Activate your premium subscription today
പട്ന ∙ ബിഹാർ മന്ത്രിസഭാ വികസനത്തിൽ ബിജെപി ആധിപത്യം ഉറപ്പിച്ചു. ബിജെപിയുടെ ഏഴു എംഎൽഎമാർ കൂടി മന്ത്രിമാരായതോടെ മന്ത്രിസഭയിൽ ബിജെപി പ്രാതിനിധ്യം 21ആയി ഉയർന്നു. ആകെ മന്ത്രിമാരുടെ എണ്ണം 36 ആയി. മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെടെ മന്ത്രിസഭയിൽ ജെഡിയു അംഗബലം 14 ആണ്. ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് ഒരു മന്ത്രിയും.
പട്ന ∙ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. നിഷാന്ത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനത്തെ അനുകൂലിച്ചു ജെഡിയു മന്ത്രി ശ്രാവൺ കുമാറും എതിർപ്പുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവും രംഗത്തെത്തി. കഴിഞ്ഞയാഴ്ച നിതീഷ് കുമാറിനൊപ്പം മകൻ നിഷാന്ത് ബക്ത്യാർപുരിലെ പൊതുചടങ്ങിൽ പങ്കെടുത്തതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്.
ഇംഫാൽ∙ മണിപ്പുരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്റെ ജെഡിയു പിൻവലിച്ചു. പാർട്ടിയുടെ ഏക എംഎൽഎ മുഹമ്മദ് അബ്ദുൽ നാസർ നിയമസഭയിൽ ഇനി പ്രതിപക്ഷനിരയിൽ ഇരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കേന്ദ്രത്തിൽ എൻഡിഎ സർക്കാരിനെ താങ്ങിനിർത്തുന്ന പ്രധാന സഖ്യകക്ഷികളിലൊന്നാണ് ജെഡിയു. അതുകൊണ്ടുതന്നെ മണിപ്പുർ വിഷയത്തിൽ ബിജെപി ശക്തമായ നിലപാട് എടുക്കാനുള്ള സന്ദേശമാണ് നിതീഷ് കുമാർ നൽകുന്നതെന്നു വ്യക്തം.
പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര മോഡൽ വൻജയം ആവർത്തിക്കാനുള്ള കർമ്മ പദ്ധതിയുമായി എൻഡിഎ നേതൃത്വം. അടുത്ത വർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് എൻഡിഎ സഖ്യം ജില്ലാതലത്തിൽ ഐക്യസമ്മേളനങ്ങൾ നടത്തും. എൻഡിഎയിലെ അഞ്ചു സഖ്യകക്ഷികളുടെയും നേതാക്കളെ പങ്കെടുപ്പിച്ചു ജനുവരി 15 മുതൽ ഫെബ്രുവരി 22 വരെയാകും ജില്ലാതല സംയുക്ത പ്രവർത്തക യോഗങ്ങൾ.
പട്ന ∙ വിശ്വാസ വോട്ടെടുപ്പിൽ നിതീഷ് കുമാർ സർക്കാരിനെ താഴെയിറക്കാൻ ജെഡിയു എംഎൽഎമാർക്ക് കോഴപ്പണം ലഭിച്ചുവെന്ന ബിഹാർ പൊലീസിന്റെ കണ്ടെത്തലിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ആരംഭിച്ചു.
പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു ഭാരത രത്ന ബഹുമതി ആവശ്യപ്പെടുന്ന ജെഡിയു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വീർചന്ദ് പട്ടേൽ മാർഗിലെ ജെഡിയു സംസ്ഥാന കാര്യാലയത്തിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണു പോസ്റ്ററുകൾ പതിച്ചത്. നിതീഷ് കുമാറിന്റെ സാന്നിധ്യത്തിൽ ജെഡിയു സംസ്ഥാന നിർവാഹക സമിതി യോഗം ചേർന്ന ദിവസമാണു പോസ്റ്ററുകൾ പതിച്ചതെന്ന പ്രത്യേകതയുമുണ്ട്.
പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വൈകാതെ പ്രധാനമന്ത്രി പദത്തിലെത്തുമെന്ന ജനതാദൾ (യു) മന്ത്രി സാമാ ഖാന്റെ പരാമർശം വിവാദത്തിൽ. ടിവി ചാനൽ ചർച്ചയിലാണു മന്ത്രി സാമാ ഖാൻ ആഗ്രഹം പരസ്യമാക്കിയത്. കേന്ദ്രത്തിലെ അധികാരത്തിന്റെ താക്കോൽ തങ്ങളുടെ കയ്യിലാണെന്നും നിതീഷ് കുമാർ പ്രധാനമന്ത്രിയാകുന്നതിനെ പ്രതിപക്ഷം പോലും പിന്തുണയ്ക്കുമെന്നും സാമാ ഖാൻ തുറന്നടിച്ചു.
പട്ന ∙ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദളു(യു)മായി വീണ്ടുമൊരു സഖ്യത്തിനു സാധ്യതയില്ലെന്നു ആർജെഡി നേതാവ് തേജസ്വി യാദവ്. സഖ്യത്തിനായി ആർജെഡി ഒരിക്കലും നിതീഷിനെ സമീപിച്ചിട്ടില്ല. നിതീഷാണു മുൻപു തൊഴുകയ്യുമായി ആർജെഡി നേതൃത്വത്തിനു മുന്നിൽ വന്നിട്ടുള്ളതെന്നു തേജസ്വി പറഞ്ഞു. നിതീഷ് കുമാർ വെറുമൊരു മുഖംമൂടിയാണ്. ബിജെപിയാണ് സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പട്ന ∙ ഇന്ത്യ ഇസ്രയേലിന് ആയുധം നൽകുന്നതു നിർത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷ കക്ഷി നേതാക്കൾക്കൊപ്പം ചേർന്നു എൻഡിഎ ഘടകകക്ഷിയായ ജനതാദൾ (യു). ഇക്കാര്യമുന്നയിച്ചു പ്രതിപക്ഷ എംപിമാരുടെ സംയുക്ത പ്രസ്താവനയിൽ ജെഡിയു ജനറൽ സെക്രട്ടറി കെ.സി.ത്യാഗി ഒപ്പുവച്ചു. പലസ്തീൻ ജനതയെ വംശഹത്യ നടത്തുന്ന ഇസ്രയേൽ നടപടിയെ
പട്ന ∙രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ തള്ളി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിശാന്ത്. രാഷ്ട്രീയത്തിൽ താൽപര്യം തീരെ ഇല്ലെന്നും ആത്മീയതയാണു തന്റെ വഴിയെന്നും നിശാന്ത് വ്യക്തമാക്കി. ജനതാ ദളിൽ (യു) നിതീഷ് കുമാറിന്റെ പിൻഗാമിയായി മകൻ നിശാന്ത് രംഗപ്രവേശം ചെയ്യുമെന്ന അഭ്യൂഹങ്ങൾ അടുത്തിടെ
Results 1-10 of 292