Activate your premium subscription today
തിരുവനന്തപുരം ∙ ലഹരി ഉപയോഗ വ്യാപനത്തെപ്പറ്റി നിയമസഭയിൽ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ പരസ്പര വിമർശനവുമായി ഭരണപക്ഷ എംഎൽഎമാർ. പി.സി.വിഷ്ണുനാഥ് എംഎല്‍എ അവതരിപ്പിച്ച അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ, ലഹരി വ്യാപനം തടയാനുള്ള ഉത്തരവാദിത്തം സമൂഹത്തിനാണെന്നും കുട്ടികള്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ തന്റെ മകന് അങ്ങനെ ചെയ്യില്ലെന്നു രക്ഷിതാക്കള്‍ പറയുന്നതു തെറ്റാണെന്നും മലമ്പുഴയില്‍നിന്നുള്ള ഭരണപക്ഷ എംഎല്‍എ എ.പ്രഭാകരന് പറഞ്ഞു. സിപിഎം എംഎല്‍എ യു.പ്രതിഭയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ വിവാദത്തെ ഓർമിപ്പിക്കുന്നതായിരുന്നു പ്രഭാകരന്റെ പരാമര്‍ശം.
തിരുവനന്തപുരം∙ പൊലീസില്‍ ജോലിസമ്മര്‍ദം കുറയ്ക്കാന്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ നല്കിയ ഉറപ്പ് വെറുംവാക്കാകുന്നു. സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് ലിസ്റ്റിന്റെ ഒരു വര്‍ഷ കാലാവധിയുടെ പകുതി എത്തിയിട്ടും ഒരു നിയമനം പോലും നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. പരീക്ഷയും അഭിമുഖവും ഉള്‍പ്പെടെ അഞ്ച് കടമ്പകള്‍ കടന്ന്, കാക്കിയിടാന്‍ കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് സര്‍ക്കാര്‍ കനിയാനായി കാത്തിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പി.സി.വിഷ്ണുനാഥ് എംഎല്‍എയും ഇന്ന് ഇക്കാര്യം സഭയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തു.
കോഴിക്കോട് ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) രൂപീകരിച്ചതു മുതൽ വ്യാപകമായ പിൻവാതിൽ നിയമനവും അനധികൃത സ്ഥാനക്കയറ്റവും നടന്നിട്ടുണ്ടെന്ന വാദങ്ങൾ ബലപ്പെടുത്തി അധികൃതരുടെയും ആരോഗ്യ മന്ത്രിയുടെയും ‘ദുരൂഹ മൗനം’. ജീവനക്കാരുടെ നിയമന ഉത്തരവുകളും വിദ്യാഭ്യാസ യോഗ്യതയും തേടിയുള്ള ചോദ്യങ്ങൾ കെഎംഎസ്സിഎൽ തള്ളി. നിയമസഭയിൽ 9 എംഎൽഎമാർ ഉന്നയിച്ച സമാനചോദ്യങ്ങൾക്ക് ഒരാഴ്ചയായിട്ടും മറുപടി നൽകാൻ ആരോഗ്യമന്ത്രി വീണാ ജോർജും തയാറായിട്ടില്ല.
