Activate your premium subscription today
കേരള നിയമസഭാ സ്പീക്കർ, തൃത്താല എംഎൽഎ. 2009, 2014 തിരഞ്ഞെടുപ്പുകളിൽ വിജയിച്ച എം.ബി.രാജേഷ്, തുടർച്ചയായ രണ്ടു തവണ പാലക്കാട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റുമാണ്.
കോട്ടയം∙ എം.ബി. രാജേഷിനു പകരക്കാരനായി സ്പീക്കർ കസേരയിലെത്തിയ എ.എൻ.ഷംസീർ മന്ത്രി രാജേഷിനെതിരെ വടിയെടുക്കുന്നത് ഇത് ആദ്യതവണയല്ല. സ്പീക്കറായിരുന്നപ്പോൾ രാജേഷും പല തവണ ഷംസീറിനെ ശാസിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ സഭയിൽ നടത്തുന്ന വാക്പോര് പലപ്പോഴും ഭരണ – പ്രതിപക്ഷ അംഗങ്ങളെ അമ്പരപ്പിച്ചിട്ടുമുണ്ട്.
തിരുവനന്തപുരം ∙ സ്പീക്കറുടെ അനുവാദം കൂടാതെ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരം നല്കിയ എക്സൈസ് മന്ത്രി എം.ബി. രാജേഷിനെ ശാസിച്ച് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. സംസ്ഥാനത്തു ലഹരി ഉപയോഗം വര്‍ധിക്കുന്നതും അക്രമസംഭവങ്ങള്‍ കൂടുന്നതും സംബന്ധിച്ചു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു സ്പീക്കറുടെ ഇടപെടല്‍. മന്ത്രി സംസാരിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചോദ്യം ചോദിച്ചതും മന്ത്രി മറുപടി നല്കിയതും സ്പീക്കര്‍ക്ക് ഇഷ്ടമായില്ല.
തിരുവനന്തപുരം ∙ പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമാണശാലയ്ക്കു പ്രാഥമികാനുമതി നൽകാൻ തീരുമാനിച്ച സർക്കാരിനെ വിടാതെ പിന്തുടർന്നു പ്രതിപക്ഷം. പരിഷ്കരിച്ച മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ മദ്യനിർമാണശാല ആരംഭിക്കാൻ ഒയാസിസ് കമ്പനി അപേക്ഷയുമായി സമീപിച്ചെന്നും അതുപ്രകാരമാണ് അനുമതി നൽകിയതെന്നുമുള്ള സർക്കാർ വാദത്തെയാണു പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്.
കൊച്ചി ∙ മാലിന്യമലകൾ നീക്കിയ ബ്രഹ്മപുരത്ത് ഇപ്പോൾ ക്രിക്കറ്റ് കളിക്കാമെന്ന് മന്ത്രി എം.ബി.രാജേഷ്. ബ്രഹ്മപുരം സന്ദർശിച്ച മന്ത്രി അവിടെ മേയർ എം.അനിൽകുമാറിനും പി.വി.ശ്രീനിജൻ എംഎൽഎയ്ക്കുമൊപ്പം ക്രിക്കറ്റ് കളിക്കുകയും ചെയ്തു. കലക്ടർ എൻ.എസ്.കെ.ഉമേഷും ഇവർക്കൊപ്പമുണ്ടായിരുന്നു.
തിരുവനന്തപുരം∙ എലപ്പുള്ളിയിലെ മദ്യനിര്‍മാണ പ്ലാന്റിനു സര്‍ക്കാര്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം.ബി.രാജേഷും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിലുള്ള വാക്പോര് തുടരുന്നു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ക്കു കഴിഞ്ഞ ദിവസം എക്സൈസ് മന്ത്രി നല്കിയ മറുപടിയിലെ ജിഎസ്ടി നഷ്ടം സംബന്ധിച്ച വിഷയവുമായി ബന്ധപ്പെട്ടാണു പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. എഥനോളിനു നികുതി ഈടാക്കരുതെന്ന് 2023 ഒക്ടോബര്‍ 7ലെ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചതാണെന്നും ഇക്കാര്യം മന്ത്രി എം.ബി.രാജേഷ് അറിഞ്ഞില്ലേ എന്നും പ്രതിപക്ഷ നേതാവ് ഇന്നലെ ചോദിച്ചിരുന്നു. ഇതിനു മറുപടിയുമായാണു മന്ത്രിയുടെ സമൂഹമാധ്യമക്കുറിപ്പ്.
മലപ്പുറം ∙ മദ്യനയം മാറുന്നതിനു മുന്‍പേ ഒയാസിസ് കമ്പനി പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ സ്ഥലം വാങ്ങിയെന്നും അവർക്കു വേണ്ടിയാണു മദ്യനയം മാറ്റിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരു വകുപ്പുകളുമായും ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും മാത്രം അറിഞ്ഞാണു കമ്പനിക്ക് അനുമതി നല്കാന് തീരുമാനിച്ചതെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.
