Activate your premium subscription today
ബത്തേരി ∙ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ കുടുംബത്തെ സന്ദർശിച്ച് കെപിസിസി ഉപസമിതി. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുടുംബാംഗങ്ങളെ കണ്ടത്. കുടുംബത്തിന്റെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് തിരുവഞ്ചൂർ മാധ്യമങ്ങളോടു പറഞ്ഞു. കുടുംബത്തെ ആശ്വസിപ്പിക്കുക എന്നതിനാണ് പ്രഥമ പരിഗണന നൽകിയത്. കുടുംബത്തിന് പറയാനുള്ളത് മുഴുവൻ കേട്ടു. കെപിസിസി നേതൃത്വത്തിന് റിപ്പോർട്ട് നൽകും. സംഭവവുമായി ബന്ധപ്പെട്ട് പ്രവർത്തകർ പരസ്യ പ്രസ്താവന ഒഴിവാക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
കൽപറ്റ∙ വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അന്വേഷിച്ച് കെപിസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ചു. കെപിസിസി അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരാണ് സമിതിയിൽ ഉള്ളത്.
തൃശൂർ ∙ വിരിഞ്ഞതു താമരയല്ല; ചെമ്പരത്തിപ്പൂവാണെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണു തൃശൂരിലെ എംപിയുടെ പ്രകടനമെന്നും ഒരു ചെമ്പരത്തിപ്പൂവിനും അധികം നാൾ ചെവിയിൽ വാഴാൻ പറ്റില്ലെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപന്റെ പരിഹാസം.ഹേമ കമ്മിറ്റി റിപ്പോർട്ട് കുറ്റക്കാരെന്നു കണ്ടെത്തിയവരെ
കോഴിക്കോട്∙ കോൺഗ്രസ് നേതാവ് ടി.എന്‍.പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍. ‘ചതിയന്‍ ടി.എൻ. പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകന്‍’ എന്നീ വാക്യങ്ങളാണ് ബോർഡുകളിലുള്ളത്. നടക്കാവിൽ ഇന്നലെ വൈകിട്ടാണ് ബോർഡ് സ്ഥാപിച്ചത്. ‘കോൺഗ്രസ് പോരാളികൾ’ എന്ന പേരിലാണ് ബോർഡ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടി.എന്‍.പ്രതാപന് മലബാറിന്റെ ചുമതല നൽകിയതിലുള്ള പ്രതിഷേധമാണ് ബോർഡ് സ്ഥാപിക്കാൻ കാരണമെന്നാണ് കരുതുന്നത്.
ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്കെത്തിയ മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രതിനിധികൾക്കു പാർലമെന്റിലേക്കു പ്രവേശനം നിഷേധിച്ചതിനെച്ചൊല്ലി വിവാദം. കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘത്തിനാണ് പാർലമെന്റിൽ രാഹുലിന്റെ ഓഫിസിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ടത്.
തിരുവനന്തപുരം ∙ വയനാട്ടിലെ കോൺഗ്രസ് നേതൃക്യാംപിൽ കെ.മുരളീധരനെതിരെ താൻ ഉൾപ്പെടെ ഒരു പ്രതിനിധിയും വിമർശനമുന്നയിച്ചിട്ടില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ. കെ.മുരളീധരൻ പാർട്ടിയുടെ സമുന്നത നേതാവാണെന്നും അദ്ദേഹത്തെ മാറ്റിനിർത്തി ഒരു പ്രവർത്തനത്തിനും കെപിസിസി മുതിരില്ലെന്നും പ്രതാപൻ പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലെ ചുമതല ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കു നൽകി കെപിസിസി ക്യാംപ് എക്സിക്യൂട്ടീവിനു സമാപനം. ആറു കോർപറേഷനുകളിലെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതല കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തലയും ഉൾപ്പെടെ പ്രധാന നേതാക്കൾ ഏറ്റെടുക്കാൻ ധാരണയിലെത്തി. ചിട്ടയായ സംഘടനാ പ്രവർത്തനത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കുക എന്നതാണു യോഗത്തിന്റെ പൊതു തീരുമാനം.
തൃശൂർ ∙ പരസ്യ പ്രതികരണങ്ങളും നേതൃത്വത്തിനെതിരായ പോസ്റ്ററുകളും പാടില്ലെന്ന് ഡിസിസിയുടെ താൽക്കാലിക പ്രസിഡന്റ് ആയി ചുമതലയേറ്റ വി.കെ.ശ്രീകണ്ഠൻ എംപി നിർദേശിച്ചതിനു പിന്നാലെ തൃശൂരിൽ വീണ്ടും പോസ്റ്ററുകൾ. മുൻ എംപി ടി.എൻ.പ്രതാപനെതിരെയാണ് ഇന്നലെ ഡിസിസി ഓഫിസിന്റെ മതിലിലും പ്രസ് ക്ലബ് പരിസരത്തും പോസ്റ്ററുകൾ
തൃശൂർ ∙ മത്സരിക്കാനില്ലെന്ന് ടിഎൻ പ്രതാപൻ നേരത്തെ പറഞ്ഞതും മണ്ഡലം, ബ്ലോക്ക് പുനഃസംഘടനയിൽ ഉണ്ടായ വീഴ്ചയുമാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു തിരിച്ചടിയായതെന്ന് കെപിസിസി നിയോഗിച്ച ഉപസമിതിക്കു മുൻപിൽ നേതാക്കളുടെ മൊഴി. ഡിസിസി, കെപിസിസി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും കണ്ടാണ് സമിതി വിവരങ്ങൾ
തൃശൂർ ∙ മത്സരിക്കാനില്ലെന്ന് ടിഎൻ പ്രതാപൻ നേരത്തെ പറഞ്ഞതും മണ്ഡലം, ബ്ലോക്ക് പുനഃസംഘടനയിൽ ഉണ്ടായ വീഴ്ചയുമാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു തിരിച്ചടിയായതെന്ന് കെപിസിസി നിയോഗിച്ച ഉപസമിതിക്കു മുൻപിൽ നേതാക്കളുടെ മൊഴി. ഡിസിസി, കെപിസിസി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും കണ്ടാണ് സമിതി വിവരങ്ങൾ ശേഖരിച്ചത്. ഒറ്റയ്ക്ക് കാണണമെന്ന് ആവശ്യപ്പെട്ടവർക്ക് അതിനും അവസരം നൽകി. കെ.സി.ജോസഫ്, ടി.സിദ്ധിക് എംഎൽഎ, കെപിസിസി എക്സിക്യൂട്ടീവ് അംഗം ആർ.ചന്ദ്രശേഖരൻ എന്നിവരാണ് സമിതി അംഗങ്ങൾ.
Results 1-10 of 88