ഋഷി സുനക്
Rishi Sunak

2022 ഒക്ടോബർ 25 മുതൽ യുണൈറ്റഡ് കിങ്ഡംത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന ബ്രിട്ടീഷ് രാഷ്ട്രീയക്കാരനാണ് ഋഷി സുനക്, (ജനനം: 12 മെയ് 1980). ഇന്ത്യൻ വംശജനാണ്. 2020 ഫെബ്രുവരി മുതൽ എക്‌സ്‌ചെക്കറിന്റെ ചാൻസലറായിരുന്ന കൺസർവേറ്റീവ് പാർട്ടി അംഗമായ അദ്ദേഹം മുമ്പ് 2019 ജൂലൈ മുതൽ 2020 ഫെബ്രുവരി വരെ ട്രഷറി ചീഫ് സെക്രട്ടറിയായിരുന്നു. 2015 മുതൽ നോർത്ത് യോർക്ക്ഷെയറിലെ റിച്ച്മണ്ട് (യോർക്ക്സ്) പാർലമെന്റ് അംഗമാണ്.