Activate your premium subscription today
മുതിർന്ന സിപിഎം നേതാവ്, കേരളത്തിന്റെ മുൻ മുഖ്യമന്ത്രി. 1923 ഒക്ടോബർ 20ന് നോർത്ത് പുന്നപ്ര വേലിക്കകത്തു വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടേയും മകനായി ജനനം. പറവൂർ, കളർകോട്, പുന്നപ്ര സ്കൂളുകളിൽ ഏഴാം ക്ലാസ് വരെ പഠനം.
സിപിഎമ്മിൽ ഇതു സമ്മേളന കാലം. ജില്ലാ സമ്മേളനങ്ങളിൽ അവശേഷിക്കുന്നത് തൃശൂരിൽ മാത്രം. മാർച്ച് ആദ്യം കൊല്ലത്ത് സംസ്ഥാന സമ്മേളനം. പാർട്ടി ഇന്ന് പൂർണമായും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. എന്നാൽ ആ നിയന്ത്രണം അദ്ദേഹത്തിന് കയ്യാളാൻ കഴിഞ്ഞത് ഒരു പതിറ്റാണ്ടോളം നീണ്ട ഉൾപ്പാർട്ടി പോരാട്ടത്തിനൊടുവിലാണ്. വിഎസ്–പിണറായി ചേരിതിരിവ് സിപിഎമ്മിനെ ഉഴുതുമറിച്ച ദീർഘമായ കാലയളവുണ്ടായി. 2005ലെ മലപ്പുറം സംസ്ഥാന സമ്മേളനമായിരുന്നു നിർണായക വഴിത്തിരിവ്. പാർട്ടി പിടിക്കാനായി ഇരുപക്ഷവും അവിടെ ഏറ്റുമുട്ടി. പിണറായി പക്ഷം അവതരിപ്പിച്ച പുതിയ സംസ്ഥാന കമ്മിറ്റി പാനലിനെതിരെ വിഎസ് പക്ഷത്തെ 12 പേർ മത്സരിച്ചു. പക്ഷേ ആ 12 പേരും തോറ്റു. വിഎസ് പിന്നീട് മുഖ്യമന്ത്രിയായെങ്കിലും പാർട്ടിയുടെ നിയന്ത്രണം അതോടെ പൂർണമായും പിണറായിലായി.
തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദനെ സന്ദർശിച്ച് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. തിരുവനന്തപുരത്തെ വസതിയിലെത്തിയായിരുന്നു സന്ദർശനം. കോളജ് പഠനകാലം മുതൽ വിഎസിനെക്കുറിച്ചു കേട്ടിട്ടുണ്ടെന്നും മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഗവർണർ
സിപിഎമ്മിന്റെ പ്രസാദാത്മകമായ മുഖമാണ് കെ.സുരേഷ് കുറുപ്പ്. മുൻ എംപിയും മുൻ എംഎൽഎയുമായ ഈ നേതാവ് പാർട്ടി പദവികളിൽ നിന്നു പടിയിറങ്ങാനുള്ള തീരുമാനം കഴിഞ്ഞ ദിവസം എടുത്തു. ആ താൽപര്യം അറിയിച്ച് പാർട്ടിയെ അദ്ദേഹം തന്നെ സമീപിക്കുകയായിരുന്നു. പ്രതിഷേധവും അമർഷവും വേദനയും ആ തീരുമാനത്തിനു പിന്നിൽ ദർശിക്കുന്നവരുണ്ട്. മധ്യതിരുവിതാംകൂറിലെ സിപിഎമ്മിന്റെ ഏറ്റവും സുപരിചിതനായ നേതാവായിട്ടും സുരേഷ് കുറുപ്പ് ഒരിക്കൽ പോലും മന്ത്രിയായില്ല. 30 വർഷത്തോളം ജില്ലാ കമ്മിറ്റി അംഗമായിട്ടും തൊട്ടു മുകളിലുള്ള ഘടകമായ സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെട്ടുമില്ല. പാർലമെന്ററി–സംഘടനാ മേഖലകളിൽ അവസരം കിട്ടി എന്നതു ശരിയാണെങ്കിലും രണ്ടു രംഗത്തും ഉദ്ദേശിച്ച ഉയരങ്ങളിലേക്ക് കുറുപ്പ് എത്തുന്നത് തടയപ്പെട്ടോ? അദ്ദേഹത്തിന്റെ വൃത്തിയും വെടിപ്പും തെറ്റിദ്ധരിക്കപ്പെട്ടോ? വിഎസ് പക്ഷക്കാരനായി മുദ്രകുത്തപ്പെട്ടോ? കോട്ടയം ജില്ലാ കമ്മിറ്റി എന്ന സ്വന്തം ഘടകത്തിൽ നിന്നു മാറി സിപിഎമ്മിന്റെ ഒരു സാധാരണ അംഗമായി മാത്രം തുടരാനുള്ള തീരുമാനത്തിലേക്ക് തന്നെ നയിച്ചതിന്റെ കാരണങ്ങൾ ഈ അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറയുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ കെ.സുരേഷ് കുറുപ്പ് സംസാരിക്കുന്നു.
