Activate your premium subscription today
ഇന്ത്യൻ നാഷനൽ കോണ്ഗ്രസിന്റെ ഇടക്കാല അധ്യക്ഷ. കോൺഗ്രസിന്റെ അധ്യക്ഷപദവി ഏറ്റവും കൂടുതൽ കാലം വഹിച്ച നേതാവ്. അന്തരിച്ച, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യ. ഉത്തർപ്രദേശിലെ റായ്ബറേലിയയിൽനിന്നുള്ള ലോക്സഭാംഗം.
ന്യൂഡൽഹി∙ രാജ്യത്ത് 14 കോടി ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നെന്നു ചൂണ്ടിക്കാട്ടി എത്രയും പെട്ടെന്ന് സെൻസസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. രാജ്യസഭയിലെ ശൂന്യവേളയിൽ സംസാരിക്കുകയായിരുന്നു അവർ. ഇപ്പോഴും 2011ലെ സെൻസസിലെ വിവരങ്ങൾ വച്ചാണ് നാഷനൽ ഫുഡ് സെക്യൂരിറ്റി ആക്ടിന്റെ (എൻഎഫ്എസ്എ) ഗുണഭോക്താക്കളെ കണ്ടെത്തുന്നതെന്ന് സോണിയ പറഞ്ഞു.
ന്യൂഡൽഹി ∙ കേന്ദ്ര ബജറ്റിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് നടത്തിയ പരാമർശത്തിൽ സോണിയ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടിസുമായി ബിജെപി. രാഷ്ട്രപതിയെ ‘പാവം സ്ത്രീ’ എന്നു വിളിച്ചതിനെതിരെയാണ് ബിജെപി രാജ്യസഭ അധ്യക്ഷന് പരാതി നൽകിയത്. സോണിയയുടെ വാക്കുകൾ രാഷ്ട്രപതിയെ ആക്ഷേപിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും
ചോറ്റാനിക്കരയിൽ ആൺ സുഹൃത്തിന്റെ ക്രൂര പീഡനത്തിനിരയായ പോക്സോ കേസ് അതിജീവിത മരിച്ചതാണ് ഇന്ന് വാർത്തകളിൽ നിറഞ്ഞു നിന്നത്. ഒപ്പം രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രസംഗത്തെ കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പരാമർശവും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എഎപിയിൽ നിന്നും ഏഴു എംഎൽഎമാർ രാജിവച്ചതും സാമ്പത്തിക സർവേ റിപ്പോർട്ടിൽ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനം (ജിഡിപി) 6.3 മുതൽ 6.8 ശതമാനം വരെ വളരുമെന്നതും പ്രധാന വാർത്തകളിൽ ഇടം നേടി.
ന്യൂഡൽഹി∙ രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വിവാദത്തിൽ. ‘പ്രസംഗത്തിന്റെ അവസാനം എത്തിയപ്പോഴേക്കും രാഷ്ട്രപതി തളർന്നു. അവർക്ക് സംസാരിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. പാവം’ എന്ന പ്രതികരണമാണ് സോണിയയെ വെട്ടിലാക്കിയത്. പ്രസംഗം മുഴുവൻ വ്യാജ വാഗ്ദാനങ്ങളായിരുന്നുവെന്നും ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.
ന്യൂഡൽഹി ∙ ഏഴു പതിറ്റാണ്ടുമുൻപ് ജവാഹർലാൽ നെഹ്റു നിർദേശിച്ച സ്ഥലത്ത് കോൺഗ്രസ് പുതിയ ആസ്ഥാന മന്ദിരം തുറന്നു. പാർട്ടിയെ കൂടുതൽ കാലം നയിച്ച സോണിയ ഗാന്ധിയാണ് ‘ഇന്ദിരാഭവൻ’ എന്നു പേരിട്ട പുതിയ ഓഫിസ് മന്ദിരത്തിനു മുന്നിൽ പാർട്ടി പതാക ഉയർത്തിയും നാട മുറിച്ചും ഉദ്ഘാടനം ചെയ്തത്. 1952–ലെ പ്രവർത്തക സമിതി യോഗത്തിലാണ് കോട്ല റോഡിലെ സ്ഥലം നെഹ്റു നിർദേശിച്ചതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു
ന്യൂഡൽഹി ∙ മുഖഛായ മാറ്റാൻ ലക്ഷ്യമിടുന്ന കോൺഗ്രസിന് ഇന്നു മുതൽ പുതിയ ആസ്ഥാന മന്ദിരം. രൂപീകരണത്തിന്റെ 140 വർഷത്തിനിടെ ഇത് ആറാമത്തെ ഓഫിസ്. 2009 ൽ 125–ാം വാർഷിക ആഘോഷവേളയിൽ പാർട്ടി അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. സോണിയ തന്നെ ഇന്ന് ഉദ്ഘാടനവും നിർവഹിക്കും. രണ്ടേക്കർ സ്ഥലത്ത് 6 നിലകളിലായി മന്ദിരം പൂർത്തിയായി.
