സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്
Salman bin Abdulaziz Al Saud

സൗദി അറേബ്യയുടെ രാജാവാണ് സൽമാൻ ബിൻ അബ്ദുൽ അസീസ്‌ അൽ സൗദ്. സൗദി രാഷ്ട്രപിതാവ് അബ്ദുൽഅസീസ് രാജാവിന്റെ 25 മക്കളിൽ ഒരാളായി 1935 ഡിസംബർ 31 ന് റിയാദിലാണ് സൽമാൻ ബിൻ അബ്ദുൽഅസീസ്‌ അൽ സൗദിന്റെ ജനനം. തന്റെ പത്തൊൻപതാമത്തെ വയസിൽ തന്നെ സൽമാൻ ബിൻ അബ്ദുൽ അസീസ് ഔദ്യോഗിക ജീവിതം ആരംഭിച്ചു. രണ്ടു തവണയായി 48 വർഷം റിയാദ് ഗവർണർ പദവി അലങ്കരിച്ചു. 2011 ൽ സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രിയായി നിയമിക്കപ്പെട്ടു. 2015 ൽ അബ്ദുള്ള രാജാവ് അന്തരിച്ചപ്പോൾ, സൽമാൻ സൗദി അറേബ്യയുടെ രാജാവായി നിയമിതനായി.