സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്
Sultan Haitham bin Tarik

നിലവിലെ ഒമാൻ ഭരണാധികാരിയാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. ഒമാനിലെ സുൽത്താനായിരുന്ന ഖാബൂസ് ബിൻ സൈദ് അൽ സൈദിന്റെ പിൻഗാമിയായി 2020 ജനുവരി 11നാണ് ഹൈതം ബിൻ താരിക് ചുമതലയേറ്റത്. ഒമാൻ സുൽത്താന്റെ കുടുംബത്തിൽ നിന്നുള്ള അം​ഗമാണ്. 1954ൽ ജനിച്ച അദ്ദേഹം ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും പീംബോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഉന്നത പഠനം പൂർത്തിയാക്കി. വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയായും സെക്രട്ടറി ജനറലായും സേവനം ചെയ്തിട്ടുള്ള അദ്ദേഹം സുൽത്താൻ ഖാബൂസ് മന്ത്രിസഭയിലെ സാംസ്കാരിക പെതൃകവകുപ്പ് മന്ത്രിയായിരുന്നു.