Activate your premium subscription today
സിപിഎമ്മിന്റെ പ്രസാദാത്മകമായ മുഖമാണ് കെ.സുരേഷ് കുറുപ്പ്. മുൻ എംപിയും മുൻ എംഎൽഎയുമായ ഈ നേതാവ് പാർട്ടി പദവികളിൽ നിന്നു പടിയിറങ്ങാനുള്ള തീരുമാനം കഴിഞ്ഞ ദിവസം എടുത്തു. ആ താൽപര്യം അറിയിച്ച് പാർട്ടിയെ അദ്ദേഹം തന്നെ സമീപിക്കുകയായിരുന്നു. പ്രതിഷേധവും അമർഷവും വേദനയും ആ തീരുമാനത്തിനു പിന്നിൽ ദർശിക്കുന്നവരുണ്ട്. മധ്യതിരുവിതാംകൂറിലെ സിപിഎമ്മിന്റെ ഏറ്റവും സുപരിചിതനായ നേതാവായിട്ടും സുരേഷ് കുറുപ്പ് ഒരിക്കൽ പോലും മന്ത്രിയായില്ല. 30 വർഷത്തോളം ജില്ലാ കമ്മിറ്റി അംഗമായിട്ടും തൊട്ടു മുകളിലുള്ള ഘടകമായ സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെട്ടുമില്ല. പാർലമെന്ററി–സംഘടനാ മേഖലകളിൽ അവസരം കിട്ടി എന്നതു ശരിയാണെങ്കിലും രണ്ടു രംഗത്തും ഉദ്ദേശിച്ച ഉയരങ്ങളിലേക്ക് കുറുപ്പ് എത്തുന്നത് തടയപ്പെട്ടോ? അദ്ദേഹത്തിന്റെ വൃത്തിയും വെടിപ്പും തെറ്റിദ്ധരിക്കപ്പെട്ടോ? വിഎസ് പക്ഷക്കാരനായി മുദ്രകുത്തപ്പെട്ടോ? കോട്ടയം ജില്ലാ കമ്മിറ്റി എന്ന സ്വന്തം ഘടകത്തിൽ നിന്നു മാറി സിപിഎമ്മിന്റെ ഒരു സാധാരണ അംഗമായി മാത്രം തുടരാനുള്ള തീരുമാനത്തിലേക്ക് തന്നെ നയിച്ചതിന്റെ കാരണങ്ങൾ ഈ അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറയുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ കെ.സുരേഷ് കുറുപ്പ് സംസാരിക്കുന്നു.
മാറ്റം വേണമെന്ന കാര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളിൽ പക്ഷമില്ലെന്നു തെളിയുന്ന സംവാദം. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സഞ്ചാരവഴി പുതിയൊരു ദിശയിലാണെന്ന ബോധ്യത്തിൽനിന്നുള്ള അഭിപ്രായങ്ങൾ. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിഐ) ശതാബ്ദി വേളയിൽ 4 യുവ നേതാക്കൾ വെല്ലുവിളികളും പ്രതീക്ഷകളും പങ്കുവയ്ക്കുന്നു... ?ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു നൂറ്റാണ്ട് പിന്നിടുന്നത് അദ്ഭുതമാണോ? പി.സന്തോഷ് കുമാർ: ആശയപരമായും സംഘടനാപരമായും എതിർക്കുന്നവർ പാർട്ടിയെ തകർക്കാൻ ശ്രമങ്ങൾ നടത്തി. ഇതൊക്കെയാണെങ്കിലും അഭിമാനകരമായ സംഭാവനകളാണ് ഇന്ത്യൻ രാഷ്ട്രീയത്തിനു പാർട്ടി നൽകിയത്. പല കാര്യങ്ങളിലും യോജിക്കാനാകാത്ത കോൺഗ്രസ് പോലുള്ളവരുമായി കൈകോർക്കാൻ സാധിക്കുന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വലിയ ശക്തി. കോൺഗ്രസിൽനിന്നുണ്ടായ ദുരനുഭവങ്ങൾ മനസ്സിലുണ്ടെങ്കിലും വർഗീയതയ്ക്കെതിരെ അവർക്കൊപ്പം നിൽക്കും. ?ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് 5 ശതമാനത്തിൽ താഴെ മാത്രമാണല്ലോ വോട്ട്? സന്തോഷ്: ആത്മാർഥതയുള്ള പ്രവർത്തകരും സംഘടനാ സംവിധാനവും പാർട്ടിക്കുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ ഫലമുണ്ടാകുന്നില്ല. മാറുന്ന രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ചു ചില കാര്യങ്ങൾ ചെയ്യാൻ പറ്റാത്തതിന്റെ പ്രശ്നമുണ്ട്.
ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ക്ലാസിൽ ഒന്നാമനായി പഠിക്കുന്ന കുട്ടിയെ പോലെ ഒരു മിടുക്കൻ സംസ്ഥാനമുണ്ടായിരുന്നു, ബംഗാള്‍. നാളെയുടെ പുരോഗതിയിൽ രാജ്യത്തിന് താങ്ങായി നിലകൊള്ളുമെന്ന് ഏവരും കരുതിയ സംസ്ഥാനം. വർഷങ്ങൾ കഴിഞ്ഞപ്പോൾ മിക്ക സംസ്ഥാനങ്ങളും പുരോഗതിയിലേക്ക് മുന്നേറി പക്ഷേ അപ്പോഴേക്കും ബംഗാളിന്റ സാമ്പത്തിക വളർച്ച റിവേഴ്സ് ഗിയറിലായിരുന്നു. 2023–24ലെ ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക പുരോഗതിയെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (പിഎം–ഇഎസി) റിപ്പോർട്ട് പുറത്തുവരുമ്പോൾ ബംഗാളിന്റെ സ്ഥാനം ബാക്ക് ബെഞ്ചിലാണ്. ഒരുകാലത്ത് മഹാരാഷ്ട്രയ്ക്കും മുകളിൽ സാമ്പത്തിക പുരോഗതി കൈവരിച്ച സംസ്ഥാനം എങ്ങനെയാണ് ഈ അവസ്ഥയിൽ എത്തിയത് ? മാറ്റം എന്നർഥം വരുന്ന പരിബർത്തൻ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ബംഗാളിൽ 34 വർഷത്തെ തുടർച്ചയായ ഇടത് ഭരണത്തിന് 2011ൽ മമത ബാനർജി അന്ത്യം കുറിച്ചത്. പക്ഷേ തുടർന്ന് 13 വർഷം 'ദീദി' ഭരിച്ചിട്ടും ബംഗാൾ സാമ്പത്തികമായി പുരോഗതിയിലേക്ക് എത്തിയില്ലെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. ഇന്ത്യയിൽ വ്യവസായശാലകളുടെ പ്രത്യേകിച്ച് ചണം, ടെക്സ്റ്റൈൽ വ്യവസായങ്ങളുടെ കേന്ദ്രമായിരുന്ന ബംഗാളിനെ രാജ്യത്തെ ഭിക്ഷക്കാരിൽ ഒന്നാമതുള്ള സംസ്ഥാനമെന്ന നാണക്കേടിലേക്ക് എത്തിച്ചതിന് ആരാണ് ഉത്തരം പറയേണ്ടത്?
ഫ്രഞ്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യം അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ഒന്നാമത്. എങ്കിലും, ആർക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ഫ്രാൻസിൽ രാഷ്ട്രീയ അനിശ്ചിതത്വമാണ്. ആദ്യഘട്ടത്തിൽ ഒന്നാമതായിരുന്ന തീവ്രവലതുപക്ഷ പാർട്ടിയായ നാഷനൽ റാലി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവൽ
ന്യൂഡൽഹി∙ നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഇടതു സംഘടനകൾ. രാജ്യത്തെമ്പാടും പഠിപ്പ്
ന്യൂഡല്‍ഹി ∙ വിവാദ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയില്‍ തീവ്ര ഇടതുപക്ഷ, മാവോയിസ്റ്റ് ശക്തികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നു കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയല്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്കിയ അഭിമുഖത്തിലാണു | Farmers Protest | Piyush Goyal | Manorama News
ഇടത് പാര്‍ട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ച തിരഞ്ഞെടുപ്പാണ് നടന്നതെന്നും കൂടൂതല്‍ സീറ്റുകള്‍ നല്കിയിരുന്നെങ്കില് കൂടുതൽ വിജയം ഉറപ്പിക്കാൻ സാധിക്കുമായിരുന്നുവെന്നുമാണ് ബിഹാർ ... Bihar Election, Bihar Assembly Election, Live Results, Role Of Left Parties, Malayala Manorama, Manorama Online, Manorama News
മുംബൈ∙ ഇടതുപക്ഷം ഹിന്ദുക്കളുടെയോ ഭാരതത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ എതിരാളികളാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഞായറാഴ്ച പുണെയിൽ ‘ലോകത്തെ ദുർബലപ്പെടുത്തുന്ന ഇടതുപക്ഷ ചിതൽ’ എന്ന മറാഠ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങളിലാണ് മോഹൻ ഭാഗവത് ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിനെതിരെ രൂക്ഷവിമർശനം നടത്തിയത്.
തിരുവനന്തപുരം ∙ ഇടതു സംഘടനയില്‍പ്പെട്ടവരെ പാടെ ഒഴിവാക്കി വൈദ്യുതി ബോര്‍ഡ് തലപ്പത്ത് വന്‍ അഴിച്ചുപണി. രണ്ടു ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ ചീഫ് എന്‍ജിനീയര്‍, ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ തലത്തിലാണു സുപ്രധാന മാറ്റങ്ങള്‍. പകരം ചുമതലയില്‍ എത്തിയവര്‍ | Left Fraction | KSEB Revamp | Government Servants | Manorama News
കൊച്ചി ∙ കളമശേരിയിൽ തീവ്രവാദ ബന്ധമുള്ളവരുമായി സഹകരിച്ച ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടി. ഡിവൈഎഫ്ഐ കളമശേരി ബ്ലോക്ക് പ്രസിഡന്റ് ഒ.എം.സലാവുദീന്, തൃക്കാക്കര വെസ്റ്റ് മേഖല സെക്രട്ടറി ലുക്മാനുൽ ഹക്കിം, കളമശേരി ബ്ലോക്ക് കമ്മിറ്റി അംഗം ഷിഹാബ് എന്നിവരെ പദവികളിൽനിന്നു നീക്കി. | DYFI | Action Against Leaders | Extremists | Kalamassery | Manorama News
Results 1-10