Activate your premium subscription today
ചെന്നൈ ∙ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി ബിജെപിയുടെ ശബ്ദം ഡബ്ബ് ചെയ്യുകയാണെന്നും അണ്ണാഡിഎംകെയും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നു തെളിഞ്ഞതായും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.
ചെന്നൈ ∙ ഒരു ഇടവേളയ്ക്കുശേഷം സമൂഹമാധ്യമങ്ങളിൽ വീണ്ടും മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ പോര്. തന്നെക്കുറിച്ച് തെറ്റിദ്ധാരണ പരത്താൻ ഒരു പത്രവാർത്തയെ കൂട്ടുപിടിക്കുന്നത് പരിതാപകരം ആണെന്ന് ഗവർണർ ആർ.എൻ.രവി പരിഹസിച്ചു. അർധസത്യങ്ങളുടെ കുടപിടിച്ച് ഭരണ പരാജയം മറയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാണ്ട് ഒരു വർഷം മാത്രം ശേഷിക്കെ ചടുലമായ രാഷ്ട്രീയ നീക്കങ്ങളാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ നടക്കുന്നത്. 5 മുന്നണികളായി തിരിഞ്ഞ സംസ്ഥാനത്തെ പാർട്ടികളിൽ എപ്പോൾ വേണമെങ്കിലും ‘കൂടു വിട്ട് കൂടു മാറ്റം’ പ്രതീക്ഷിക്കാം. പ്രബല ക്ഷിയായ ഡിഎംകെയുടെ കീഴിലാണ് കൂടുതൽ പാർട്ടികളെങ്കിലും മുന്നണിയിൽ പലരും അസ്വസ്ഥരാണെന്നാണ് വിവരം. എൻഡിഎയുടെ കൂട്ട് പിരിഞ്ഞു പുറത്തുവന്ന അണ്ണാഡിഎംകെ ചത്ത കുതിരയായി മാറിക്കൊണ്ടിരിക്കുന്നു. പഴയ പോരാട്ടവീര്യം പാർട്ടിക്കു കൈമോശം വന്ന അവസ്ഥയാണ്. ബിജെപിയാകട്ടെ മികച്ച ഒരു സഖ്യ കക്ഷിക്കു വേണ്ടി വല വിരിച്ച് കാത്തിരിപ്പ് തുടങ്ങി ഒരു വർഷത്തോളമായി. വിജയുടെ തമിഴക വെട്രി കഴകമാകട്ടെ (ടിവികെ) ചെറു പാർട്ടികൾക്കായി വാതിൽ തുറന്നു വച്ചിരിക്കുന്നു. മുന്നണികളിലെ ഈ ഞാണിന്മേൽ കളിയായിരിക്കും അടുത്ത ഒരു വർഷം തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയെ നിർണയിക്കുക. തമിഴ്നാട്ടിൽ അധികാരത്തിൽ ഇരിക്കുന്നത് ഇന്ത്യാ മുന്നണിയാണോ? പുറത്തു നിന്നു നോക്കുന്നവർക്ക് അങ്ങനെ തോന്നുമെങ്കിലും ഉത്തരം അല്ലെന്നാണ്. കേരളത്തിലെ യുഡിഎഫ്, എൽഡിഎഫ് മുന്നണികളെ പോലെ മുന്നണി സംവിധാനത്തിന് നിലവിൽ തമിഴ്നാട്ടിൽ വലിയ പ്രാധാന്യമില്ല. മുന്നണിയിൽ ഒരു എംഎൽഎയെങ്കിലും ഉണ്ടെങ്കിൽ മന്ത്രിസഭയിൽ അംഗമാകാമെന്നതാണ് കേരളത്തിലെ അവസ്ഥയെങ്കിൽ തമിഴ്നാട്ടിൽ സ്ഥിതി മറിച്ചാണ്. നിലവിൽ ഡിഎംകെ നയിക്കുന്ന
ചെന്നൈ ∙ഇരുമ്പ് യുഗം 5,300 വർഷം മുൻപു തമിഴ്നാട്ടിലാണ് ആരംഭിച്ചതെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. പുണെ, ഫ്ലോറിഡ എന്നിവിടങ്ങളിൽ നടത്തിയ വിശദമായ പരിശോധനകളുടെ ഫലം പുരാവസ്തു വകുപ്പ് വിലയിരുത്തിയാണ് വിവരം സ്ഥിരീകരിച്ചത്.
