Activate your premium subscription today
ലക്നൗ ∙ പ്രയാഗ്രാജിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, മഹാകുംഭമേളയിൽ പങ്കെടുക്കാൻ പോയ പത്ത് തീർഥാടകർ മരിച്ചു. 19 പേർക്ക് പരുക്കേറ്റു.
പ്രയാഗ്രാജ് ∙ മാഘിപൂർണിമദിനമായ ഇന്നലെ മഹാകുംഭമേളയിൽ 1.6 കോടിയോളം പേർ പുണ്യസ്നാനം നിർവഹിച്ചു. ഒരുമാസം നീണ്ട ‘കൽപവാസ്’ തീർഥാടനത്തിന് സമാപനം കുറിച്ചതോടെ 10 ലക്ഷത്തോളം തീർഥാടകർ ത്രിവേണീസംഗമതീരത്തുനിന്നു മടങ്ങിത്തുടങ്ങി. ഗതാഗതതടസ്സം ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കുന്നതായി അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 വരെ 1.59 കോടി തീർഥാടകർ സ്നാനം നടത്തിയെന്നാണ് ഔദ്യോഗിക കണക്ക്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെയും ഭാര്യയും ഇന്നലെ എത്തിയവരിൽ പെടുന്നു. ലക്നൗവിലെ ഔദ്യോഗിക വസതിയിലിരുന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുലർച്ചെ മുതൽ സജ്ജീകരണങ്ങൾ നിരീക്ഷിച്ചു. തീർഥാടകരുടെ സുരക്ഷയ്ക്കായി ‘ഓപ്പറേഷൻ ചതുർഭുജ്’ എന്ന പദ്ധതിയും ഇന്നലെ നടപ്പാക്കി. ഈ മാസം 26ന് മഹാശിവരാത്രിയോടനുബന്ധിച്ചു നടക്കുന്ന അമൃതസ്നാനത്തോടെ 45 നാൾ നീളുന്ന മഹാകുംഭമേള സമാപിക്കും.
തൊഴിൽ പീഡനം കാരണം കാൻസർ രോഗിയായ കയർ ബോർഡ് ജീവനക്കാരി മരിച്ചതും മഹാകുംഭമേളയ്ക്കിടെ 300 കി.മീ. നീളത്തിൽ ഗതാഗത കുരുക്കുണ്ടായി ജനം കുടുങ്ങിയതും തുടങ്ങി ഒട്ടേറെ വാർത്തകളാൽ സമ്പന്നമായ ഒരു ദിവസംകൂടിയാണ് കടന്നുപോകുന്നത്. അമ്മയുമായി ബന്ധമെന്ന് സംശയത്തിൽ മകൻ ഗൃഹനാഥനെ കൊലപ്പെടുത്തിയത്, സിൽവർലൈനിന്റെ അലൈൻമെന്റ് മാറ്റാനാകില്ലെന്ന് കെ–റെയിൽ,
ന്യൂഡൽഹി∙ രാഷ്ട്രപതി ദ്രൗപദി മുർമു നാളെ പ്രയാഗ്രാജിലെത്തും. മഹാകുംഭമേള ചടങ്ങുകളിൽ പങ്കെടുക്കുന്നതിനാണ് രാഷ്ട്രപതി നാളെ ഇവിടേക്ക് എത്തുക. തുടർന്ന് ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്തും. എട്ട് മണിക്കൂറോളം പ്രയാഗ്രാജിൽ തുടരുന്ന രാഷ്ട്രപതി അക്ഷയവത്, ബഡേ ഹനുമാൻ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തും. മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്ട്രപതിയെ അനുഗമിക്കും. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദും കുംഭമേളയിൽ പുണ്യസ്നാനം നടത്തിയിരുന്നു. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് പ്രയാഗ്രാജിലും ത്രിവേണി സംഗമം നടക്കുന്ന മേഖലയിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രയാഗ്രാജ്∙ പ്രയാഗ്രാജ് കുംഭമേളയിൽ പങ്കെടുത്തും ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം നടത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച രാവിലെ കുംഭമേളയ്ക്കെത്തിയ മോദി ത്രിവേണീസംഗമത്തിലൂടെ ബോട്ട് യാത്രയും നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒപ്പമുണ്ടായിരുന്നു. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പു ദിവസമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
ന്യൂഡൽഹി ∙ ഭൂട്ടാൻ രാജാവ് ജിഗ്മെ കേസർ നംഗ്യാൽ വാങ്ചുക്ക് പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം നിർവഹിച്ചു. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയതാണു ഭൂട്ടാൻ രാജാവെന്നും ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ തുടർച്ചയാണിതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ ഭൂട്ടാൻ രാജാവിനു വേണ്ടി പ്രത്യേക വിരുന്ന് ഒരുക്കി.