ന്യൂഡൽഹി ∙ കോൺഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാന മന്ദിരമായ കോട്ല മാർഗ് റോഡ് 9 എയിലെ ‘ഇന്ദിര ഭവൻ’ 15ന് 10ന് സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. സോണിയ പാർട്ടി അധ്യക്ഷയായിരിക്കെയാണ് 2016–ൽ മന്ദിരനിർമാണം ആരംഭിച്ചത്.
സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിൽ ഒരു വനിതയടക്കം 14 പേരാണു പ്രധാനമന്ത്രിക്കസേരയിലിരുന്നത് (രണ്ടുവട്ടം കാവൽ പ്രധാനമന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദയ്ക്കു പുറമേ). ഇവരിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു 10 വർഷം രാജ്യം ഭരിച്ച മൻമോഹൻ സിങ്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളിലൊരാൾ പിന്നീടു മൻമോഹനെ വിശേഷിപ്പിച്ചത് ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്നാണ്. എന്നാൽ, 2009ൽ വ്യക്തമായ ഭൂരിപക്ഷത്തോടെ യുപിഎ (ഐക്യ പുരോഗമന സഖ്യം) അധികാരം നിലനിർത്തിയപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തെ രാജാവ് എന്നു വിശേഷിപ്പിച്ചു. 1990കളിൽ ധനമന്ത്രി എന്ന നിലയിൽ മൻമോഹൻ പേരെടുത്തിരുന്നു. പ്രധാനമന്ത്രിയായപ്പോൾ ജനപ്രീതി ഉയർന്നതേയുള്ളൂ. നരേന്ദ്ര മോദിക്കു മുൻപുള്ള രണ്ടു പ്രധാനമന്ത്രിമാരെ - ജവാഹർലാൽ നെഹ്റുവിനെയും മൻമോഹനെയും - കഴിവില്ലാത്തവരായി ചിത്രീകരിക്കുന്നതിൽ ബിജെപി എപ്പോഴും വ്യാപൃതരാണെങ്കിലും സൗമ്യഭാഷിയായ മൻമോഹൻ ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണങ്ങളുടെ ബിംബമായാണു നിലകൊള്ളുന്നത്. പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ ഇന്ത്യയുടെ ആണവരംഗത്തെ ഒറ്റപ്പെടലിനു വിരാമമിട്ടു
ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ നിഗംബോധ് ഘട്ടിൽ നടക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പൂർണ സൈനിക ബഹുമതികളോടെ ശനിയാഴ്ച രാവിലെ 11.45നാണു സംസ്കാര ചടങ്ങുകൾ. ഡൽഹി മോത്തിലാൽ നെഹ്റു മാർഗിലുള്ള വസതിയിലാണ് ഇപ്പോൾ മൃതദേഹം. ഒട്ടേറെപ്പേർ ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു. നാളെ രാവിലെ എട്ടു മണിക്ക് എഐസിസി ആസ്ഥാനത്ത് പൊതുദർശനം ആരംഭിക്കും. ജനങ്ങൾക്കും കോൺഗ്രസ് പ്രവർത്തകർക്കും ആദരാഞ്ജലി അർപ്പിക്കാം.
വിക്ടർ ഹ്യൂഗോയുടെ പ്രശസ്തമായ വാചകം, ‘ശരിയായ സമയത്തുണ്ടാകുന്ന ഒരാശയത്തെ തടയാൻ ലോകത്തെ ഒരു ശക്തിക്കും കഴിയില്ല’, ഉദ്ധരിച്ചുകൊണ്ട് 1991 ജൂലൈ 24ന് ഡോ. മൻമോഹൻ സിങ് പാർലമെന്റിനെ സാക്ഷിയാക്കി ഇങ്ങനെ പ്രസ്താവിച്ചു. ‘‘ഒരു ആഗോള സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിച്ചുയരുന്നത് അത്തരമൊരു ആശയമാണെന്ന് എനിക്ക് തോന്നുന്നു. ലോകം മുഴുവൻ ഇത് ഉച്ചത്തിലും വ്യക്തവുമായി കേൾക്കട്ടെ. ഇന്ത്യ ഉണർന്നു കഴിഞ്ഞു. നമ്മൾ വിജയിക്കും, നമ്മൾ മറികടക്കും’’. ഇന്ത്യൻ വിപണി ലോകത്തിനു മുൻപാകെ തുറന്നു കൊടുത്ത വിപ്ലവകരമായ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അന്നത്തെ ധനമന്ത്രിയായിരുന്ന അദ്ദേഹം. 2004 മുതല് 10 വർഷം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു. രാജ്യത്തിന്റെ തലക്കുറി തന്നെ തിരുത്തിക്കുറിച്ച അനേകം നടപടികളുടെ ചരിത്രവും പേറിയാണ് തന്റെ 92–ാം വയസിൽ അദ്ദേഹം കടന്നു പോകുന്നത്. ‘ബുദ്ധിമാനായ, ചിന്താശക്തിയുള്ള, ശ്രദ്ധാലുവും സത്യസന്ധനുമായ, തികച്ചും അസാധാരണമായ മാന്യതയുമുള്ള വ്യക്തി’ എന്നാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയുടെ ഈ മുൻ പ്രധാനമന്ത്രിയെക്കുറിച്ച് തന്റെ ആത്മകഥയിൽ കുറിച്ചത്.
Results 1-10 of 556