Activate your premium subscription today
ന്യൂഡൽഹി∙ രാഷ്ട്രീയ പിൻഗാമിയായി ബിഎസ്പി നേതാവ് മായാവതി പ്രഖ്യാപിച്ചിരുന്ന അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടിയുടെ ദേശീയ കോ ഓർഡിനേറ്റർ ഉൾപ്പെടെയുള്ള എല്ലാ പദവികളിൽനിന്നും നീക്കി. ആകാശിന്റെ പിതാവ് ആനന്ദ് കുമാറിനെയും രാജ്യസഭാംഗം റാംജി ഗൗതമിനെയും പാർട്ടിയുടെ പുതിയ കോ ഓർഡിനേറ്റർമാരാക്കി. തന്റെ ജീവിതകാലത്ത് പിൻഗാമിയെ പ്രഖ്യാപിക്കില്ലെന്നും മായാവതി വ്യക്തമാക്കി. രണ്ടാം തവണയാണു ആകാശിനെ പദവികളിൽനിന്ന് ഒഴിവാക്കുന്നത്.
നടൻ വിജയ്യുടെ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയിൽ നിന്ന് ആനകളെ നീക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിഷനു ബഹുജൻ സമാജ് പാർട്ടി പരാതി നൽകി. സ്പെയിൻ പതാക പകർത്തിയെന്ന് സാമൂഹിക പ്രവർത്തകനും നേരത്തേ പരാതി നൽകിയിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷൻ ആവശ്യപ്പെട്ടാൽ വിശദീകരണം നൽകുമെന്നാണ് ടിവികെയുടെ നിലപാട്.
ചെന്നൈ ∙ ബിഎസ്പി നേതാവ് ആംസ്ട്രോങ്ങിനെ കൊന്ന കേസിൽ കുപ്രസിദ്ധ ഗുണ്ട ആർക്കോട്ട് സുരേഷിന്റെ ഭാര്യ പോർക്കൊടി അറസ്റ്റിലായി. ആന്ധ്രപ്രദേശിൽ ഒളിവിലായിരുന്ന ഇവരെ ചെന്നൈയിലെത്തിച്ച് റിമാൻഡ് ചെയ്തു. ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. ക്വട്ടേഷൻ പണം പോർക്കൊടിയുടെ അക്കൗണ്ട് വഴിയാണു കൈകാര്യം
ചെന്നൈ ∙തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ.ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എൻ.അശ്വത്ഥാമനെ അറസ്റ്റ് ചെയ്തു. ഇയാളെ സംഘടനയിൽ നിന്നു പുറത്താക്കിയതായി പാർട്ടി ഭാരവാഹികൾ അറിയിച്ചു. നേരത്തേ അറസ്റ്റിലായ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘമാണു അശ്വത്ഥാമനെ പിടികൂടിയത്.
ചെന്നൈ ∙ ബിഎസ്പി നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് വെല്ലൂരിലാണെന്ന് അന്വേഷണസംഘം അറിയിച്ചു. കുപ്രസിദ്ധ ഗുണ്ട സംബോ സെന്തിലാണ് ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത്. കഴിഞ്ഞ ദിവസം കണ്ടെത്തിയ ഫോണുകളിൽനിന്ന്, കൊലപാതകികൾക്ക് ഇയാൾ ഓൺലൈനായി നിർദേശങ്ങൾ നൽകിയതു സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
ചെന്നൈ∙ തമിഴ്നാട്ടിൽ ബിഎസ്പി നേതാവ് കെ.ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളിലൊരാളെ പൊലീസ് വെടിവച്ചു കൊന്നു. സ്ഥിരം കുറ്റവാളിയായ തിരുവെങ്കടം ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴുമണിക്ക് തെളിവെടുപ്പിന്റെ ഭാഗമായി മാധവരത്തിന് അടുത്തുള്ള സ്ഥലത്തേക്ക് തിരുവെങ്കടത്തെ
ചെന്നൈ∙ ബിഎസ്പി സംസ്ഥാന പ്രസിഡന്റ് ആംസ്ട്രോങ്ങിന്റെ കൊലപാതകം വിവാദമായതിനു പിന്നാലെ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ സന്ദീപ് റായ് റാത്തോഡിനെ സ്ഥലം മാറ്റി. പുതിയ കമ്മിഷണറായി ലോ ആൻഡ് ഓർഡർ എഡിജിപി എ.അരുണിനെ നിയമിച്ചു. തമിഴ്നാട് പൊലീസ് ട്രെയിനിങ് കോളജ് ഡിജിപിയായാണ് സന്ദീപ് റായ് റാത്തോഡിന്റെ നിയമനം.
ചെന്നൈ∙ ബിഎസ്പി തമിഴ്നാട് അധ്യക്ഷൻ കെ.ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുപി മുൻ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷയുമായ മായാവതി. ആംസ്ട്രോങ്ങിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ചെന്നൈയിലെത്തിയ മായാവതി, യഥാർഥ പ്രതികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സ്റ്റാലിൻ
ചെന്നൈ∙തമിഴ്നാട് ബിഎസ്പി സംസ്ഥാന അധ്യക്ഷൻ കെ.ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ ചെന്നൈയിൽ പ്രതിഷേധം പുകയുന്നു. ബിഎസ്പി പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചാണ് ഇന്നു പ്രതിഷേധിച്ചത്. ആംസ്ട്രോങ്ങിനെ കൊലപാതകത്തെ അപലപിച്ച ബിഎസ്പി അധ്യക്ഷ മായാവതി, പ്രവർത്തകരോട് സംയമനം പാലിക്കാൻ നിർദേശിച്ചു. സംസ്ഥാനത്തെ ശക്തമായ ദലിത് ശബ്ദമായ
ചെന്നൈ∙ തമിഴ്നാട്ടിൽ ബിഎസ്പി സംസ്ഥാന അധ്യക്ഷൻ കെ.ആംസ്ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 8 പേർ അറസ്റ്റിൽ. അരക്കോട്ട് സുരേഷ് എന്ന ഗുണ്ടയെ കൊന്നതിന്റെ പകവീട്ടാനാണ് ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയതെന്നാണു പൊലീസ് നൽകുന്ന വിശദീകരണം. അറസ്റ്റിലായവരിൽ സുരേഷിന്റെ സഹോദരനും ഉണ്ട്. ഇവർ പൊലീസിൽ
Results 1-10 of 85