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു ദിവസം രാഷ്ട്രീയ ബോംബിങ്ങിലൂടെ സ്വന്തം പാർട്ടിയെ വീണ്ടും വെട്ടിലാക്കിയ ഇ.പി.ജയരാജൻ ആ ഗണത്തിലെ ആദ്യ സിപിഎം നേതാവല്ല. വി.എസ്.അച്യുതാനന്ദനാണ് ഇക്കാര്യത്തിൽ ഇ.പിയുടെ മുൻഗാമി. 2012 ജൂൺ 2ന് നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പു ദിവസമായിരുന്നു ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിക്കൂട്ടിലായിരുന്ന സിപിഎമ്മിനെ വെട്ടിലാക്കി, പ്രതിപക്ഷ നേതാവായിരുന്ന അച്യുതാനന്ദൻ ചന്ദ്രശേഖരന്റെ വീടു സന്ദർശിച്ചത്.
തിരുവനന്തപുരം ∙ വീടിനു പുറത്ത് പ്രിയപ്പെട്ട പാലക്കാട്ടെയും കാസർകോട്ടെയും സഖാക്കൾ പായസവും ലഡുവും വിതരണം ചെയ്ത് തന്റെ 101–ാം പിറന്നാൾ ആഘോഷമാക്കിയപ്പോൾ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഏതാനും വർഷങ്ങളായി പതിവുള്ളതു പോലെ വീടിനുള്ളിൽ അടുത്ത ബന്ധുക്കളുടെ പരിചരണയിൽ ആഘോഷമൊതുക്കി. വിവിധ സ്ഥലങ്ങളിൽ
അമ്പലപ്പുഴ ∙ വി.എസ്.അച്യുതാനന്ദന്റെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിൽ അദ്ദേഹത്തിന്റെ 101–ാം പിറന്നാൾ ആഘോഷിച്ചു ജന്മനാട്. രാവിലെ സിപിഎം ഏരിയ അമ്പലപ്പുഴ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടി സെക്രട്ടറി ആർ.നാസർ വിഎസിന്റെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. എച്ച്.സലാം
തിരുവനന്തപുരം ∙ വീടിനു പുറത്ത് പ്രിയപ്പെട്ട പാലക്കാട്ടെയും കാസർകോട്ടെയും സഖാക്കൾ പായസവും ലഡുവും വിതരണം ചെയ്ത് തന്റെ 101–ാം പിറന്നാൾ ആഘോഷമാക്കിയപ്പോൾ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഏതാനും വർഷങ്ങളായി പതിവുള്ളതുപോലെ വീടിനുള്ളിൽ അടുത്ത ബന്ധുക്കളുടെ പരിചരണയിൽ ആഘോഷമൊതുക്കി.
തിരുവനന്തപുരം∙ അനാരോഗ്യം അലട്ടുന്നതിനിടെ ആഘോഷങ്ങളില്ലാതെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഇന്ന് 101ാം പിറന്നാൾ. സംസ്ഥാനം ഉപതിരഞ്ഞെടുപ്പ് ചൂടിൽ നിൽക്കെയാണ് തിരഞ്ഞെടുപ്പുകളിലെ ആവേശമായിരുന്ന വിഎസിന്റെ പിറന്നാൾ. അസുഖ ബാധിതനായതിനാൽ വലിയ ആഘോഷങ്ങളൊന്നുമില്ലെന്ന് മകൻ അരുൺകുമാർ പറഞ്ഞു.
അമ്പലപ്പുഴ ∙ പുന്നപ്ര വയലാർ വാർഷികത്തിന് ഇന്ന് പുന്നപ്രയിലെ സമരഭൂമിയിൽ പതാക ഉയരുമ്പോൾ സമരനായകൻ വി.എസ് അച്യുതാനന്ദന് ഇന്ന് 101ാം പിറന്നാൾ കൂടിയാണ്. വിഎസ് സമര ഭൂമിയിലും പറവൂരിലെ വേലിക്കകത്ത് വീട്ടിലും എത്തിയിട്ട് 5 വർഷം കൂടിയാകുന്നു. 2019യിൽ പുന്നപ്ര വയലാർ വാർഷികാഘോഷം കഴിഞ്ഞ് തിരുവനന്തപുരത്ത്
തിരുവനന്തപുരം ∙ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പകരം വയ്ക്കാനില്ലാത്ത നേതാവിന് ഇന്ന് 101–ാം പിറന്നാൾ. നൂറ്റാണ്ടു പിന്നിട്ട വി.എസ്. അച്യുതാനന്ദന് ഇത് സവിശേഷമായ പിറന്നാൾ. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കു കേരളം കടക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് പ്രചാരണ വേദികളെ പ്രകമ്പനം കൊള്ളിച്ചിരുന്ന നേതാവ് അത്യപൂർവമെന്നു വിശേഷിപ്പിക്കാവുന്ന ഈ ജന്മദിനം ആഘോഷിക്കുന്നത്.
Results 1-10 of 197