയനിധിയെ ഉപമുഖ്യമന്ത്രിയെന്ന് പരാമർശിക്കാൻ സാധിക്കുകയുള്ളൂവെന്നും അറിയിച്ചു.
ന്യൂഡൽഹി ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന എം.കരുണാനിധിയുടെ 100–ാം ജന്മവാർഷികത്തിന്റെ ഭാഗമായി 100 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കും. ഇതിൽ കരുണാനിധിയുടെ ചിത്രവും ഒപ്പുമുണ്ടാവും. വ്യക്തികളുടെയും സംഭവങ്ങളുടെയും സ്മരണാർഥം പുറത്തിറക്കുന്ന നാണയങ്ങൾ പൊതുവിനിമയത്തിനായി വലിയതോതിൽ പുറത്തിറക്കാറില്ല. indiagovtmint.in എന്ന വെബ്സൈറ്റിലൂടെയാണ് ഇവയുടെ വിൽപന.
സ്വതന്ത്ര സ്ഥാനാർഥികളുടെ യഥാർഥ വേദന പലപ്പോഴും അവർക്ക് അനുവദിച്ചു കിട്ടുന്ന ചിഹ്നങ്ങളായിരിക്കും. കാരണം സ്വതന്ത്ര സ്ഥാനാർഥിക്ക് സ്വന്തം പേര് മാത്രം വോട്ടറുടെ മനസ്സിൽ പതിപ്പിച്ചാൽ പോരാ, ചിഹ്നം കൂടി പഠിപ്പിക്കണം. ഒരിക്കൽ ലഭിച്ച ചിഹ്നം അടുത്ത തവണ മത്സരിക്കുമ്പോൾ ലഭിക്കുമോ എന്ന ആശങ്കയും സ്വതന്ത്രർക്കുണ്ട്. ചിഹ്നം മാറ്റിയതു മൂലം പരാജയം നേരിട്ടവരും കേരള രാഷ്ട്രീയത്തിലുണ്ട്. മറ്റൊരു കൂട്ടർ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ സ്വതന്ത്രരായി മത്സരിക്കുന്നവരാണ്. ഇവിടെ സ്ഥാനാര്ഥിയെ പരിചയപ്പെടുത്തുന്നതിനേക്കാളും പിന്തുണ നൽകുന്ന പാർട്ടി വിയർക്കുന്നത് വോട്ടർമാർക്ക് മുന്നിൽ ചിഹ്നം പരിചയപ്പെടുത്താനാവും. കേരള രാഷ്ട്രീയത്തിൽ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച സിനിമാ, സാഹിത്യ മേഖലയിലെ പ്രമുഖരായ വ്യക്തികളുടെ ജയപരാജയങ്ങളെ കുറിച്ചും അതിൽ ചിഹ്നങ്ങൾ വഹിച്ച വലിയ പങ്കും വളരെ വലുതാണ്. കൗതുകം നിറഞ്ഞ ആ കഥകളിൽ മമ്മൂട്ടിയും ശോഭനയും കെ. കരുണാകരനും മാധവിക്കുട്ടിയും കടമ്മനിട്ടയും ഒഎൻവിയുമെല്ലാമുണ്ട്.
ചെന്നൈ ∙ അഴിമതിക്കേസിൽ തമിഴ്നാട് മന്ത്രി ഐ.പെരിയസാമിയെ കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതിയുടെ വിധി റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി, വീണ്ടും വിചാരണ നടത്താൻ ഉത്തരവിട്ടു. വിധിയിൽ പ്രകടമായ വീഴ്ചകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ ഉത്തരവ്. 28 ന് പ്രത്യേക കോടതിയിൽ ഹാജരായി മന്ത്രി ഒരു ലക്ഷം രൂപയുടെ ജാമ്യമെടുക്കണം. ദിവസേന വാദം കേട്ട് ജൂലൈ മാസത്തിനുള്ളിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചു. 2008ൽ ഭവന വകുപ്പു മന്ത്രിയായിരിക്കെ, അന്നത്തെ മുഖ്യമന്ത്രി എം.കരുണാനിധിയുടെ അംഗരക്ഷകന് ഹൗസിങ് ബോർഡിന്റെ വീട് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്. 2012ൽ അണ്ണാഡിഎംകെ ഭരണകാലത്തു റജിസ്റ്റർ ചെയ്ത കേസ് വിജിലൻസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി മന്ത്രിയെ കുറ്റവിമുക്തനാക്കി. പിന്നീട്, ഹൈക്കോടതി സ്വമേധയാ കേസ് എടുത്താണ് വിധി പുനഃപരിശോധിച്ചത്.
ചെന്നൈ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 100 ദിവസത്തെ സംസ്ഥാന പര്യടനവുമായി ഡിഎംകെ യുവജന വിഭാഗം സെക്രട്ടറി ഉദയനിധി സ്റ്റാലിൻ. മുത്തച്ഛൻ എം.കരുണാനിധിയുടെ ജന്മഗ്രാമമായ തിരുവാരൂർ ജില്ലയിലെ തിരുക്കുവളയിൽ ഇന്നു തുടക്കമാകും. സമാപനം ചെന്നൈയിൽ. തിരഞ്ഞെടുപ്പു പ്രചാരണത്തിനൊപ്പം ....| Udhayanidhi Stalin | DMK | Manorama News
Results 1-10 of 19