Activate your premium subscription today
തിരുവനന്തപുരം∙ രാജിവച്ച പി.സി.ചാക്കോയ്ക്കു പകരം പുതിയ എൻസിപി സംസ്ഥാന പ്രസിഡന്റിനെ ദേശീയ നേതൃത്വം തിരക്കിട്ട് തീരുമാനിക്കാനിടയില്ല. അധ്യക്ഷനാകാനുള്ള മത്സരത്തിൽ മുന്നിൽ തോമസ് കെ.തോമസ് എംഎൽഎയാണ്. തോമസിന്റെ പേര് ഇവിടെ ഉയർന്നിട്ടുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ ദേശീയ അധ്യക്ഷൻ ശരദ്പവാറിനെ അറിയിച്ചു. എന്നാൽ തോമസിനെ ആക്കണമെന്നു നിർദേശിച്ചിട്ടില്ല. പിൻഗാമിയെ സംബന്ധിച്ച് പി.സി.ചാക്കോയുടെ അഭിപ്രായം ശരദ്പവാർ തേടിയാൽ അദ്ദേഹം തോമസിനെ അംഗീകരിക്കാനിടയില്ല. തീരുമാനം നീണ്ടേക്കാം.
തിരുവനന്തപുരം ∙ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അതിപ്രസരമാണെന്നു കുറ്റപ്പെടുത്തി 2021ല്‍ എന്‍സിപിയിലെത്തിയ മുതിര്‍ന്ന നേതാവ് പി.സി.ചാക്കോയ്ക്ക് ഒടുവില്‍ അധ്യക്ഷസ്ഥാനം രാജിവയ്ക്കേണ്ടിവന്നതും വിഭാഗീയതില്‍ പിടിച്ചുനില്‍ക്കാനാകാതെ. മന്ത്രി എ.കെ.ശശീന്ദ്രനും മന്ത്രിസ്ഥാനം മോഹിച്ച തോമസ് കെ.തോമസും കൈകോര്ത്തതോടെയാണു ചാക്കോയ്ക്ക് അധ്യക്ഷപദവി നഷ്ടമായത്. പാര്‍ട്ടിയുടെ ദേശീയ നേതൃത്വം തീരുമാനിച്ച ആളെ മന്ത്രിക്കസേരയില്‍ ഇരുത്താന്‍ ശേഷിയില്ലാത്ത സംസ്ഥാന അധ്യക്ഷന്‍ എന്ന നാണക്കേടും പദവി രാജിവയ്ക്കാന്‍ ചാക്കോയെ നിര്‍ബന്ധിതനാക്കി.
ഫുട്ബോൾ കളിയിൽ രണ്ടു ടീമുകൾ തമ്മിൽ മത്സരം നടക്കുമ്പോൾ റഫറി പുറത്തായാലോ ? അതുപോലെയാണ് മന്ത്രി സ്ഥാനം സംബന്ധിച്ച് എൻസിപിയിൽ നടന്ന വടംവലിയിൽ റഫറിയുടെ റോളിൽ നിന്ന സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ രാജിവച്ചു പുറത്തു പോകുന്നത്. ഏതാനും നാളുകളായി മന്ത്രിസ്ഥാനത്തിന്റെ പേരിൽ എൻസിപിയിൽ തർക്കം പുകയുകയാണ്. മന്ത്രി എ.കെ. ശശീന്ദ്രനും മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനും എംഎൽഎയുമായ തോമസ് കെ. തോമസും തമ്മിലായിരുന്നു തർക്കം. തർക്കം പരിഹരിക്കാൻ പി.സി. ചാക്കോയുടെ നേതൃത്വത്തിൽ പല ഘട്ടത്തിലും ശ്രമങ്ങൾ നടന്നിരുന്നു. ഒടുവിൽ അപ്രതീക്ഷിതമായി ചാക്കോ രാജിവച്ചു. പണ്ടേ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വിശ്വസ്തനായ പി.സി. ചാക്കോ കോൺഗ്രസിൽ നിന്ന് എൻസിപിയിലെത്തുകയായിരുന്നു. ദേശീയ നേതൃത്വത്തിന്റെ പിന്തുണയുണ്ടായിട്ടും സംസ്ഥാന തലത്തിൽ പിന്തുണ നഷ്ടപ്പെട്ടതാണ് ചാക്കോയുടെ രാജിക്കു കാരണം. പ്രവർത്തകരുടെ എണ്ണം കൊണ്ട് ചെറുതെങ്കിലും എൻസിപിയിലെ അധികാര വടംവലിക്ക് കുറവുണ്ടായിരുന്നില്ല. ഒന്നാം പിണറായി മന്ത്രിസഭയിൽ
കോട്ടയം ∙ ‘അച്ചായൻ നേതൃത്വത്തിൽ വന്നാൽ ഞങ്ങളിറങ്ങാം’ എന്നു പറയുന്ന പ്രവർത്തകരുണ്ടെന്നും ഒരു കൈനോക്കാമെന്നും കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ്. പി.സി.ചാക്കോ രാജിവച്ച ഒഴിവിൽ എൻസിപി അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കുന്നുവെന്ന വാർത്ത ശരിവച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പി.സി.ചാക്കോയെ മാറ്റണമെന്ന് ആവശ്യപ്പെട്ട്, മന്ത്രി എ.കെ.ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. തോമസ് കെ. തോമസിന്റെ പിന്തുണയോടെയായിരുന്നു ആ നീക്കം. ശശീന്ദ്രന്റെയും തോമസ് കെ. തോമസിന്റെയും വിശ്വസ്തരായ നേതാക്കളുടെ ചുമതലയിലായിരുന്നു ഓരോ ജില്ലയിലും ഒപ്പു ശേഖരണം.
