Activate your premium subscription today
റാഞ്ചി∙ ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് (യുസിസി) പ്രാബല്യത്തിൽ. സ്വാതന്ത്ര്യത്തിനുശേഷം ഏക സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. വിവാഹം ഉൾപ്പെടെയുള്ളവ റജിസ്റ്റർ ചെയ്യുന്നതിനായി യുസിസി വെബ്സൈറ്റ് ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉദ്ഘാടനം ചെയ്തു.
കേരളവും ഉത്തരാഖണ്ഡും തമ്മിൽ ഒരു താരതമ്യം വേണോ? വേണമെങ്കിൽ അകാം. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. ഹിമവാന്റെ മടിത്തട്ടിൽ ഹരിദ്വാരും കേദാർനാഥും അടക്കമുള്ള തീർഥാടന കേന്ദ്രങ്ങളുള്ള ഉത്തരഖണ്ഡ് ദേവഭൂമികളിലൊന്നാണ്. അതുമാത്രമല്ല ബിജെപിയും കോൺഗ്രസും തമ്മിൽ കാലങ്ങളായി നേർക്കുനേർ പോരാട്ടം കാലങ്ങളായി
ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ ഹല്ദ്വാനിയിൽ അനധികൃതമായി നിർമിച്ച മദ്രസ പൊളിച്ചുനീക്കിയതിനെ തുടർന്നുണ്ടായ കലാപത്തിൽ അഞ്ചു പേരെ അറസ്റ്റു ചെയ്തു. സംഭവത്തിൽ ആറു പേർ മരിച്ചെന്നാണു ജില്ലാ മജിസ്ട്രേറ്റിന്റെ ഔദ്യോഗിക അറിയിപ്പ്. 19 പേരെ ഉടൻ അറസ്റ്റു ചെയ്യുമെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര് വ്യക്തമാക്കി. അയ്യായിരം പേരെ പ്രതികളാക്കിയാണ് എഫ്ഐആർ റജിസ്റ്റ്ർ ചെയ്തതെന്നു
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിൽ നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനി നഗരത്തിൽ അധികൃതർ മദ്രസ പൊളിച്ചുനീക്കിയതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ 2 പേർ കൊല്ലപ്പെട്ടു. 80 പേർക്കു പരുക്കേറ്റു. 3 പേരുടെ നില ഗുരുതരമാണ്. ഇന്റർനെറ്റ് വിഛേദിച്ച് നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചു. കണ്ടാലുടൻ വെടിവയ്ക്കാനും അധികൃതർ ഉത്തരവിട്ടു. സർക്കാർ ഭൂമി കയ്യേറിയാണു മദ്രസ നിർമിച്ചതെന്നും മുൻകൂർ നോട്ടിസ് നൽകിയശേഷമാണു മുൻസിപ്പൽ കോർപറേഷൻ 2 കെട്ടിടവും ഇടിച്ചുനിരത്തിയതെന്നും ജില്ലാ കലക്ടർ വന്ദന സിങ് അറിയിച്ചു. മദ്രസയായോ മതസ്ഥാപനമായോ റജിസ്റ്റർ ചെയ്തിരുന്നില്ല.
ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ അനധികൃതമായി നിർമിച്ച മദ്രസ പൊളിച്ചുനീക്കിയതിനെ തുടർന്നുണ്ടായ കലാപം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് നൈനിറ്റാൾ ജില്ലാ മജിസ്ട്രേറ്റ് വന്ദന സിങ്. ആക്രമണം ആരംഭിക്കുന്നതിനു മുന്പു തന്നെ പ്രതികൾ മേൽക്കൂരയിൽ കല്ലുകൾ ശേഖരിച്ചിരുന്നുവെന്നും സിങ് പറഞ്ഞു. ആക്രമികൾ പൊലീസിനു നേരെ പെട്രോൾ ബോംബ് പ്രയോഗിച്ചു.
