Activate your premium subscription today
കേരളത്തിലെ പ്രതിപക്ഷ നേതാവ്. തുടർച്ചയായി അഞ്ചു തവണ പറവൂരിൽനിന്ന് നിയമസഭയിലേക്ക് വിജയിച്ചു.
തിരുവനന്തപുരം∙ കേരളത്തിലെ വ്യവസായിക രംഗത്തെ പുരോഗതി സംബന്ധിച്ച് ഇടതു സർക്കാരിന് കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രശംസ. തരൂരിന്റെ ലേഖനത്തിനു മന്ത്രി പി.രാജീവ് നന്ദി അറിയിച്ചു. കേരളത്തിലെ വ്യവസായിക മേഖലയെപ്പറ്റി ഒരു മാധ്യമത്തിൽ എഴുതിയ ലേഖനത്തിലാണു തരൂരിന്റെ നിരീക്ഷണം.
തിരുവനന്തപുരം∙ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിനു പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാലിനടിയിലെ മണ്ണ് തന്നെ ഒലിച്ചു പോയി, ജീവനും ജീവനോപാധികളും നഷ്ടപ്പെട്ട് നിസഹായരായി നില്ക്കുന്ന ഒരു ജനതയെയാണ് വെല്ലുവിളിക്കുന്നതെന്നത് കേന്ദ്ര സര്‍ക്കാര്‍ മറക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തിരുവനന്തപുരം ∙ വയനാട്ടില്‍ സിദ്ധാർഥനു സംഭവിച്ച ദുരന്തത്തിന്റെ തുടര്‍ച്ചയാണു കോട്ടയം നഴ്സിങ് കോളജിലെ റാഗിങ് ക്രൂരതയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊലപാതകത്തിലേക്ക് എത്തിയില്ലെന്നു മാത്രമേയുള്ളൂ. ക്രൂരമായ പീഡന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് കേരളത്തിലെ പല കോളജ് ഹോസ്റ്റലുകളിലും നടക്കുന്നുണ്ട്.
നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസംഗം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ തടസപ്പെടുത്തുവെന്ന് ആരോപിച്ചു പ്രതിപക്ഷ ബഹളം. സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തെത്തിയാണു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്. എസ്സി, എസ്ടി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളുടെ ഫണ്ട് വെട്ടിക്കുറിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസംഗം.
തിരുവനന്തപുരം ∙ കൈക്കൂലി ഡിജിറ്റൈസ് ചെയ്ത ആദ്യത്തെ സംസ്ഥാനമെന്ന നേട്ടം കേരളത്തിനാണെന്നു നിയമസഭയിൽ പരിഹസിച്ച് പ്രതിപക്ഷം. അതു വയനാട്ടിൽ അടുത്തിടെയുണ്ടായ ചില സംഭവങ്ങളെ ഉദ്ദേശിച്ചു പറഞ്ഞതായിരിക്കുമെന്നു തിരിച്ചടിച്ച് മുഖ്യമന്ത്രി. പാലക്കാട്ട് ചെന്താമര നടത്തിയ ഇരട്ടക്കൊലപാതകം എൻ.ഷംസുദ്ദീൻ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടിസായി അവതരിപ്പിക്കുമ്പോഴായിരുന്നു ഇത്. തുമ്പയിൽ പൊലീസ് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഷംസുദ്ദീന്റെ പരിഹാസം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് 19 നിയമസഭാ മണ്ഡലങ്ങളിൽ മാത്രമാണ് ലീഡ്. പക്ഷേ തോൽവിയുടെ കയ്പു മറന്നേക്കൂ എന്ന ആഹ്വാനം മന്ത്രിമാരും എംഎൽഎമാരും സഭയിൽ ആവർത്തിക്കുന്നുണ്ട്. മൂന്നാം തുടർഭരണം വരുന്നതായി ഇന്നലെ പ്രഖ്യാപിച്ചത് മന്ത്രി കെ.എൻ.ബാലഗോപാൽ. കെ.കെ.ശൈലജയ്ക്കും വി.ജോയിക്കും സംശയം ഇല്ലേയില്ല. പാർട്ടിയോ പിണറായി വിജയനോ തീരുമാനമെടുത്തിട്ടില്ലെങ്കിലും ‘മൂന്നാം പിണറായി സർക്കാർ’ തന്നെ വരുമെന്ന് പ്രഖ്യാപിച്ചത് എ.പ്രഭാകരനാണ്.
തിരുവനന്തപുരം∙ സംസ്ഥാനം ധനഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ അതിജീവിച്ചുവെന്നു ബജറ്റില്‍ ധനമന്ത്രി പറഞ്ഞത് അടിസ്ഥാനരഹിതമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. നിയമസഭയില്‍ ബജറ്റ് പൊതുചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രിയുടെ പ്ലാന്‍ ബി എന്നത് പ്ലാന്‍ കട്ട് ആണെന്ന് എല്ലാവര്ക്കും
തിരുവനന്തപുരം ∙ നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ ഏറ്റുമുട്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മട്ടന്നൂര്‍ എംഎല്‍എ കെ.കെ.ശൈലജയും. ശൈലജ യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ചതോടെയാണു മറുപടിയുമായി സതീശൻ രംഗത്തെത്തിയത്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ നിരവധി ആളുകളാണ് ഒരുങ്ങിയിരിക്കുന്നത് എന്നായിരുന്നു ശൈലജയുടെ പരിഹാസം. പിആര്‍ ഏജന്‍സിയെ വച്ച് മുഖ്യമന്ത്രിയാകാന്‍ ഇറങ്ങിത്തിരിച്ചതാണു ശൈലജയ്ക്കു തിരിച്ചടിയായതെന്നു സതീശൻ പറഞ്ഞു.
തിരുവനന്തപുരം∙ കാടിനുള്ളിലാണ് വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായതെന്ന് വനംമന്ത്രി പറയുന്നത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരാഴ്ചയ്ക്കിടെ അഞ്ചു പേര് മരിച്ചിട്ടും ഒരു നടപടിയുമില്ല. യോഗങ്ങളല്ല, പരിഹാരമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞെട്ടിക്കുന്ന വാര്‍ത്തകളാണ് മലയോരത്തു നിന്നും വീണ്ടും വരുന്നത്. മൂന്നു ദിവസത്തിനുള്ളില്‍ നാലു പേരെയാണ് ആന ചവിട്ടിക്കൊന്നത്.
തിരുവനന്തപുരം∙ നിയമസഭയില്‍ പ്രതിപക്ഷത്തോടു കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്. നെന്മാറ ഇരട്ടക്കൊലപാതകവും പത്തനംതിട്ടയിലെ പൊലീസ് മര്‍ദനവും സഭയില്‍ ഉന്നയിച്ച പ്രതിപക്ഷം, പൊലീസ് വീഴ്ച സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിനു നോട്ടിസ് നല്‍കിയിരുന്നു. എന്‍.ഷംസുദീനാണ് പ്രമേയം അവതരിപ്പിച്ചത്. മറുപടി പറയാന്‍ എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷ ഭാഗത്തുനിന്ന് ബഹളം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി കയര്‍ത്തത്.
Results 1-10 of 2323