12–ാമത് കേരള മുഖ്യമന്ത്രിയായ പിണറായി വിജയന്റെ വിശ്വസ്തനും പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്നു എം. ശിവശങ്കർ. സ്വർണക്കള്ളക്കടത്ത് കേസ് പ്രതികളുമായുള്ള വഴിവിട്ട അടുപ്പത്തിന്റെ പേരിൽ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. മണിക്കൂറുകളോളം നീണ്ടുനിന്ന ചോദ്യംചെയ്യലിനൊടുവിൽ എൻഫോഴ്സ്മെന്റും കസ്റ്റംസും അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ചെയ്തു. എസ്എസ്എൽസിക്കു റാങ്ക് നേടി എൻജിനീയറിങ്ങിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദങ്ങൾ സ്വന്തമാക്കിയ അദ്ദേഹം ഉദ്യോഗസ്ഥനെന്ന നിലയിൽ ശ്രദ്ധേയമായ ഭരണ പാടവമാണ് കാഴ്ച വച്ചിരുന്നത്.