Activate your premium subscription today
ഡൽഹിയുടെ ഒമ്പതാം മുഖ്യമന്ത്രിയും നാലാമത്തെ വനിതാ മുഖ്യമന്ത്രിയും. 1992 ൽ ഡൽഹി സർവകലാശാലയിലെ ദൗലത്ത് റാം കോളേജിലെ പഠനകാലത്ത് എബിവിപിയിലൂടെയാണ് രേഖ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ബിജെപി ദേശീയ നിർവാഹക സമിതി അംഗം.
മുംബൈ ∙ ഭരണഘടനാശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ 134–ാം ജന്മദിനാഘോഷങ്ങൾ ഇന്നു രാജ്യമെമ്പാടും നടക്കും. അനുയായികൾക്കൊപ്പം അംബേദ്കർ 1956ൽ ബുദ്ധ മതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയിലും അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്കരിച്ച മുംബൈ ദാദറിലെ ചൈത്യഭൂമി സ്മാരകത്തിലും ഇന്നു പതിനായിരങ്ങൾ എത്തും. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ മേഖലകളിൽ സേവന പരിപാടികളും സജ്ജീകരിച്ചിട്ടുണ്ട്.
ന്യൂഡൽഹി ∙ 27 വർഷത്തിനു ശേഷം ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിച്ചത് തലസ്ഥാനത്തെ രാമരാജ്യത്തിന്റെ തുടക്കമാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. പിതംപുരയിൽ നടന്ന ഒരു ഘോഷയാത്രയിൽ പങ്കെടുക്കുത്ത് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പരാമർശം. ‘‘ബിജെപി സർക്കാർ രൂപീകരണം ഡൽഹിയിൽ രാമരാജ്യത്തിന്റെ തുടക്കമാണ്. ഡൽഹി സൂര്യനെ പോലെ പ്രകാശിക്കണം. ജനങ്ങളുടെ ജീവിതം സന്തോഷവും സമൃദ്ധിയും കൊണ്ട് നിറയണം’’ – രേഖ ഗുപ്ത പറഞ്ഞു.
എഎപി (ആം ആദ്മി പാർട്ടി) സർക്കാർ നടപ്പിലാക്കിയ മദ്യനയം കാരണം ഡൽഹിയിൽ 2,002 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്ന് സിഎജി റിപ്പോർട്ട്. മുഖ്യമന്ത്രി രേഖാ ഗുപ്തയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചത്.
ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഫെബ്രുവരി 20നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നും വിജയിച്ച രേഖ ഗുപ്ത എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. മുഖ്യമന്ത്രിയായി രേഖ ഗുപ്ത അധികാരമേറ്റതിന് പിന്നാലെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രേഖ
ന്യൂഡൽഹി∙ ഡൽഹിയിൽ പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക്. ധനം, റവന്യു, പൊതുഭരണം, വിജിലൻസ്, ലാൻഡ് ആൻഡ് ബിൽഡിങ്, വനിത–ശിശു വികസനം എന്നീ വകുപ്പുകളുടെ ചുമതലയും മുഖ്യമന്ത്രിക്കാണ്. ഉപമുഖ്യമന്ത്രി പർവേശ് വർമയ്ക്ക് ജല വകുപ്പ് ലഭിച്ചു.
അവസാന നിമിഷം വരെ നീണ്ട ആകാംക്ഷകൾക്കൊടുവിൽ രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്കു പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ല എന്നതുള്‍പ്പെടെ ഒട്ടേറെ ഇളവുകൾ കേരള സർക്കാർ പ്രഖ്യാപിച്ചതുമായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. ഇന്ന് ചർച്ചയായ
Results 1-6 of 7