Activate your premium subscription today
ആലപ്പുഴ∙ ബിഡിജെഎസിന്റെ മുന്നണിമാറ്റം ഇന്നലെ ചേർത്തലയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലും ചർച്ചയായി. അവഗണന സഹിച്ച് എൻഡിഎയിൽ തുടരണോ എന്നു ചില അംഗങ്ങൾ ചോദിച്ചെങ്കിലും മുന്നണി വിട്ടാലുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മറുവാദങ്ങളുമുണ്ടായി. മുങ്ങുന്ന കപ്പലായ യുഡിഎഫിലേക്കു പോകുന്നതിൽ അർഥമില്ലെന്നു
ആലപ്പുഴ ∙ എൻഡിഎ ബന്ധം ഉപേക്ഷിക്കില്ലെന്നു പറയാൻ ബിഡിജെഎസ് നേതൃത്വത്തെ പ്രേരിപ്പിക്കുന്നതു കേന്ദ്ര സർക്കാരിൽനിന്ന് ഇനിയും ലഭിക്കാനിടയുള്ള സ്ഥാനങ്ങൾ. കേരളത്തിനു പുറത്തും പ്രവർത്തനമുള്ള എസ്എൻഡിപി യോഗത്തെ കേന്ദ്ര നിയമത്തിനു കീഴിലാക്കുമെന്ന പ്രതീക്ഷയും പാർട്ടിയുടെ തീരുമാനത്തിനു പിന്നിലുണ്ട്
തിരുവനന്തപുരം ∙ മുന്നണിമാറ്റം സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും എന്‍ഡിഎയില്‍ ഉറച്ചു നില്‍ക്കുമെന്നും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പാര്‍ട്ടി എന്‍ഡിഎയില്‍ തുടരുമെന്നും നിലവില്‍ പ്രശ്നങ്ങളില്ലെന്നും തുഷാര്‍ മനോരമ ഓണ്‍ലൈനോടു പറഞ്ഞു. കോട്ടയത്തെ പാര്‍ട്ടി യോഗത്തില്‍ എന്‍ഡിഎ വിടണമെന്ന ആവശ്യം ഉയര്‍ന്നുവെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ ∙ ബിഡിജെഎസ് എൻഡിഎ വിടുന്ന കാര്യം ഫെബ്രുവരി ഒന്നിനു ചേർത്തലയിൽ ചേരുന്ന സംസ്ഥാന കൗൺസിൽ, എക്സിക്യൂട്ടീവ് യോഗങ്ങളിൽ ചർച്ച ചെയ്തേക്കുമെന്നു സൂചന. എന്നാൽ, ഇപ്പോൾ ഇങ്ങനെയൊരു ആലോചനയില്ലെന്നാണു സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറയുന്നത്. മുന്നണി വിടണമെന്നു ബിഡിജെഎസ് കോട്ടയം ജില്ലാ നേതൃക്യാംപ് പ്രമേയം പാസാക്കിയതോടെയാണു വിഷയം വീണ്ടും ചൂടുപിടിച്ചത്.
കോട്ടയം ∙ മുന്നണിമാറ്റം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ച് ബിഡിജെഎസ്. ഫെബ്രുവരി ഒന്ന് ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് സംസ്ഥാന എക്സിക്യുട്ടീവ് യോഗം ചേർന്ന് മുന്നണി മാറ്റം ചർച്ച ചെയ്യുന്നത്. സംസ്ഥാന ഭാരവാഹികളോടും 14 ജില്ലകളിലെയും പ്രസിഡന്റുമാരോടും യോഗത്തിൽ പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.
കോട്ടയം ∙ മുന്നണി മാറ്റം ആവശ്യപ്പെട്ട് ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റി. എന്‍ഡിഎ വിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ക്യാംപിൽ പ്രമേയം അവതരിപ്പിച്ചു. 9 വര്‍ഷമായി ബിജെപിയിലും എന്‍ഡിഎയിലും അവഗണനയാണ് നേരിടുന്നതെന്നാണ് ബിഡിജെഎസ് നേതാക്കള്‍ ഉയര്‍ത്തുന്ന പരാതി. എന്‍ഡിഎയില്‍ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നുമാണ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആവശ്യം.
തൃശൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റതിന് എസ്എൻഡിപിയുടെയും ക്രൈസ്തവ സഭകളുടെയും നെഞ്ചത്തു കയറുന്നതിലൂടെ ഒന്നും തിരുത്തില്ലെന്നു പ്രഖ്യാപിക്കുകയാണു സിപിഎം എന്നുഎൻഡിഎ സംസ്ഥാന നേതൃയോഗത്തിൽ വിമർശനം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുമടക്കം 8 പാർട്ടികളുടെ സംസ്ഥാന നേതൃത്വം പങ്കെടുത്ത യോഗത്തിലാണു വിമർശനം. തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷവും സിപിഎം മുസ്ലിം പ്രീണനം തുടരുന്നു. സമസ്ത ഉൾപ്പെടെയുള്ളവരോടു മൃദുസമീപനവും എസ്എൻഡിപി, ക്രൈസ്തവ സഭകൾ എന്നിവരോടു കടുത്ത അവഗണനയും തുടരുകയാണു മുഖ്യമന്ത്രിയും സിപിഎമ്മും.
കോട്ടയം ∙ ബിഡിജെഎസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി കോട്ടയം മണ്ഡലത്തിൽ മത്സസരരംഗത്ത് എത്തിയതാണ് തോമസ് ചാഴികാടന്റെ പരാജയത്തിനു കാരണമെന്ന് കേരള കോൺഗ്രസിന്റെ (എം) അനൗദ്യോഗിക വിലയിരുത്തൽ. മന്ത്രി വി.എൻ വാസവന്റെ മണ്ഡലമായ ഏറ്റുമാനൂരിൽ ഇടതു മുന്നണി പ്രതീക്ഷിച്ച വോട്ട് ലഭിക്കാതിരുന്നതും എസ്എൻഡിപി നേതൃത്വം
സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട് മുതൽ പശ്ചിമഘട്ട മലനിരകൾ ഉൾപ്പെടുന്ന പത്തനാപുരം വരെ മൂന്നു ജില്ലകളിലായി പരന്നുകിടക്കുന്ന മാവേലിക്കര താണ്ടി സ്ഥാനാർഥികൾ വിയർക്കുന്നു. താപമാപിനിയിൽ ഇവിടെ ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കൂടിയ രാഷ്ട്രീയച്ചൂട് സർവേഫലങ്ങൾ രേഖപ്പെടുത്തുന്നു. തുടർച്ചയായി മൂന്നു വട്ടം യുഡിഎഫിനെ തുണച്ച മണ്ഡലത്തിൽ ഇക്കുറി ഇഞ്ചോടിഞ്ചു പോരാട്ടം.
കോട്ടയം ∙ കേരളം ഇക്കുറി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യുമെന്നു ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ. കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ എൻഡിഎയുടെ പ്രചാരണത്തിനു തുടക്കം കുറിച്ചുള്ള റോഡ് ഷോ ഫ്ലാഗ്ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. വിവേചനമില്ലാത്ത വികസനമാണു നരേന്ദ്രമോദിയുടെ പ്രത്യേകത. അത് കേരളത്തിലെ
Results 1-10 of 67