Activate your premium subscription today
∙നൂറുകണക്കിന് പ്രവർത്തകരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് പ്രതിപക്ഷ നേതാവിനെ സമ്മേളന നഗരിയിലേക്ക് ആനയിച്ചത്. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് കട്ടപ്പനയിലെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പട്ടയ നടപടികൾ ത്വരിതപ്പെടുത്തി ഉപാധി രഹിത പട്ടയം നൽകണമെന്നും
തൊടുപുഴ ∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര സമരയാത്ര ഇന്നു ജില്ലയിൽ പര്യടനം നടത്തും. അടിമാലി, കട്ടപ്പന, കുമളി എന്നിവിടങ്ങളിൽ പ്രതിപക്ഷ നേതാവ് പ്രസംഗിക്കും. രാവിലെ 10ന് അടിമാലിയിൽ പൊതുയോഗം യുഡിഎഫ് സംസ്ഥാന കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3നു കട്ടപ്പനയിലെ പൊതുയോഗം കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. 5നു കുമളിയിലെ പൊതുയോഗം ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും.
കോട്ടയം∙ വളരുന്തോറും പിളരുന്ന പാർട്ടി പിളരുന്തോറും ഇപ്പോൾ തളരുകയാണു ചെയ്യുന്നതെന്നു കേരള കോൺഗ്രസ് സംസ്ഥാന ചീഫ് കോഡിനേറ്റർ അപു ജോൺ ജോസഫ്. വളരും തോറും പിളരും, പിളരും തോറും വളരും എന്നൊക്കെ പറയുന്നതു കേൾക്കാനൊരു സുഖമുണ്ടെങ്കിലും പാർട്ടി തളർന്നെന്ന് നാട്ടുകാർക്കു മനസിലായിട്ടുണ്ട്. ഈ വസ്തുത എല്ലാ കേരള കോൺഗ്രസുകാർക്കും ഇപ്പോൾ അറിയാം. ഇനിയൊരു പിളർപ്പെന്ന ആലോചന നേതാക്കൾക്കില്ല. കേരള കോൺഗ്രസിലെ തലയെടുപ്പുള്ള നേതാക്കളെല്ലാം പി.ജെ. ജോസഫിന്റെ നേതൃത്വം അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ്. കേരള കോൺഗ്രസ് (എം) യുഡിഎഫിലോട്ട് വരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അവർ വരണമെങ്കിൽ കഴിഞ്ഞ പ്രാവശ്യം കോൺഗ്രസും ജോസഫ് ഗ്രൂപ്പും മത്സരിച്ച പല സീറ്റുകളും വിട്ടുകൊടുക്കേണ്ടി വരും.
സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിച്ച കേരള കോൺഗ്രസ് ചിഹ്നമായി ഓട്ടോറിക്ഷ ആവശ്യപ്പെടും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് ഫ്രാൻസിസ് ജോർജ് മത്സരിച്ച് വിജയിച്ചത് ഓട്ടോറിക്ഷ ചിഹ്നത്തിലാണ്. ഭാഗ്യ ചിഹ്നം കൈവിടേണ്ടെന്നാണ് പാർട്ടി തീരുമാനം. ചരൽക്കുന്നിൽ ദ്വിദിന പാർട്ടി ക്യാംപ് നടക്കുന്നതിനിടെയാണ് സംസ്ഥാന പാർട്ടിയായി അംഗീകരിച്ച അറിയിപ്പ് തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നും ലഭിക്കുന്നത്. ഇതിനുപിന്നാലെ നേതാക്കൾ തമ്മിൽ ആശയവിനിമയം നടത്തി.
കോട്ടയം ∙ കേരളാ കോൺഗ്രസിനെ (ജോസഫ് വിഭാഗം) സംസ്ഥാന പാർട്ടിയായി അംഗീകരിച്ചു. പാർട്ടിയുടെ ദ്വിദിന സംസ്ഥാന ക്യാംപ് ചരൽക്കുന്നിൽ നടക്കുമ്പോഴാണ് ഇതുസംബന്ധിച്ച വിവരം നേതാക്കൾക്കു ലഭിച്ചത്. ചിഹ്നം പിന്നീട് അനുവദിക്കും. നിലവിൽ രണ്ട് എംഎൽഎമാരും ഒരു എംപിയും ജോസഫ് വിഭാഗത്തിനുണ്ട്. പി.ജെ.ജോസഫും മോൻസ് ജോസഫുമാണ് എംഎൽഎമാർ. ഫ്രാൻസിസ് ജോർജാണ് പാർട്ടിയെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്നത്.
കോട്ടയം ∙ കേരള കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്ററായി പി.ജെ.ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ തിരഞ്ഞെടുത്തു. ഇതോടെ പാർട്ടിയിൽ സംഘടനാ ഭാരവാഹികളിൽ അപു ആറാം സ്ഥാനത്തായി. കോട്ടയത്തുചേർന്ന പാർട്ടി ഉന്നതാധികാര സമിതി യോഗത്തിലാണു തീരുമാനം. പാർട്ടിയുടെ പ്രഫഷനൽ ആൻഡ് ഐടി വിങ്ങിന്റെ ചെയർമാനായിരുന്നു.
കോട്ടയം ∙ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനും സംസ്ഥാന നേതൃതലത്തിൽ അഴിച്ചുപണി നടത്താനുമുള്ള കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോഗം ഇന്നു കോട്ടയത്തു നടക്കും. രാവിലെ 10നു കോട്ടയം സീസർ പാലസ് ഹോട്ടൽ ഓഡിറ്റോറിയത്തിലാണു യോഗം. ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
കോട്ടയം ∙ ബാർ കോഴ വിഷയത്തിൽ കെ.എം.മാണി രാജി വയ്ക്കുമ്പോൾ അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ പി.ജെ.ജോസഫിനെ പ്രേരിപ്പിച്ചതു കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫാണെന്നു കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. തനിക്കെതിരായ മോൻസിന്റെ വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു സ്റ്റീഫൻ.
കോട്ടയം ∙ പി.ജെ.ജോസഫ് ചതിയനെന്നു വിമർശിച്ച് കേരള കോൺഗ്രസിന്റെ (എം) മുഖപത്രമായ ‘നവപ്രതിഛായ’യിൽ ലേഖനം. വിമാനയാത്രാ വിവാദത്തിൽ രാഷ്ട്രീയ ഭാവി അടഞ്ഞുപോകേണ്ടിയിരുന്ന ജോസഫിനെ രക്ഷിച്ചത് കെ.എം.മാണിയാണെന്നും പിന്നീടു ചതിയനായി മാറുന്ന ജോസഫിനെയാണു കേരളം കണ്ടതെന്നുമാണു കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജിന്റെ ലേഖനത്തിലെ പരാമർശം.
തിരുവനന്തപുരം ∙ കോണ്‍ഗ്രസില്‍നിന്നു കലഹിച്ചിറങ്ങി ഒന്നായി നില്‍ക്കുകയും പിന്നീട് പലതായി പിരിയുകയും ചെയ്ത് കേരള രാഷ്ട്രീയ ഭൂമികയില്‍ പ്രാദേശിക രാഷ്ട്രീയത്തിന്റെ കരുത്തു തെളിയിച്ച് ആറു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കി കേരളാ കോണ്‍ഗ്രസ്. അറുപതു വര്‍ഷത്തിനിടെ പലതവണയായി പത്തിലേറെ തവണ പിളരുകയും ആറിലധികം
Results 1-10 of 202