തിരുവനന്തപുരം ∙ സഹകരണബാങ്കിൽ നിന്നെടുത്ത വായ്പയ്ക്ക് ഈട് വീടാണെങ്കിൽ, വായ്പ തിരിച്ചടയ്ക്കാത്തവരുടെ വീട് ജപ്തി ചെയ്യരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ ബാങ്കുകൾക്ക് ഇക്കാര്യത്തിൽ പൊതുനിർദേശം നൽകുമെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ജപ്തി ചെയ്യാനായി വീടിനു മുൻപിൽ ബോർഡ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ വീട്ടുകാരെ ആത്മഹത്യയിലേക്കുൾപ്പെടെ തള്ളിവിടുന്നുണ്ടെന്നു സി.ആർ. മഹേഷ്, തോമസ് കെ.തോമസ് എന്നിവരാണു നിയമസഭയുടെ ശ്രദ്ധയിൽപെടുത്തിയത്.
ആലപ്പുഴ ∙ തോമസ് കെ. തോമസിനെ ഒരു കാരണവശാലും മന്ത്രിയാക്കരുതെന്ന് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ ആവശ്യം. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നും പ്രതിനിധികൾ പൊതുചർച്ചയിൽ ആവശ്യപ്പെട്ടു. ഒരു സ്വാധീനവുമില്ലാത്ത എൻസിപിക്ക് ഇനിയും സീറ്റ് നൽകരുത്. സിപിഎമ്മിനു 17 രക്തസാക്ഷികളുള്ള നാടാണ് കുട്ടനാട്. അവിടെ പാർട്ടിക്ക് സ്ഥാനാർഥിയെ വേണം.
തിരുവനന്തപുരം ∙ എ.കെ.ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്ന എൻസിപിയുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും തള്ളി. ഈ ആവശ്യവുമായി കഴിഞ്ഞ ദിവസം തോമസ് കെ.തോമസ് മുഖ്യമന്ത്രിയെ കണ്ടു. എന്നാൽ പഴയ നിലപാടിൽ മാറ്റം വരുത്തുമെന്ന സൂചന മുഖ്യമന്ത്രി നൽകിയില്ല. ഇതോടെ തുടർനടപടി തീരുമാനിക്കാനായി ഈ മാസം നാലിന് കൊച്ചിയിൽ നേതൃയോഗം എൻസിപി വിളിച്ചുചേർത്തു.
കോട്ടയം ∙ കോഴ വിവാദത്തിൽ കുടുങ്ങി മന്ത്രിസ്ഥാനത്തേക്കുള്ള കാത്തിരിപ്പ് നീളവെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് തോമസ് കെ. തോമസ്. തിങ്കളാഴ്ച വൈകീട്ട് 3.30ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം. കുട്ടനാട്ടിലെ കുടിവെള്ള പ്രശ്നം, റോഡ് വികസനം എന്നിവയുമായി ബന്ധപ്പെട്ടാണ് തോമസ് കെ.തോമസ് മുഖ്യമന്ത്രിയെ കാണാനായി അപ്പോയ്മെന്റ് വാങ്ങിയത്.
തിരുവനന്തപുരം∙ എൻസിപിയിലെ മന്ത്രിസ്ഥാന തർക്കം പാർട്ടിക്ക് കീറാമുട്ടിയായി. മന്ത്രിസ്ഥാനം കിട്ടിയേ തീരൂവെന്ന് തോമസ് കെ.തോമസ് എംഎൽഎ ഇന്നലെയും ആവർത്തിച്ചു. എന്നാൽ തോമസിനു വേണ്ടിയുള്ള
തിരുവനന്തപുരം∙ എൻസിപിയിലെ മന്ത്രിമാറ്റ ചർച്ചയിൽ സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയെ രൂക്ഷമായി വിമർശിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ. തോമസ്.കെ.തോമസിനെ തനിക്കെതിരായ പരിചയാക്കാനുള്ള നീക്കമാണ് പി.സി.ചാക്കോ നടത്തുന്നതെന്ന് ശശീന്ദ്രൻ ആരോപിച്ചു. ഇതോടെ എൻസിപിയിലെ തർക്കം പരസ്യമായി തന്നെ മന്ത്രി സമ്മതിച്ചു.
Results 1-10 of 74