തിരുവനന്തപുരം ∙ ജോലിഭാരം കൊണ്ടോ കുടുംബപരമായ കാരണങ്ങൾ കൊണ്ടോ പൊലീസുകാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ നടപടിക്ക് നിർദേശം നൽകിയതായും അവർക്കായി സൗകര്യങ്ങൾ ഒരുക്കുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ജോലി സമ്മർദം താങ്ങാനാകാതെ മരണം വരിക്കുകയും ജോലി ഉപേക്ഷിക്കുകയും ചെയ്യുന്ന സേനാംഗങ്ങളുടെ ദുരവസ്ഥയിലേക്കു വെളിച്ചംവീശിയ മലയാള മനോരമ പരമ്പര ‘സ്ട്രെസ് ഇൻഫർമേഷൻ റിപ്പോർട്ടി’ലെ വിവരങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിനോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. പി.സി.വിഷ്ണുനാഥാണ് പ്രമേയം അവതരിപ്പിച്ചത്. 5 വർഷത്തിനിടെ 88 പൊലീസുകാർ ആത്മഹത്യ ചെയ്തെന്നും ഇതു തടയുന്നതിനാൽ സർക്കാർ പരാജയപ്പെട്ടെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
തിരുവനന്തപുരം ∙ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 18 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക വരുത്തിയെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ. 3 മാസത്തെ പെൻഷൻ മാത്രമേ മുടങ്ങിയിട്ടുള്ളൂവെന്നും അക്കാര്യം മന്ത്രിയായിരിക്കെ തോമസ് ഐസക് പുറത്തിറക്കിയ ധവളപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും കോൺഗ്രസിലെ പി.സി.വിഷ്ണുനാഥ്. ആ കുടിശിക പോലും വന്നത് ഗുണഭോക്താക്കളിലേക്കു നേരിട്ടു പെൻഷൻ എത്തിക്കുന്ന പരിഷ്കാരം നടപ്പാക്കിയതു കൊണ്ടാണെന്നു ഡോ.എം.കെ.മുനീർ. ക്ഷേമപെൻഷൻ കൃത്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയ നോട്ടിസാണ് കുടിശികയെക്കുറിച്ചുള്ള തർക്കത്തിലേക്കു നീണ്ടത്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെന്‍ഷനുകളും ക്ഷേമപെന്‍ഷനുകളും ഒരു വര്‍ഷത്തിലേറെയായി കുടിശികയാണെന്നും ഈ മേഖലയിലുള്ളവര്‍ ദുരിതത്തിലാണെന്നും പി.സി.വിഷ്ണുനാഥ് നിയമസഭയില്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രണ്ട് പെന്ഷന് ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് അതു ലഭിക്കുമായിരുന്നു. എന്നാല്‍
കല്ലുവാതുക്കൽ ∙ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നും കേരളത്തിലെ ഇരുപത് സീറ്റുകളും യുഡിഎഫ് നേടുമെന്നും പി.സി.വിഷ്ണുനാഥ് എംഎൽഎ. കല്ലുവാതുക്കൽ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു. യുഡിഎഫ് ചെയർമാൻ വട്ടക്കുഴിക്കൽ മുരളി അധ്യക്ഷത
കൊല്ലം ∙ ‘എന്നോടു ക്ഷമിക്കണം. ഞാൻ നാളെ പാർട്ടി വിട്ട് ബിജെപിയിൽ പോകും. ഇല്ലെങ്കിൽ മറ്റന്നാൾ അവർ എന്നെ ജയിലിലാക്കും’ – ബിജെപിയിൽ ചേരുന്നതിനു തലേന്ന് രമേശ് ചെന്നിത്തലയെ വിളിച്ച് മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് േനതാവ് അശോക് ചവാൻ വാവിട്ടു കരഞ്ഞെന്ന വെളിപ്പെടുത്തലുമായി എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎൽഎ.
മുല്ലശേരി∙ ആകർഷകമായ പരസ്യം പോലെ മലയാളിയെ പറഞ്ഞുപറ്റിച്ചാണ് എൽഡിഎഫ് തുടർഭരണം നേടിയതെന്നും എന്നാൽ അത് ജനങ്ങൾക്കു നരകയാതനയായി മാറിയെന്നും എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. സംഘപരിവാറിന്റെ കുതന്ത്രങ്ങളൊന്നും ഇവിടെ ചെലവാകില്ലെന്നും ഇൗ ലോക്സഭാ തിരഞ്ഞെടുപ്പോടെ നരേന്ദ്രമോദി താഴെയിറങ്ങുമെന്നും
അടിയുറച്ച കമ്യൂണിസ്റ്റുകാരനായിരുന്ന ഭാസ്കരൻ മാഷാണ് ആദ്യത്തെ കമ്യൂണിസ്റ്റ് കവിതയായ ‘വയലാർ ഗർജിക്കുന്നു’ എഴുതിയത്. അതു പല കമ്യൂണിസ്റ്റുകാർക്കും അറിയില്ല. പാർട്ടിപോലും പത്മശ്രീക്കു ശുപാർശ ചെയ്തില്ല. സ്വാതന്ത്ര്യസമരകാലത്തു ജയിലിൽ ഒരുമിച്ചുണ്ടായിരുന്ന പരിചയം വഴി കെ.കരുണാകരനാണ് കേരള ഫിലിം ഡവലപ്മെന്റ് കോർപറേഷനിലെങ്കിലും ഒരു സ്ഥാനം നൽകിയത്.
Results 1-10 of 75