ന്യൂഡൽഹി ∙ പ്രയാഗ്രാജിൽ കുംഭമേളയ്ക്കിടെയുണ്ടായ ദുരന്തത്തിൽ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെ വിമർശിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇത്തവണ ഡിജിറ്റൽ കുംഭമേളയാണെന്ന് അവകാശപ്പെടുന്നവർ അപകടത്തിൽ മരിച്ചവരുടെ എണ്ണം (ഡിജിറ്റ്) പോലും പുറത്തുവിട്ടില്ലെന്നു ലോക്സഭയിൽ അഖിലേഷ് പറഞ്ഞു.
പ്രയാഗ്രാജ്∙ മഹാകുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ ബസന്ത് പഞ്ചമി ദിനത്തിലെ ‘അമൃത് സ്നാന’ത്തിനു സാക്ഷ്യം വഹിച്ചത് ലക്ഷങ്ങൾ. മഹാകുംഭമേളയിലെ മൂന്നാമത്തെ അമൃത് സ്നാനമാണിത്. പുണ്യസ്നാനത്തിലൂടെ ആത്മീയ മോചനം തേടി ഇവിടെയെത്തുന്നത് ലക്ഷക്കണക്കിന് ഭക്തരാണ്. ഇന്നത്തെ പുണ്യസ്നാനത്തിൽ പങ്കെടുത്തത് 16.58 ലക്ഷം ഭക്തരാണ്.
പുലർച്ചെ ശുഭമുഹൂർത്തത്തിൽ ശംഖനാദം മുഴങ്ങിയപ്പോൾ കടുത്ത തണുപ്പിൽ കാത്തുനിന്ന ജനക്കൂട്ടം നദിയിലേക്ക് സ്തുതികൾ മുഴക്കി ഇറങ്ങി. ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ നിമിഷം, മഹാകുംഭമേളയ്ക്കു സാക്ഷിയാവാൻ യുപിയിലെ പ്രയാഗ്രാജിലേക്ക് കോടിക്കണക്കിനു പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും ഒഴുകിയെത്തുന്നത്. ഗംഗയും യമുനയും അദൃശ്യയായ സരസ്വതിയും സംഗമിക്കുന്നതെന്നു കരുതുന്ന നദിയിലേക്ക്, ത്രിവേണീസംഗമപുണ്യം നുകരാനാണ് കിലോമീറ്ററുകൾ താണ്ടി ഭക്തരെത്തുന്നത്. ഫെബ്രുവരി 26 വരെ, 45 നാൾ നീളുന്ന മേളയിൽ 40 കോടിയിലേറെ പേർ പങ്കെടുക്കും എന്നാണ് കണക്കാക്കുന്നത്. ഇതിൽ വിശിഷ്ടമായ ജനുവരി 25 മുതൽ 30 വരെയുള്ള മൗനി അമാവാസി കാലത്ത് 5 കോടിക്കും മേൽ ഭക്തരെ പ്രതീക്ഷിച്ചായിരുന്നു ഒരുക്കങ്ങൾ. ഒരേസമയം ഒരുകോടിയോളം തീർഥാടകരെ സ്വീകരിക്കാനായി 10,000 ഏക്കർ ഭൂമിയിൽ താൽക്കാലിക നഗരമാണ് യുപി ഒരുക്കിയത്. മികച്ച സജ്ജീകരണങ്ങളാണ് സുരക്ഷയ്ക്കായി ഇവിടെ ഒരുക്കിയിരുന്നത്. എന്നിട്ടും കുംഭമേളയിൽ ഒന്നിലേറെ തവണ അപകടമുണ്ടായി. സുരക്ഷയ്ക്കായി 45,000 പൊലീസുകാരെ വിന്യസിച്ചിട്ടും അത്യാധുനിക സംവിധാനങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അപകടങ്ങൾ ഉണ്ടാകുന്നത്? എന്തൊക്കെയാണ് കുംഭമേളയിലെ കാഴ്ചകൾ? പ്രയാഗ്രാജ് സന്ദര്ശിച്ച മനോരമ പ്രതിനിധി അനുഭവങ്ങൾ പങ്കുവയ്ക്കുന്നു...
