Activate your premium subscription today
തിരുവനന്തപുരം∙ എലപ്പുള്ളിയിൽ മദ്യനിർമാണ പ്ലാന്റിന് പ്രാഥമികാനുമതി നൽകിയ മന്ത്രിസഭായോഗത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് ജനതാദൾ (മാത്യു ടി.വിഭാഗം) യോഗത്തിൽ വിമർശനം. പദ്ധതിയുമായി ബന്ധപ്പെട്ട് നിലപാടെടുക്കാത്ത മന്ത്രിയെ പിൻവലിക്കണമെന്നും സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിൽ ആവശ്യമുയർന്നു. പകരം മന്ത്രിയായി േപരുയർന്നെങ്കിലും താൻ ഇല്ലെന്നു സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് വ്യക്തമാക്കി. മന്ത്രിമാറ്റം സംബന്ധിച്ച ചർച്ച തടഞ്ഞ അദ്ദേഹം, അത്തരമൊരു ചർച്ച വീറ്റോ ചെയ്യുന്നുവെന്നു പറഞ്ഞു. വീറ്റോ ചെയ്യാൻ ഇത് ഐക്യരാഷ്ട്ര സംഘടനയല്ലെന്നു നേതാക്കളിൽ ചിലർ പരിഹസിച്ചു. മദ്യനിർമാണ പ്ലാന്റിന് അനുമതി നൽകുന്ന കാര്യം എൽഡിഎഫ് വിശദമായി ചർച്ച ചെയ്യണമെന്നും ആശങ്കകൾ പരിഹരിച്ച ശേഷമേ മുന്നോട്ടു പോകാവൂവെന്നും ആവശ്യമുയർന്നു
തിരുവനന്തപുരം ∙ പാലക്കാട് എലപ്പുള്ളിയിലെ നിർദിഷ്ട ബ്രൂവറിയുടെ കാര്യത്തിൽ നിലപാടെടുക്കാത്തതിൽ ജനതാദളിലും (മാത്യു ടി.വിഭാഗം) അസംതൃപ്തി. പെരുമാട്ടി പഞ്ചായത്തിൽ കോക്കകോള ഫാക്ടറി അനുവദിച്ചപ്പോൾ അതിനെതിരെ സമരം നയിച്ച പാർട്ടി ഇക്കാര്യം ഗൗരവത്തോടെ ചർച്ച പോലും ചെയ്തില്ലെന്ന അമർഷമാണ് പാർട്ടിയിൽ.
തിരുവനന്തപുരം∙ പുതിയ പാർട്ടിയുമായി ജെഡിഎസ് കേരള ഘടകം. ജനതാദൾ(എസ്) എന്ന പേര് ഉപേക്ഷിച്ചു. പുതിയ പേര് റജിസ്റ്റർ ചെയ്യമെന്നും ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി.തോമസ് അറിയിച്ചു. ഇക്കാര്യത്തിൽ നിയമപരമായ കാര്യങ്ങൾ കൂടി പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. തങ്ങൾ ഇടതുപക്ഷത്തിനൊപ്പമാണെന്നും അദ്ദേഹം
കോട്ടയം∙ ജനതാദള്‍ സെക്യുലര്‍ (ജെഡിഎസ്) കേരള ഘടകം, അഖിലേഷ് യാദവ് നേതൃത്വം നല്കുന്ന സമാജ്വാദി പാര്‍ട്ടിയില്‍ (എസ്പി) ലയിച്ചേക്കും. ലയനത്തിനു എസ്പി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് പച്ചക്കൊടി വീശിയതായി ദേശീയ
തിരുവനന്തപുരം ∙ ദേശീയ നേതൃത്വവുമായുള്ള ബന്ധം പാടെ വിഛേദിച്ച് പുതിയ പാർട്ടി രൂപീകരിക്കാനുളള സമ്മർദം ശക്തമായ സാഹചര്യത്തിൽ കേരളത്തിലെ ജനതാദൾ–എസ് (ജെഡിഎസ്) നേതൃയോഗം വ്യാഴാഴ്ച ഇവിടെ ചേരും. ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയുടെ ബിജെപി സഖ്യം സംസ്ഥാന ഘടകത്തെ വെട്ടിലാക്കിയതിനു പിന്നാലെ അദ്ദേഹത്തിന്റെ കൊച്ചുമകനും എംപിയുമായ പ്രജ്വൽ രേവണ്ണ ലൈംഗികാതിക്രമ കേസുകളിൽ കൂടി പെട്ടതോടെ കേരളത്തിലെ നേതാക്കൾക്ക് തലയുയർത്തി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്.
ബെംഗളൂരു ∙ കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ കേരളത്തിലെ എൽഡിഎഫ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ചിത്രം ഉൾപ്പെടുത്തിയത് രാഷ്ട്രീയ വിവാദമാകുന്നു. ജെഡിഎസ്
അങ്കമാലി ∙ കോൺഗ്രസിലെ എ ഗ്രൂപ്പിന്റെ നേതാവ് എ.കെ.ആന്റണിയുടെ മകനു പിന്നാലെ ഐ ഗ്രൂപ്പിന്റെ നേതാവ് കെ.കരുണാകരന്റെ മകളും ബിജെപിയിലേക്കു പോയതോടെ ഗ്രൂപ്പ് സമവാക്യം കൃത്യമായെന്ന് ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് പറഞ്ഞു. ചാലക്കുടി ലോക്സഭ മണ്ഡലം എൽഡിഎഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു
ബെംഗളൂരു ∙ എൻഡിഎ സഖ്യത്തിൽ ചേരാനുള്ള ജനതാദൾ (എസ്) തീരുമാനത്തിൽ പ്രതിഷേധിച്ച് ഭിന്നിച്ചുനിൽക്കുന്ന സി.എം.ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള വിഭാഗം, പാർട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിക്കുന്നത് ബെംഗളൂരു സെഷൻസ് കോടതി താൽക്കാലികമായി വിലക്കി. സമാന്തര യോഗം വിളിച്ചെന്നും പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്നും ആരോപിച്ച് ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ നേതൃത്വത്തിലുള്ള വിഭാഗം നൽകിയ ഹർജിയിലാണ് ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 12 വരെയാണ് വിലക്ക്.
തിരുവനന്തപുരം ∙ മന്ത്രിസ്ഥാനം നഷ്ടമാകാതിരിക്കാനും മുന്നണി ധാർമികത പാലിക്കാനുമായി ഒറ്റയ്ക്കു നിൽക്കാൻ തീരുമാനിച്ച് ജെഡിഎസ് കേരള ഘടകം. നേതാക്കളായ എച്ച്.ഡി.ദേവെഗൗഡയുമായും സി.കെ.നാണുവുമായും സഹകരിക്കേണ്ടെന്നാണു പുതിയ നിലപാട്. സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണു
കഴിഞ്ഞ 24ന് വടകര മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ മുൻ എംഎൽഎ സി.കെ.നാണുവായിരുന്നു അധ്യക്ഷൻ. യോഗശേഷം ഒരു കാഴ്ച ശ്രദ്ധേയമായി. ‘കാബിനറ്റ് ബസി’ന്റെ അടുത്തേക്കു സി.കെ.നാണു എത്തുന്നതു കണ്ട മുഖ്യമന്ത്രി വാതിൽക്കലെത്തി. വന്ദ്യവയോധികനായ ആ ജനതാദൾ–എസ് (ജെഡിഎസ്) നേതാവ് പടികയറി പിണറായി വിജയനോടു സംസാരിച്ചു. പിണറായി കൈ പിടിച്ച് യാത്രയാക്കി.
Results 1-10 of 61