‘തമിഴ് തായ് വാഴ്ത്തി’നെ ചൊല്ലി തമിഴ്നാട് രാഷ്ട്രീയം വീണ്ടും കലുഷിതമാകുകയാണ്. ഏറ്റവും ഒടുവിൽ, നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർ.എൻ.രവി നിയമസഭ വിട്ടിറങ്ങിയതോടെയാണ് വിവാദങ്ങൾ വീണ്ടും തലപൊക്കിയത്. നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ ദേശീയ ഗാനത്തിനു പകരം തമിഴ്നാടിന്റെ സംസ്ഥാനഗീതമായ ‘തമിഴ് തായ് വാഴ്ത്ത്’ പാടിയതാണ് ഗവർണറെ ചൊടിപ്പിച്ചത്. ഗവർണർ പോയതോടെ സ്പീക്കർ നയപ്രഖ്യാപനം നടത്തി.
ചെന്നൈ∙ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കുന്നതിന് 2 ഭേദഗതി ബില്ലുകള്‍ തമിഴ്നാട് നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്. ഒരെണ്ണം 1998ലെ നിയമം ശക്തിപ്പെടുത്തുന്നതിനും മറ്റൊന്നു സംസ്ഥാനത്തു ഭാരതീയ ന്യായ് സംഹിതയും ഭാരതീയ നാഗരിക സുരക്ഷ സംഹിതയും
ചെന്നൈ ∙ അണ്ണാ സർവകലാശാലയിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത കേസിലെ പ്രതി ഡിഎംകെ പ്രവർത്തകനാണെന്ന ആരോപണത്തിൽ സർക്കാരിനെ സംരക്ഷിച്ചും, പ്രതിപക്ഷത്തെ ശക്തമായി വിമർശിച്ചും നിയമസഭയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രസംഗം. പ്രതി ജ്ഞാനശേഖരൻ പാർട്ടിക്കാരനല്ലെന്നും ഡിഎംകെ അനുഭാവി മാത്രമാണെന്നും സ്റ്റാലിൻ പറഞ്ഞു. മന്ത്രിമാർക്കൊപ്പം പലരും ഫോട്ടോ എടുക്കും. അതൊരു തെറ്റല്ല. ഡിഎംകെ സർക്കാർ സ്ത്രീ സുരക്ഷയ്ക്കാണ് മുൻതൂക്കം നൽകുന്നതെന്നും സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.
ചെന്നൈ ∙ സിന്ധുനദീതട സംസ്കാര കാലത്തെ പുരാതന ലിപി വായിക്കുന്നവർക്ക് എട്ടരക്കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനമായി നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. സിന്ധുനദീതട സംസ്കാരം കണ്ടെത്തിയതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന മൂന്നു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കന്യാകുമാരി∙ ത്രിവേണി സംഗമതീരത്ത് മഴവില്ലഴകായ് കണ്ണാടിപ്പാലം. വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ കടലിൽ നിർമിച്ച കണ്ണാടിപ്പാലം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, കനിമൊഴി എംപി, മുഖ്യമന്ത്രിയുടെ ഭാര്യ ദുർഗ സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖരുടെ വൻനിര പങ്കെടുത്ത വർണാഭമായ ചടങ്ങിലാണ് പാലം സന്ദർശകർക്കായി തുറന്നുകൊടുത്തത്.
കന്യാകുമാരി ∙ ത്രിവേണി സംഗമ തീരത്ത് തമിഴ്നാട് സർക്കാരിന്റെ പുതുവർഷ സമ്മാനമായി കണ്ണാടിപ്പാലം ഇന്നു തുറക്കും. വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ കടലിൽ നിർമിച്ച കണ്ണാടിപ്പാലം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്ന് 5.30ന് ഉദ്ഘാടനം ചെയ്യും. ബോട്ടുജെട്ടിക്കു സമീപം ശിൽപി സുദർശൻ പട്നായിക് മണ്ണ് കൊണ്ടു നിർമിച്ച തിരുവള്ളുവരുടെ പുതിയ പ്രതിമയുടെ അനാഛാദനവും മുഖ്യമന്ത്രി നിർവഹിക്കും. തുടർന്ന് കണ്ണാടിപ്പാലത്തിൽ ലേസർ ഷോ.
Results 1-10 of 525