കടൽ തിരികെ നദികളിലേക്ക് ഒഴുകിച്ചേരുന്നതുപോലൊരു കാഴ്ചയാണു പ്രയാഗ്രാജിലെ മഹാകുംഭമേള. ആർത്തിരമ്പുന്ന കടലായി ലക്ഷക്കണക്കിനു തീർഥാടകർ ഓരോ ദിവസവും ത്രിവേണിസംഗമത്തിലെത്തുന്നു. മോക്ഷപ്രാപ്തിക്കായി പുണ്യജലത്തിൽ മുങ്ങിനിവർന്ന് അവർ ആത്മനിർവൃതിയോടെ മടങ്ങുന്നു. ഒന്നരനൂറ്റാണ്ടിന്റെ കാത്തിരിപ്പാണ് ഓരോ മഹാകുംഭമേളയും. ഇനി ഇതുപോലൊരു കൂടിച്ചേരൽ 144 വർഷം കഴിഞ്ഞു മാത്രം. മൗനി അമാവാസി ദിനമായ ഇന്ന് കുംഭമേള നഗരിയിൽ രണ്ടാം ഷാഹി സ്നാനം (ത്രിവേണിസംഗമത്തിലെ പുണ്യസ്നാനം) നടക്കും. വസന്തപഞ്ചമി ദിനമായ ഫെബ്രുവരി 3നാണ് അടുത്ത ഷാഹി സ്നാനം. എല്ലാ നാടുകളിൽനിന്നും ജനം ഒഴുകിയെത്തുന്ന മഹാകുംഭമേളയുടെ സംഘാടനം രാജ്യാന്തര നിലവാരത്തിലാണ്. പ്രയാഗ്രാജിലെ 9 റെയിൽവേ സ്റ്റേഷനുകളിൽനിന്നും തീർഥാടകർക്കായി പ്രത്യേക ട്രെയിനുകളുണ്ട്. നദീതടത്തിലുടനീളം താൽക്കാലിക പാലങ്ങളും കൂടാരങ്ങളും ശുചിമുറികളും ഇരുമ്പുപാളികൾ നിരത്തിയുള്ള റോഡുകളും ഒരുക്കിയിരിക്കുന്നു. ഈ മാസം 13നാണ് മഹാകുംഭമേള ആരംഭിച്ചത്. ദിവസവും ലക്ഷക്കണക്കിനുപേർ എത്തുന്നതു കണക്കിലെടുക്കുമ്പോൾ പൊതുവേ മാലിന്യമുക്തമാണു കുംഭമേള. 15,000 ശുചീകരണത്തൊഴിലാളികൾ സജീവം. നദീശുചീകരണത്തിനായി ഗംഗാസേവാദൂത് എന്ന പേരിൽ 1800 പേരുടെ സംഘവുമുണ്ട്. മഹാകുംഭമേളക്കാലത്തു കോടിക്കണക്കിനു രൂപയാണ് ഉത്തർപ്രദേശ് സർക്കാരിന്റെ ഖജനാവിലെത്തുന്നത്.
Results 1-10 of 402