സന മരിൻ
sanna marin

സന്ന മിറെല്ല മാരിൻ (ജനനം: നവംബർ 16, 1985) 2019 ഡിസംബർ 10 ന് ഫിൻ‌ലാൻഡിന്റെ പ്രധാനമന്ത്രിയായിത്തീർന്ന ഒരു ഫിന്നിഷ് രാഷ്ട്രീയക്കാരിയാണ്. ഒരു സോഷ്യൽ ഡെമോക്രാറ്റായ അവർ 2015 മുതൽ ഫിൻ‌ലാൻ‌ഡ് പാർലമെൻറ് അംഗവും 6 ജൂൺ 2019 നും 10 ഡിസംബർ 2019 നും ഇടയിൽ ഗതാഗത, വാർത്താവിനിമയ വകുപ്പ് മന്ത്രിയുമായിരുന്നു.