എൻഇ ബാലറാം
NE Balaram

കേരളത്തിലെ മുൻ വ്യവസായവകുപ്പ് മന്ത്രിയായിരുന്നു എൻ.ഇ. ബാലറാം (20 നവംബർ 1919 - 16 ജൂലൈ 1994). രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നതിനു മുൻപേ ബാലാറാം പേരാവൂർ യു.പി. സ്കൂളിലെ അധ്യാപകനായിരുന്നു.1934-ൽ കോൺഗ്രസിൽ ചേർന്നു, പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും ചേർന്ന ബാലറാം 1939ലാണ് സി.പി.ഐ.യിൽ ചേർന്നത്. കർഷകതൊഴിലാളി പ്രസ്ഥാനങ്ങളുടെ സമരത്തിൽ പങ്കെടുക്കുക വഴി നിരവധി തവണ ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്.