Activate your premium subscription today
തൃശൂർ ∙ തൃശൂർ ഡിസിസി പ്രസിഡന്റായി ജോസഫ് ടാജറ്റിനെ നിയമിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടേതാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കി. പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനാണ് ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വഹിച്ചിരുന്നത്. തുടരാനുള്ള ബുദ്ധിമുട്ട് അദ്ദേഹം അറിയിക്കുകയായിരുന്നു. ജോസഫ് ടാജറ്റിന്റെയും മുൻ എംഎൽഎ അനിൽ അക്കരയുടെയും പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.
മ്ഹൗ (മധ്യപ്രദേശ്)∙ ഗംഗയിൽ മുങ്ങിനിവരുന്നത് ദാരിദ്ര്യത്തെ ഇല്ലാതാക്കുമോയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാകുംഭമേളയിൽ പങ്കെടുത്ത് ത്രിവേണി സംഗമത്തിൽ മുങ്ങിനിവർന്ന ദിവസം തന്നെയാണ് ഖർഗെയുടെ ചോദ്യം. ക്യാമറകൾക്കുമുന്നിൽ ഗംഗയിൽ മുങ്ങുന്നത് മത്സരമാക്കി ബിജെപി നേതാക്കൾ മാറ്റുകയാണെന്നും ഖർഗെ ആരോപിച്ചു. മധ്യപ്രദേശിലെ മ്ഹൗയിൽ ‘ജയ് ബാപു, ജയ് ഭീം, ജയ് സംവിധാൻ’ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ലെന്നും അങ്ങനെയുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ രാഹുല്‍ ഗാന്ധി സീറ്റില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് വിട്ടുവെന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സോണിയ ഗാന്ധിയുടെ സമീപം ഇരിക്കുന്ന മല്ലികാര്‍ജുന്‍ ഖര്‍ഗെ എഴുന്നേല്ക്കുന്നതും കസേരകള്‍ക്ക് പിന്നിലൂടെ നടന്നു നീങ്ങുന്നതും 23
ന്യൂഡൽഹി ∙ മണിപ്പുരിൽ കലാപസാഹചര്യം കത്തിച്ചു നിർത്തുന്നതിൽ ബിജെപിക്കു ഗൂഢതാൽപര്യമുണ്ടെന്നും രാജധർമം പാലിക്കാത്തതിനുള്ള ശിക്ഷയിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മണിപ്പുരിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ വിമർശനം. കത്തുന്ന മണിപ്പുരിലെ തീപ്പെട്ടിക്കൊള്ളിയാണു ബിജെപിയെന്നു ഖർഗെ വിമർശിച്ചു. ‘കലാപം തുടങ്ങിയ ശേഷം മോദി മണിപ്പുർ സന്ദർശിച്ചിട്ടില്ല. മോദി ഒടുവിൽ മണിപ്പുരിൽ പോയത് 2022ലാണ്. അവിടെ കലാപം തുടങ്ങിയത് 2023 മേയ് 3നും. 600–ൽ പരം ദിനങ്ങൾ കഴിഞ്ഞു. മുഖ്യമന്ത്രി പരസ്യമായി മാപ്പു പറഞ്ഞെങ്കിലും മോദിയുടെ അസാന്നിധ്യം സൗകര്യപൂർവം മറന്നു കളഞ്ഞു’– ഖർഗെ പറഞ്ഞു.
ബെളഗാവി ∙ വിശാല പ്രവർത്തകസമിതി യോഗം തീരുമാനിച്ച സംഘടനാ പുനരുജ്ജീവന പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് എല്ലാ പിസിസികളും സംഘടനാ ശിൽപശാലകൾ സംഘടിപ്പിക്കാൻ എഐസിസി നിർദേശിക്കും. ഫെബ്രുവരിയിൽ നടത്താനാണ് സാധ്യത. ഓരോ സംസ്ഥാനങ്ങളിലെയും പാർട്ടിയുടെ സ്ഥിതി ഈ ശിൽപശാല അവലോകനം ചെയ്യും. അതനുസരിച്ചുള്ള മാറ്റങ്ങളും തീരുമാനിക്കും. എഐസിസി നേതൃത്വം ഈ ശിൽപശാലകളിൽ പങ്കെടുക്കും.
