ശിരോമണി അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും. രണ്ടു തവണ പഞ്ചാബിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു. ശിരോമണി അകാലിദള്‍ അധ്യക്ഷനായിരുന്നു. 2007- 2017 കാലത്തെ അകാലിദള്‍ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തി സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് അദ്ദേഹത്തിന് ശിക്ഷ വിധിച്ചിരുന്നു. പിന്നാലേ സുഖ്ബീര്‍ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം രാജിവച്ചു. പഞ്ചാബ് മുൻ മുഖ്യമന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ പ്രകാശ് സിങ് ബാദലിന്റെ മകനാണ്.