പ്രകാശ് കാരാട്ട്
Prakash Karat

ഇന്ത്യയിൽ നിന്നുള്ള ഒരു കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകനാണ്‌ പ്രകാശ് കാരാട്ട്. 56 വയസ്സുള്ള കാരാട്ട് 2005 ഏപ്രിൽ 11-ന്‌ സി.പി.ഐ.എമ്മിന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2008 ഏപ്രിൽ 3-ന്‌ കോയമ്പത്തൂരിൽ വച്ച് നടന്ന പാർട്ടി കോൺഗ്രസിലും, 2012 ഏപ്രിൽ 9നു കോഴിക്കോട് വച്ച് നടന്ന പാർട്ടി കോൺഗ്രസിലും പ്രകാശ് കാരാട്ട് വീണ്ടും ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. നിലവിൽ സിപിഐഎം പോളിറ്റ്ബ്യൂറോ അംഗമാണ്.