Activate your premium subscription today
Panakkad Sayyid Sadiq Ali Shihab Thangal (born 25 May 1964) is a sayyid (thangal) community leader and politician from Kerala, southern India. He currently serves as the Kerala State President, Indian Union Muslim League.
മലപ്പുറം ∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മുസ്ലിം ലീഗിനെ മുന്നിൽനിന്നു നയിക്കുന്നത് പി.കെ.കുഞ്ഞാലിക്കുട്ടി തന്നെ ആയിരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫ് അധികാരത്തിൽ വന്നാൽ ‘കേരള സ്റ്റേറ്റ് 2’ (മന്ത്രിസഭയിലെ രണ്ടാമൻ) കുഞ്ഞാലിക്കുട്ടി തന്നെ ആയിരിക്കുമെന്നും തങ്ങൾ പറഞ്ഞു.
കൊച്ചി ∙ മുനമ്പം വിഷയത്തില്‍ മാന്യമായ തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം സമുദാവയവും ക്രിസ്ത്യന്‍ സമുദായവും ഒരു ഏറ്റുമുട്ടലിലേക്ക് പോകരുതെന്ന ലക്ഷ്യത്തിലാണ് മുസ്ലിം ലീഗ് സമുദായ നേതാക്കളുടെ യോഗം വിളിക്കുകയും ബിഷപ്പുമാരെ നേരില്‍ കാണുകയും ചെയ്ത്. വഖഫ് സംബന്ധമായ വിഷയങ്ങള്‍ ഉണ്ട്. അവിടെ കാലങ്ങളായി താമസിക്കുന്നവരുടെയും വിഷയങ്ങളുണ്ട്. അതില്‍ മുസ്ലിം ലീഗിന്റെ തീരുമാനം സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളട്ടേ എന്നു തന്നെയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മലപ്പുറം ∙ മതസൗഹാര്‍ദത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശവുമായി കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി. സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
മലപ്പുറം ∙ പാണക്കാട് തങ്ങൾ കുടുംബത്തെയും മുസ്ലിം ലീഗിനെയും പുകഴ്ത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളന വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മുസ്ലിം ലീഗുമായി ഒരു കാലത്തും അകൽച്ച ഉണ്ടായിട്ടില്ല. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലം മുതൽ നല്ല ബന്ധമാണുള്ളത്. എല്ലാ മതസമൂഹങ്ങളെയും ചേർത്തു നിർത്തുന്ന സമീപനമാണ് കോൺഗ്രസും യുഡിഎഫും എന്നും സ്വീകരിക്കാറുള്ളത്. ഇന്നിന്റെ ആവശ്യം ഇതാണ്. അത് നിറവേറ്റുക മാത്രമാണ് ചെയ്യുന്നത്. അതിന്റെ ഭാഗമായാണ് ജാമിഅ നൂരിയ്യയിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട്∙ മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പരിഹാരം വൈകരുതെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതിയുടെ പ്രമേയം. മുനമ്പത്തെ താമസക്കാരെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ല. പ്രശ്നം നിയമപരമായും വസ്തുതാപരമായും പരിഹരിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. ഈ വിഷയത്തിൽ സാദിഖലി ശിഹാബ് തങ്ങൾ സ്വീകരിക്കുന്ന നിലപാട് അന്തിമമാണ്. സാമുദായിക സ്പർധയുണ്ടാകുന്ന സാഹചര്യത്തിലേക്കു പോകാതെ നിയമപരമായും വസ്തുതാപരമായും വിഷയം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം.
കോഴിക്കോട് ∙ സിപിഎമ്മിനെ നേരിടാൻ കോലീബി സഖ്യമുണ്ടാക്കിയ കാലത്തുപോലും കൂടെക്കൂട്ടാത്ത ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ഇപ്പോൾ കൂടെ കൂട്ടാൻ തയാറായതാണു മുസ്ലിം ലീഗിൽ ഉണ്ടായ മാറ്റമെന്നും അതാണു താൻ ചൂണ്ടിക്കാട്ടിയതെന്നും അത് ആവർത്തിച്ചു പറയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം സൗത്ത് ഏരിയ കമ്മിറ്റി ഓഫിസായ നായനാർ ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്∙ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിനെയാണ് താൻ വിമർശിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പിൽ ജനം എൽഡിഎഫിനൊപ്പം അണിനിരന്നെന്നും കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് പിണറായി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെന്ന മട്ടിലാണു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പെരുമാറുന്നതെന്നായിരുന്നു മുഖ്യമന്ത്രി മുൻപ് ആരോപിച്ചത്. ഇതിനെതിരെ ലീഗ് നേതൃത്വം രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം∙ അയോധ്യ പ്രക്ഷോഭകാലത്ത് കേരളത്തിൽ സമാധാനാന്തരീക്ഷം നിലനിർത്തിയത് കൊടപ്പനയ്ക്കൽ തറവാട് ആയിരുന്നുവെന്ന്് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ. സംസ്ഥാനത്തെ മതസൗഹാർദ മേഖലയിൽ നിർണായക സ്വാധീനം ചെലുത്തുന്ന കൊടപ്പനയ്ക്കൽ തറവാടിനു കേരളത്തോടു വലിയ ആത്മീയമായ അടുപ്പമുണ്ട്.
പാലക്കാട്∙ പാണക്കാട് തങ്ങളെ വിമർശിക്കരുതെന്ന് പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്ന് സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസ്. മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ്. ലീഗിനു നേതൃത്വം നൽകുന്ന നേതാവിനെ വിമർശിക്കരുതെന്ന് വീട്ടിൽ ഇരുന്നു പറഞ്ഞാൽ മതി. വിമർശിക്കാൻ പാടില്ലെങ്കിൽ തങ്ങളെ സംസ്ഥാന അധ്യക്ഷ പദവിയിൽനിന്നു മാറ്റണമെന്നും കൃഷ്ണദാസ് പറഞ്ഞു.
എഴുകോൺ (കൊല്ലം)∙ സാദിഖലി തങ്ങളെക്കുറിച്ചു പറഞ്ഞതിനു ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും വർഗീയ– തീവ്രവാദ ഭാഷയുമായി മുസ്ലിം ലീഗ് സിപിഎമ്മിന്റെ അടുത്തേക്കു വരരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പാണക്കാട് കുറെ തങ്ങൾമാരുണ്ട്. ആ തങ്ങൾമാരെക്കുറിച്ചൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രസിഡന്റായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചാണ്. സിപിഎം നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം ഇഎംഎസ് ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Results 1-10 of 103