Activate your premium subscription today
കോട്ടയം∙ പെസഹാ ദിനത്തില്‍ മുടങ്ങാതെ വിശ്വസവഴിയില്‍ യാത്ര തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്. പാലാ ചക്കാമ്പുഴയിലെ കുടുംബവീട്ടില്‍ നിന്നാണ് മലയാറ്റൂരിലേക്കുള്ള യാത്ര. 1985ല്‍ തുടങ്ങിയ യാത്ര കോവിഡ് കാലത്തു മാത്രമാണ് മുടങ്ങിയിട്ടുള്ളതെന്നും മന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മന്ത്രിയുടെ
കോട്ടയം ∙ 7 വർഷം മുമ്പൊരു രാത്രി. കൂത്താട്ടുകുളം ബസ് സ്റ്റാൻഡിൽ നിന്നും കെഎസ്ആർടിസി ബസ് കയറി റോഷി അഗസ്റ്റിൻ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നു. പുലർച്ചെ രണ്ടരയോടെ ബസ് കൊട്ടാരക്കരയിൽ. പുറത്തിറങ്ങി ഒരു കട്ടൻ ചായ കുടിച്ചു. 10 മിനിറ്റ് കഴിഞ്ഞ് ബസ് പുറപ്പെട്ടു. കൊല്ലം – തിരുവനന്തപുരം അതിർത്തി പ്രദേശമായ തട്ടത്തുമലയിൽ എത്തിയപ്പോഴേക്കും ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു.
എറണാകുളം ജില്ലയിലെ ചെല്ലാനത്തെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കിഫ്ബി ഫണ്ടുപയോഗിച്ചാണിത്. കടലാക്രമണം രൂക്ഷമായ കേരളത്തിലെ പത്ത് ഹോട്ട്സ്പോട്ടുകളിലും കിഫ്ബി വഴി പരിഹാരപദ്ധതി നടപ്പാക്കും. കാസർകോട് അണക്കെട്ട് നിർമിക്കാനുള്ള പരിശോധന നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ ഡാമുകൾക്കും ജലാശയങ്ങൾക്കു ചുറ്റും ഖനനം നിയന്ത്രിക്കാനുള്ള ജലവിഭവ വകുപ്പിന്റെ ഉത്തരവ് പിൻവലിക്കാൻ ആലോചന. നിയന്ത്രണങ്ങൾ പൂർണമായോ ഭാഗികമായോ പിൻവലിക്കണോ എന്ന ചർച്ചയ്ക്ക് ശേഷം തുടർ നടപടികളുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസ് അറിയിച്ചു.
തിരുവനന്തപുരം∙ സംസ്ഥാനത്തെ അണക്കെട്ടുകള്‍ക്കും ജലസംഭരണികള്‍ക്കും ബഫര്‍സോണ്‍ ഏര്‍പ്പെടുത്തി 2024 ഡിസംബര്‍ 26ന് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കുമെന്നും ജനങ്ങളുടെ ആശങ്ക അകറ്റുന്ന തരത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിയമസഭയില്‍.
ഇരിട്ടി ∙ കേരളത്തിലെ അണക്കെട്ടുകൾക്കും ജലസംഭരണികൾക്കും ബഫർസോൺ പ്രഖ്യാപിച്ചതോടെ ജനവാസ മേഖലയിൽ 7732.38 ഏക്കർ നിരോധിത മേഖലയും 38,661.92 ഏക്കർ നിയന്ത്രിത മേഖലയുമായി. അണക്കെട്ടിൽ പരമാവധി റിസർവോയർ ലെവലിൽ വെള്ളം ഉയരുമ്പോൾ അവിടെനിന്നാണു ബഫർസോൺ ദൂരം കണക്കാക്കുന്നത് എന്നതിനാൽ നിരോധനവും നിയന്ത്രണവും പ്രാബല്യത്തിൽ വരുമ്പോൾ ഈ കണക്ക് ഉയരാം.
ത്രിഭാഷ നയത്തെ ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതും സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ പത്മകുമാർ നടത്തിയ പ്രതികരണവുമാണ് ഇന്നത്തെ പ്രധാനവാർത്തകൾ. അതിനിടെ, മദ്യനിര്‍മാണശാലയ്ക്കു വെള്ളം നല്കാന് ജല അതോറിറ്റി അനുമതി കൊടുത്തിട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിയമസഭയില്‍ വ്യക്തമാക്കി. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ.
തിരുവനന്തപുരം∙ പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലയ്ക്കു വെള്ളം നല്കാന് ജല അതോറിറ്റി അനുമതി കൊടുത്തിട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിയമസഭയില്‍. ഇതുസംബന്ധിച്ച് മുന്‍പ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നതിനു കടകവിരുദ്ധമാണു മന്ത്രിയുടെ മറുപടി.
ജലജീവൻ മിഷൻ അടക്കം ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് മതിയായ തുക ബജറ്റിൽ മാറ്റി വച്ചിട്ടുണ്ടെന്നു മന്ത്രി റോഷി അഗസ്റ്റിൻ. 2028 വരെ നീട്ടിയിട്ടുള്ള ജലജീവൻ മിഷന് സംസ്ഥാന സർക്കാരിന്റെ വിഹിതമായി 560 കോടി രൂപയാണ് ബജറ്റിൽ നീക്കി വച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ വിഹിതത്തിന് ആനുപാതികമായി സംസ്ഥാനം തുക നൽകുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരണ പ്രസംഗത്തിൽ വ്യക്തമാക്കി.
കട്ടപ്പന ∙ മലയാള മനോരമ ‘കർഷകശ്രീ’ മാസികയുടെ 30–ാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനത്താകെ നടത്തുന്ന കർഷകസഭകളിൽ ആദ്യത്തേതിനു കട്ടപ്പനയിൽ ഉജ്വല സമാപനം.
Results 1-10 of 245