ന്യൂഡൽഹി∙ അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് പ്രത്യേക സ്മാരകം ഒരുക്കണമെന്ന് കോൺഗ്രസ്. യമുനാ തീരത്ത് സ്മാരകം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം കേന്ദ്രസർക്കാരിനെ സമീപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചെന്നാണ് വിവരം. മുൻ പ്രധാനമന്ത്രിമാരുടെ സ്മാരകങ്ങള്‍ക്കൊപ്പം മൻമോഹൻ സിങ്ങിനും സ്മാരകം പണിയണമെന്നാണ് ആവശ്യം.
ബെളഗാവി∙ ചരിത്രം ഉറങ്ങുന്ന ബെളഗാവി വീരസൗധത്തിലേക്ക് മഹാത്മജിയുടെ ഛായാചിത്രം കയ്യിലേന്തി രാഹുൽ ഗാന്ധി നടന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള നേതാക്കളും ഒപ്പം നടന്നു. 1924 ലെ ബെളഗാവി എഐസിസി സെഷനിൽ ജനനംകൊണ്ട സേവാദൾ എന്ന ആശയത്തിന്റെ പിന്തുടർച്ചക്കാർ ഗാന്ധിസ്മൃതി സൂക്തങ്ങൾ ഉറക്കെച്ചൊല്ലി. ബെളഗാവിയുടെ പാതയോരങ്ങൾ മഹാത്മജിയുടെ ചിത്രങ്ങളാൽ നിറഞ്ഞു. കോൺഗ്രസ് മഹാത്മജിയുടെ ദീപ്ത സ്മരണകളിലേക്ക്, മഹത്തായ പൈതൃകത്തിലക്കു തിരിച്ചു നടക്കുക കൂടിയായിരുന്നു.
ന്യൂഡൽഹി∙ ബിജെപി എംപിമാർ ചേർന്നു തന്നെ തള്ളിയിട്ടെന്ന് കാണിച്ച് കത്തു നൽകി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ. ലോകസഭാ സ്പീക്കർ ഓം ബിർളയ്ക്കാണ് ഖർഗെ കത്തു നൽകിരിക്കുന്നത്. കുറ്റക്കാരായ ബിജെപി എംപിമാർക്കെതിരെ അന്വേഷണം നടത്തണമെന്നും ഖർഗെ കത്തിൽ ആവശ്യപ്പെട്ടു.
ന്യൂഡൽഹി∙ രാജ്യസഭയിലെ ഭരണഘടനാ ചർച്ചയിൽ കോൺഗ്രസിനെയും നെഹ്റു കുടുംബത്തെയും കടന്നാക്രമിച്ച ധനമന്ത്രി നിർമല സീതാരാമന് മറുപടിയുമായി മല്ലികാർജുൻ ഖർഗെ. രാജ്യത്തിന് വേണ്ടി ഒരിക്കലും പോരാടിയവരല്ല ബിജെപിയെന്നും അവർക്ക് എങ്ങനെയാണ് നെഹ്റുവിനെ കുറിച്ച് സംസാരിക്കാൻ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ബിജെപി ഒരുകാലത്തും ഭരണഘടനയെ ബഹുമാനിച്ചിരുന്നില്ലെന്നും ബിജെപി ഭരണത്തിൽ കീഴിൽ ഭരണഘടന സുരക്ഷിതമല്ലെന്നും ഖർഗെ പറഞ്ഞു.
ന്യൂഡൽഹി ∙ രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകറിനെതിരെ നിലപാടു കടുപ്പിച്ചും ലോക്സഭാ സ്തംഭനം ഒഴിവാക്കാൻ ഉപാധി വച്ചും ഇന്ത്യാസഖ്യം കക്ഷികൾ. യുഎസ് ശതകോടീശ്വരൻ ജോർജ് സോറോസുമായി കോൺഗ്രസിനു ബന്ധമുണ്ടെന്ന് ആരോപിക്കാൻ ബിജെപിയുടെ രാജ്യസഭാ കക്ഷിനേതാവ് ജെ.പി.നഡ്ഡയ്ക്കും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിനും ഇന്നലെ വേണ്ടത്ര സമയം നൽകി. എന്നാൽ, മറുപടി പറയാൻ പ്രതിപക്ഷ ഉപനേതാവ് പ്രമോദ് തിവാരിക്കു സമയം ലഭിക്കുന്നതിനുമുൻപു സഭ നിർത്തിവച്ചു. രണ്ടുതവണ നിർത്തിവച്ച രാജ്യസഭ 17 മിനിറ്റ് മാത്രമാണ് ചേർന്നത്.
Results 1-10 of 525