പ്രിയങ്ക ഗാന്ധി
Priyanka Gandhi

കോൺഗ്രസ് നേതാവും ഉത്തർപ്രദേശിന്റെ ചുമതലയുമുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. അമ്മ സോണിയ ഗാന്ധിക്കും സഹോദരൻ രാഹുൽ ഗാന്ധിക്കും വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടപെട്ടിരുന്നുവെങ്കിലും മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് എത്തിയത് 2019 ലാണ്. 

ജീവിതം

1972 ജനുവരി 12ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെയും മകളായി ജനിച്ചു. ഡൽഹി ജീസസ് ആൻഡ് മേരി കോളജിൽനിന്നു മനഃശാസ്ത്രത്തിൽ ബിരുദവും ബുദ്ധിസ്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും. ഡൽഹിയിൽനിന്നുള്ള ബിസിനസുകാരൻ റോബർട്ട് വാധ്രയുമായി 1997 ഫെബ്രുവരി 18നു വിവാഹം. രണ്ടു മക്കളുണ്ട്. ഏതാനും വർഷങ്ങൾക്കു മുൻപ് ബുദ്ധമതം സ്വീകരിച്ചു.

 

സാരിയുടുപ്പിന്റെ രീതി മുതൽ പ്രിയങ്കയിൽ അടിമുടി ഇന്ദിരയാണ്. മനസ്സിനുള്ളിലെ കടുപ്പം മുഖത്തെ ചിരിയിലൂടെ പുറത്തേക്കു വരുന്നിടത്താണു പ്രിയങ്ക എന്ന നേതാവിന്റെ വിജയം.