തിരുവനന്തപുരം∙ പുതിയ മദ്യനയം വരുന്നതിനു മുമ്പ് ഒയാസിസ് കമ്പനി എങ്ങനെയാണ് എലപ്പുള്ളി പഞ്ചായത്തിൽ സ്ഥലം വാങ്ങിയതെന്നും ഈ കമ്പനിക്കു വേണ്ടി സർക്കാർ മദ്യനയം മാറ്റുകയായിരുന്നെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരു വകുപ്പും അറിയാതെ എക്സൈസ് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം അറിഞ്ഞാണ് ഒയാസിസ് കമ്പനിയുടെ മദ്യനിർമാണ പ്ലാന്റിന് അനുമതി നൽകിയതെന്ന പ്രതിപക്ഷ ആരോപണം തെളിയിക്കാനാണ് കാബിനറ്റ് രേഖ പുറത്ത് വിട്ടത്. പൊതുസമൂഹത്തിന് മുന്നിൽ കാബിനറ്റ് നോട്ട് ഇതുവരെ ഉണ്ടായിരുന്നില്ല. മറ്റൊരു വകുപ്പുമായും ചർച്ച ചെയ്യാതെ രഹസ്യമായി മദ്യനിർമാണ പ്ലാന്റിന് അനുമതി നൽകിയത് എന്തിന് എന്ന ചോദ്യത്തിന് എക്സൈസ് മന്ത്രിക്ക് ഇപ്പോഴും മറുപടിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തിരുവനന്തപുരം∙ പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് അര്‍ധസത്യങ്ങളും തെറ്റിദ്ധാരണാജനകമായ കാര്യങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. പ്രതിപക്ഷ നേതാവ് ഇതു സംബന്ധിച്ച് ഇന്നു പുറത്തുവിട്ട കാബിനറ്റ് നോട്ട് സര്‍ക്കാര്‍ 16-ാം തീയതി ഉത്തരവിറക്കിയപ്പോള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയിരുന്നതാണ്. ഒറ്റക്കമ്പനിയാണ് ഇക്കാര്യം അറിഞ്ഞതെന്ന ആരോപണവും തെറ്റാണ്.
തിരുവനന്തപുരം∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ മാലിന്യ സംസ്കരണത്തിന് സംവിധാനമൊരുക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ് കുമാർ. മന്ത്രി എം.ബി.രാജേഷിനൊപ്പം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ പരിശോധിക്കുകയായിരുന്നു മന്ത്രി. മാലിന്യമുക്ത നവകേരളം ക്യാംപെയ്നുമായി കെഎസ്ആർടിസി
പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ മദ്യനിർമാണശാല വേണ്ടെന്ന കടുത്ത നിലപാടിലാണു സിപിഐ. പ്ലാച്ചിമട സമരത്തിൽ സജീവമായിരുന്ന മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് മന്ത്രി കെ.കൃഷ്ണൻകുട്ടിയും ജലചൂഷണം നടത്തുന്ന മദ്യക്കമ്പനിയെ പിന്തുണയ്ക്കില്ല. കേരള കോൺഗ്രസ് (എം) പൊതുവേ മദ്യവിരുദ്ധ നയം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ്. പക്ഷേ, ആരൊക്കെ എതിർത്താലും എലപ്പുള്ളിയിൽ മദ്യനിർമാണശാല സ്ഥാപിക്കാനുള്ള അനുമതി പിൻവലിക്കില്ലെന്ന വാശിയിലാണു സിപിഎം. മഴക്കുഴി കുത്തിയായാലും മദ്യനിർമാണശാല സ്ഥാപിക്കുമെന്ന സിപിഎമ്മിന്റെ തീരുമാനത്തിനെതിരെ ഇടതു മുന്നണിയിൽ മാത്രമല്ല, സ്വന്തം അണികളിലും മുറുമുറുപ്പുണ്ട്. ഇഷ്ടമില്ലാത്തവരെ കള്ളുകുടിയൻമാരെന്നും വികസന വിരോധികളെന്നുമൊക്കെ വിളിച്ചാക്ഷേപിക്കുന്നത് പതിവാണ്. പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യമേഖലയിൽ മദ്യനിർമാണശാല അനുവദിച്ചതിലും സംസ്ഥാന സർക്കാരിന് അതേ നയം തന്നെയാണ്. – എതിർക്കുന്നവർ വികസനവിരോധികൾ. ഇതര സംസ്ഥാന ലോബിക്കായി വാദിക്കുന്നവർ....
Results 1-10 of 455