Activate your premium subscription today
വാഷിങ്ടൻ∙ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ക്വാഡ് രാജ്യങ്ങൾ. വാഷിങ്ടനിൽ നടന്ന ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ അപലപിച്ചത്. ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെയും കൃത്യത്തിന് ധനസഹായം നൽകിയവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ക്വാഡ് യോഗം ആവശ്യപ്പെട്ടു. ഇന്ത്യയ്ക്ക് പുറമെ യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങളാണ് ക്വാഡിൽ ഉള്ളത്. അടുത്ത ക്വാഡ് ഉച്ചക്കോടിക്ക് ആതിഥ്യം വഹിക്കാമെന്ന് ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ന്യൂയോർക്ക്∙ ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണം കശ്മീരിലെ ടൂറിസത്തെ നശിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ‘സാമ്പത്തിക യുദ്ധം’ ആയിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. പാക്കിസ്ഥാനുമായി വെടിനിർത്തൽ കരാർ ഇന്ത്യയും യുഎസും തമ്മിൽ നടന്ന ചർച്ചകളുടെ ഭാഗമാണെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തള്ളിക്കളഞ്ഞ ജയശങ്കർ പാക്കിസ്ഥാന്റെ ഭീകരതയ്ക്കെതിരെ പ്രതികരിക്കുമ്പോൾ ആണവ ശക്തി കാണിച്ച് ഭീഷണിപ്പെടുത്താൻ അനുവദിക്കില്ലെന്നും പറഞ്ഞു. ന്യൂയോർക്കിൽ വച്ച് ‘ന്യൂസ് വീക്കു’മായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ജയശങ്കറിന്റെ പ്രസ്താവന.
ഇന്ത്യ–യുഎസ് വ്യാപാരക്കരാർ അവസാനഘട്ടത്തിലാണെന്നും ഉടൻ ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവയ്ക്കുമെന്നും യുഎസ്. വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്തോ–പസിഫിക് മേഖലയിൽ യുഎസിന്റെ പ്രധാന തന്ത്രപ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും ലെവിറ്റ് പറഞ്ഞു.
ദോഹ ∙ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽതാനിയും ഇന്ത്യയുടെ വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കറും ടെലിഫോണിൽ ചർച്ച നടത്തി.
ഇറാൻ– ഇസ്രയേൽ സംഘർഷത്തെ തുടർന്ന് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു.
അബുദാബി ∙ ഇസ്രയേൽ-ഇറാൻ സംഘർഷം ലഘൂകരിക്കുന്നത് സംബന്ധിച്ച് ഇന്ത്യ-യുഎഇ വിദേശകാര്യ മന്ത്രിമാർ ഫോണിൽ ചർച്ച നടത്തി.
ന്യൂഡൽഹി ∙ ഭീകരരെ പിന്തുണയ്ക്കുന്നത് തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. ഭീകരർ എവിടെയാണെങ്കിലും ഞങ്ങൾക്ക് പ്രശ്നമില്ലെന്നും അവർ പാക്കിസ്ഥാനിൽ ഒളിച്ചാൽ അവിടേക്കു കടന്നുചെന്ന് നേരിടുമെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു.
ജർമനിയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തികവും സൈനികവുമായ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാൻ ശ്രമിക്കുകയാണെന്ന് ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ വ്യക്തമാക്കി.
ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിനെതിരായ രാഷ്ട്രീയ ആരോപണങ്ങളിൽ മറുപടി തേടിക്കൊണ്ടു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനെ ‘ജെജെ’ എന്നു വിശേഷിപ്പിച്ചതിനെച്ചൊല്ലി വിവാദം. എസ്.ജയശങ്കറിനെ എന്തുകൊണ്ട് ജെജെ എന്നു വിശേഷിപ്പിച്ചുവെന്നതിന് രാഹുലോ മറ്റു കോൺഗ്രസ് നേതാക്കളോ വിശദീകരണം നൽകിയില്ല.
ന്യൂഡൽഹി ∙ പാക്കിസ്ഥാൻ ഭരണകൂടവും സൈന്യവും തീവ്രവാദത്തിൽ പങ്കാളികളാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഡച്ച് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ജയശങ്കറിന്റെ പ്രതികരണം. പാക്കിസ്ഥാനു സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന ഭീകര ശൃംഖലകളെ കുറിച്ച് അറിയില്ലെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
Results 1-10 of 268