Activate your premium subscription today
കോട്ടയം∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയം, ആറാമത് ബിരുദദാന ചടങ്ങ് ഫെബ്രുവരി 22-ന് വിപുലമായ പരിപാടികളോടെ നടക്കും. ഇന്ത്യയിലെ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളിലൊന്നായ ഐഐഐടി കോട്ടയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ്. ധനകാര്യ മന്ത്രി നിർമല സീതാരാമൻ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയാകും. വൈകുന്നേരം 4.30-ന് ആരംഭിക്കുന്ന ചടങ്ങിൽ ഐഐഐടി കോട്ടയം ചെയർപേഴ്സൺ ഡോ. വിജയലക്ഷ്മി ദേശ്മാനെ അധ്യക്ഷത വഹിക്കും. ഈ വർഷം 217 ബി.ടെക് ബിരുദധാരികൾക്കും, 55 എം.ടെക് ബിരുദധാരികൾക്കും, 5 പി.എച്ച്.ഡി. സ്കോളർമാർക്കും, 1 ബി.ടെക്-എം.എസ്. സ്കോളർക്കും ബിരുദങ്ങൾ സമ്മാനിക്കും. റിസർച്ച്, പേറ്റന്റ് എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ അസാധാരണമായ നേട്ടങ്ങൾ കൈവരിച്ച ഐഐഐടി കോട്ടയം, ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുൻനിരയിലാണ്.
പുതിയ ആദായനികുതി ബിൽ ലോക്സഭയുടെ സിലക്ട് കമ്മിറ്റിക്കു വിട്ടു. സമിതിയിലെ അംഗങ്ങളുടെ പട്ടികയും പരിഗണനാവിഷയങ്ങളും വൈകാതെ സ്പീക്കർ പ്രഖ്യാപിക്കും. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിന്റെ ആദ്യദിവസം സമിതി റിപ്പോർട്ട് നൽകണം.
ഇന്ന് ഉച്ചയ്ക്ക് പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ ആദായനികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന 'നികുതി വർഷം' എന്ന പുതിയ ആശയം ഇതിന്റെ പ്രത്യേകതയാണ്. പുതിയ ആദായനികുതി ബില്ലിൽ ഇതുവരെ വലിയ ഘടനാപരമായ മാറ്റങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, ഭാഷ ലളിതമാക്കി.
ന്യൂഡൽഹി∙ പുതിയ ആദായ നികുതി ബിൽ ലോക്സഭയുടെ മേശപ്പുറത്ത് വച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 1961ലെ ആദായ നികുതി നിയമത്തിന്റെ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ടുള്ള ബില്ലാണ് അവതരിപ്പിച്ചത്. പഴയ ആദായ നികുതി നിയമം ലഘൂകരിച്ച് നികുതിദായകർക്ക് നികുതി അടയ്ക്കുന്നതും റിട്ടേൺ ഫയൽ ചെയ്യുന്നതും എളുപ്പമാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ നിയമം വരുന്നത്.
നികുതിദായകർക്കും ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഉൾപ്പെടെയുള്ള നികുതി വിദഗ്ധർക്കും മനസ്സിലാക്കാൻ ‘കഠിനകഠോരമായ’, 60 വർഷം പഴക്കമുള്ള നിലവിലെ ആദായനികുതി നിയമത്തിനു (Income-Tax Act, 1961) പകരം പുത്തൻ നിയമം (Income-Tax Act, 2025) നാളെ (February 13) പാർലമെന്റിൽ അവതരിപ്പിച്ചേക്കും. തുടർന്ന് പരിശോധനകൾക്കായി പാർലമെന്ററി സമിതിക്കു വിടും.
ന്യൂ ഡൽഹി∙ പുതിയ ആദായ നികുതി ബിൽ വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും. 1961ലെ ആദായനികുതി നിയമം പരിഷ്കരിക്കുമെന്നും നിയമം ലളിതമാക്കുമെന്നും കഴിഞ്ഞ വർഷത്തെ ബജറ്റിൽ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഭാഷ ലളിതമാക്കൽ, തർക്കപരിഹാരം, കാലഹരണപ്പെട്ട വകുപ്പുകൾ നീക്കംചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പൊതുജനങ്ങളിൽനിന്ന് അഭിപ്രായം ചോദിച്ചിരുന്നു. ഇവകൂടി പരിഗണിച്ചാണ് ബിൽ തയാറാക്കിയത്. ഏഴായിരത്തോളം നിർദേശങ്ങളാണ് ഇത്തരത്തിൽ ലഭിച്ചത്.
ന്യൂഡൽഹി ∙ ഡോളറിനെതിരെ മറ്റു കറൻസികളുടെ മൂല്യം ഇടിയുന്നത് ഒരു ആഗോളപ്രതിഭാസമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ലോക്സഭയിൽ ആയിരുന്നു ധനമന്ത്രിയുടെ ന്യായീകരണം. ഡോളർ കരുത്താർജിക്കുന്നതാണ് ഇപ്പോഴുള്ള രൂപയുടെ മൂല്യമിടിയുന്നതിനുള്ള കാരണം. രൂപയുടെ പ്രശ്നം കൊണ്ടല്ല നിലവിലുള്ള സ്ഥിതിവിശേഷമുണ്ടായതെന്നും നിർമല സീതാരാമൻ പറഞ്ഞു.
കഴിഞ്ഞയിടെ കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ബജറ്റ് അവതരിപ്പിച്ച വേളയിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഒരു ' ഇടത്തര വരുമാന കെണിയിൽ '( Middle income trap) ആയിരുന്നു. ഒപ്പം തന്നെ ഒരു ' മധ്യവർഗ കെണിയും' ( Middle class trap) ഉണ്ടായിരുന്നു. എന്താണ് മധ്യവർഗ കെണി? വിലക്കയറ്റം കാരണം മധ്യവർഗത്തിന്റെ ഉപഭോഗശേഷി
വായ്പയെടുത്തു വിദ്യാഭ്യാസ ആവശ്യങ്ങള്ക്കായി വിദേശത്തേക്ക് പണമയക്കുന്നതിനുള്ള ടിസിഎസ് (ടാക്സ് കലക്റ്റഡ് അറ്റ് സോഴ്സ്) ഒഴിവാക്കിയ നടപടിയും ആർബിഐ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം വഴി വിദേശത്തേക്കു പണമയക്കുന്നതിന് ഈടാക്കിയിരുന്ന ടിഡിഎസ് (ടാക്സ് ഡിഡക്റ്റഡ് അറ്റ് സോഴ്സ്) 7 ലക്ഷത്തിൽ നിന്നു 10 ലക്ഷമാക്കി
ന്യൂഡൽഹി ∙ പുതിയ ആദായനികുതി ബില്ലിന് കേന്ദ്ര മന്തിസഭായോഗം അംഗീകാരം നൽകി. നികുതിനിരക്കിൽ മാറ്റങ്ങളില്ല. അടുത്ത ആഴ്ച ബിൽ സഭയിൽ അവതരിപ്പിക്കുമെങ്കിലും ഇതു പാർലമെന്റിന്റെ സ്ഥിരം സമിതിക്കു വിടാനാണ് തീരുമാനം. ഏകദേശം അഞ്ചര ലക്ഷം വാക്കുകളാണ് നിലവിലെ (1961) ആദായനികുതി നിയമത്തിലുള്ളത്. എന്നാൽ പുതിയ ബില്ലിൽ
Results 1-10 of 696