ന്യൂഡൽഹി ∙ വിവാഹവും വിവാഹമോചനവും ഔദ്യോഗികമായി റജിസ്റ്റർ ചെയ്തില്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്ന് ഉത്തരാഖണ്ഡ് സർക്കാരിന്റെ ഏക വ്യക്തിനിയമം (യുസിസി) കരട് ശുപാർശ ചെയ്തു. ‘ലിവ് ഇൻ’ ബന്ധങ്ങളും റജിസ്റ്റർ ചെയ്യാൻ നിർദേശിക്കുന്ന ബിൽ ഇന്നലെ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയാണ് അവതരിപ്പിച്ചത്. ബഹുഭാര്യത്വം നിരോധിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുന്ന നിയമത്തിൽ പുരുഷന്മാർക്ക് 21 വയസ്സും സ്ത്രീകൾക്കു 18 വയസ്സുമാണു കുറഞ്ഞ വിവാഹപ്രായം. വിവാഹമോചനത്തിൽ തുല്യഅവകാശം വ്യവസ്ഥ ചെയ്യുന്നു. സ്ത്രീയുടെ പുനർവിവാഹത്തിന് ഏതെങ്കിലും തരത്തിലുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതും വിലക്കുന്നു. ഇതു ലംഘിച്ചാൽ 3 വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ ഇതു രണ്ടുമോ ലഭിക്കാം. ദമ്പതികളിലൊരാൾ പങ്കാളിയുടെ അനുവാദമില്ലാതെ മതം മാറിയാൽ വിവാഹമോചനം ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കാം.
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള കരട് റിപ്പോർട്ട് സർക്കാർ നിയോഗിച്ച സമിതി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് കൈമാറി. സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി തയാറാക്കിയ റിപ്പോർട്ട് ശനിയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കും. തിങ്കളാഴ്ച ആരംഭിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബിൽ പാസാക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ന്യൂഡൽഹി∙ രാജ്യത്ത് ആദ്യമായി ഏക വ്യക്തിനിയമം നടപ്പാക്കുന്നതിനായി തയ്യാറെടുത്ത് ഉത്തരാഖണ്ഡ്. ഏക വ്യക്തിനിയനം നടപ്പാക്കുന്നതിനോടനുബന്ധിച്ചുള്ള സമിതിയുടെ കരട്റിപ്പോർട്ട് ഫെബ്രുവരി 2ന് സർക്കാരിന് കൈമാറും. ഇത് അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമം പാസാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വ്യക്തമാക്കി.
ഉത്തരകാശി∙ മണ്ണിടിച്ചിലിനെത്തുടർന്ന് ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാദൗത്യം പുനരാരംഭിച്ചു. ഉച്ചയ്ക്കു മുൻപായി 11.30ഓടെ ഡ്രില്ലിങ് തുടങ്ങാമെന്നായിരുന്നു പ്രതീക്ഷയെങ്കിലും, മൂന്നു മണിക്കൂറിലധികം വൈകിയാണ് ഡ്രില്ലിങ് ആരംഭിച്ചത്. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു വച്ചിരുന്ന കോൺക്രീറ്റ് അടിത്തറ വീണ്ടും സജ്ജമാക്കിയതിനു ശേഷമാണ് രക്ഷാപ്രവർത്തനം പുനരാംഭിച്ചത്. മറ്റു തടസ്സങ്ങളുണ്ടായില്ലെങ്കിൽ 5 - 6 മണിക്കൂറിനകം രക്ഷാകുഴൽ സജ്ജമാക്കാമെന്നാണു പ്രതീക്ഷ. 6-8 മീറ്റർ കൂടിയാണ് ഇനി രക്ഷാകുഴലിനു മുന്നോട്ടു പോകാനുള്ളത്.
അപ്രതീക്ഷിത തിരിച്ചടികളിൽ സിൽക്യാര തുരങ്കത്തിലെ രക്ഷാപ്രവർത്തനം നീളുന്നു. രാജ്യം കണ്ട ഏറ്റവും ദുഷ്കരവും സാഹസികവുമായ രക്ഷാപ്രവർത്തനം വിജയത്തിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ദൗത്യം വീണ്ടും മുടങ്ങിയത്. തൊഴിലാളികളിലേക്കു രക്ഷാകുഴൽ എത്തുന്നതിന് ഏതാനും മീറ്ററുകൾ മുൻപായിരുന്നു ഇത്. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു നിർത്തിയിരുന്ന കോൺക്രീറ്റ് ഭാഗം, യന്ത്രം പ്രവർത്തിപ്പിക്കുമ്പോഴുള്ള പ്രകമ്പനത്തിൽ തകർന്നതാണു പ്രശ്നമായത്.
Results 1-10 of 40