Activate your premium subscription today
അഹമ്മദാബാദ് ∙ എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 47 പേരെ ഡിഎൻഎ സാംപിൾ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. നേരത്തേ ബന്ധുക്കൾ തിരിച്ചറിഞ്ഞ 8 പേർ ഉൾപ്പെടെ അപകടത്തിൽ മരിച്ച 55 പേരെ ഇതോടെ തിരിച്ചറിഞ്ഞിട്ടുണ്ട്. 24 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി.
അഹമ്മദാബാദ്∙ 1206...എന്നും വിജയ് രൂപാണിയുടെ ഇഷ്ട നമ്പറായിരുന്നു 1206. വർഷങ്ങളായി ആ വിശ്വാസത്തില്‍ ജീവിച്ച ഒരാളുടെ ജീവനെടുത്തതും അതേ നമ്പറായി. തന്റെ ഭാഗ്യ നമ്പറായാണ് ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി 1206നെ കണ്ടത്. സ്കൂട്ടറും കാറുമടക്കമുള്ള അദ്ദേഹത്തിന്റെ വാഹനങ്ങൾക്കെല്ലാം ആ ഭാഗ്യ നമ്പര്‍
ന്യൂഡൽഹി ∙ ബിജെപിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശ്വസ്തനായി അറിയപ്പെട്ടയാളാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രുപാണി. മുഖ്യമന്ത്രിപദത്തിൽനിന്ന് രാജിവച്ചശേഷം പാർട്ടിയിൽ പഞ്ചാബിന്റെ ചുമതല വഹിച്ചിരുന്നു.മ്യാൻമാറിൽ 1956 ലാണ് വിജയ് രുപാണി ജനിച്ചത്. കുടുംബം 1960ൽ ഗുജറാത്തിലെ രാജ്കോട്ടിലേക്ക് താമസം മാറ്റി. എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തെത്തിയ രുപാണി, ആർഎസ്എസിലും ജനസംഘിലും പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 11 മാസം ജയിലിലായിരുന്നു. രാജ്കോട്ട് മേയറായി പ്രവർത്തിച്ച രുപാണി 2006–12 ൽ രാജ്യസഭാംഗമായിരുന്നു.
ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ബോയിങ്ങിന്റെ ഡ്രീംലൈനർ വിമാനം, പരിചയസമ്പന്നരായ പൈലറ്റുമാർ, ഇന്ത്യയിൽ ടേക്ക് ഓഫിനു പിന്നാലെ സംഭവിച്ച വലിയ അപകടം... ജൂൺ 12ന് ഉച്ചയ്ക്ക് 1.39ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന എഐ 171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനം ബാക്കി വയ്ക്കുന്ന ചോദ്യങ്ങൾ ഒട്ടേറെ. ഇരുന്നൂറോളം യാത്രക്കാരുമായി ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന വിമാനം അപടത്തിൽപ്പെട്ടതിന്റെ പൂർണമായ കാരണങ്ങൾ പുറത്തു വരുന്നതേയുള്ളൂ. അപകട കാരണങ്ങൾ സംബന്ധിച്ച് നിരവധി സാധ്യതകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഏറ്റവും സുരക്ഷിതമായ യാത്രാമാർഗമായാണ് വിമാനയാത്രകളെ കാണുന്നത്. എന്താവും അപകടത്തിലേക്ക് നയിച്ച സാധ്യതകൾ? പ്രാഥമിക വിവരം അനുസരിച്ച് പക്ഷിക്കൂട്ടത്തിൽ ഇടിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് സൂചനകൾ. സാധ്യതകളും ഇതിലേക്ക് നയിക്കുന്നു. വിമാന ദുരന്തത്തിന്റെ കാരണങ്ങൾ എന്തൊക്കെയാകാം? ബെംഗളൂരു ആസ്ഥാനമായുള്ള ഏവിയേഷൻ സ്ഥാപനമായ ‘കൈരളി ഏവിയേഷന്റെ’ സ്ഥാപകനും വ്യോമയാന വിദഗ്ധനുമായ കേണൽ ശശികുമാർ മേനോൻ വിശദീകരിക്കുന്നു.
242 പേരുടെ ജീവനെടുത്ത അഹമ്മദാബാദിലെ വിമാനാപകടമായിരുന്നു ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത. വിമാനാപകടത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും പത്തനംതിട്ട സ്വദേശി രഞ്ജിതയും മരിച്ചു. കെട്ടിടങ്ങൾക്കു മുകളിലൂടെ പറന്നുയർന്ന വിമാനം ഞൊടിയിടയിൽ വൻ തീഗോളമായി മാറുകയായിരുന്നു. അപകടത്തിനു പിന്നാലെ
അഹമ്മദാബാദ് ∙ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് ആർ. രൂപാണി (69) അന്തരിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിൽ വിജയ് രൂപാണിയുണ്ടായിരുന്നെന്ന് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണു മരണം സ്ഥിരീകരിച്ചത്. ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാൻ പോകുകയായിരുന്നു രൂപാണി. ഗുജറാത്തിന്റെ 16 ാമത് മുഖ്യമന്ത്രിയായിരുന്നു. ഭാര്യ: അഞ്ജലി രൂപാണിയാണ് ഭാര്യ. മക്കൾ: പുജിത്, ഋഷഭ്, രാധിക.
അഹമ്മാദാബാദ് ∙ ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിനു സമീപം അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും. ലണ്ടനിലേക്ക് ഭാര്യയ്ക്കൊപ്പമായിരുന്നു വിജയ് രൂപാണിയുടെ യാത്ര. പുറത്തുവന്ന യാത്രക്കാരുടെ ചാർട്ടിൽ പന്ത്രണ്ടാമനായി വിജയ് രൂപാണിയുടെ പേരുണ്ട്.
ന്യൂഡൽഹി∙ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്നുവെന്ന് പറയുമ്പോഴും തരം പോലെ പഴമക്കാരെയും പോരിനിറക്കിയാണ് ബിജെപിയുടെ ഗുജറാത്ത് തന്ത്രം. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കമുള്ളവർ സ്വയം പിൻവാങ്ങിയെന്നും തലമുറമാറ്റം അനിവാര്യമെന്നാണ് പട്ടിക പ്രഖ്യാപിക്കുമ്പോൾ ബിജെപി നേതാക്കൾ പറഞ്ഞത്. എന്നാൽ പരമ്പരാഗത വോട്ടുകൾ ഇളകുമെന്ന് ആശങ്കയുള്ള
ഗാന്ധിനഗർ∙ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ ആവശ്യത്തിനുമേൽ പ്രതിസന്ധി സൃഷ്ടിക്കുന്ന അശോക് ഗെലോട്ടിനെ ‘കൊട്ടി’ ബിജെപി നേതാവും മുൻ ഗുജറാത്ത് മുഖ്യമന്ത്രിയുമായ വിജയ് രൂപാണി. ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതിന് അനുസരിച്ച് താൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നുവെന്നാണ്
തിരുവനന്തപുരം∙ ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനു പിന്നാലെ, ഗുജറാത്തിലേതിനു സമാനമായി സിഎം ഡാഷ് ബോർഡ് സംവിധാനത്തിലേക്കു മാറാൻ കേരളവും...
Results 1-10 of 15