Activate your premium subscription today
2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാടെ അടിഞ്ഞുപോയ നാഗാലാൻഡ് കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പിലേക്കു വെളിച്ചംവീശി നീക്കങ്ങൾ. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മയുടെ നാഷനൽ പീപ്പിൾസ് പാർട്ടിയുടെ (എൻപിപി) നാഗാലാൻഡ് ഘടകത്തിലെ പ്രമുഖരായ 15 പേരാണ് കോൺഗ്രസിലേക്കു ചേർന്നത്.
കൊളംബോ ∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നാഷനൽ പീപ്പിൾസ് പവർ സഖ്യം (എൻപിപി) നേടിയ ഉജ്വലവിജയത്തിലും മതിമറക്കാതെ, ആഡംബരങ്ങൾ ഒഴിവാക്കി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പാർലമെന്റിനെ അഭിസംബോധന ചെയ്യാനെത്തി. വൻ വിജയത്തിനു ശേഷം ആദ്യ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയതു വാഹനവ്യൂഹത്തിന്റെയും ആഘോഷങ്ങളുടെയും അകമ്പടിയില്ലാതെയാണ്. തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ആവർത്തിച്ച അദ്ദേഹം, നിയമവാഴ്ച ഉറപ്പുവരുത്തുമെന്നും പ്രഖ്യാപിച്ചു. സമ്പദ്വ്യവസ്ഥ കടന്നുപോകുന്ന ദുഷ്കരാവസ്ഥ സൂചിപ്പിച്ചുകൊണ്ട്, രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) പദ്ധതി തുടരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു. കൂടുതൽ സഹായം ഉടനെ ലഭ്യമാകുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ചു. അശോക രൺവാലയെ സ്പീക്കറായും റിസ്വി സാലിഹിനെ ഡപ്യൂട്ടി സ്പീക്കറായും തിരഞ്ഞെടുത്തു.
ഇംഫാൽ ∙ മണിപ്പുരിൽ മുഖ്യമന്ത്രി ബിരേൻ സിങ് കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാത്ത എംഎൽഎമാരുടെ പേരുകൾ മുഖ്യമന്ത്രിയുടെ ഓഫിസ് പരസ്യമാക്കിയത് എംഎൽഎമാരെ സമ്മർദത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് സൂചന. ബിരേൻ സിങ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടവരുടെയും പിന്തുണ പിൻവലിച്ച സഖ്യകക്ഷിയായ എൻപിപി എംഎൽഎമാരുടെയും പേരുകൾ ഇതിലുണ്ട്. കുക്കികൾക്കെതിരെ മുഖ്യമന്ത്രി ശക്തമായ നടപടികൾക്ക് ഒരുങ്ങുമ്പോൾ ഒരു വിഭാഗം പിന്തുണ നൽകുന്നില്ലെന്നു ജനങ്ങളെ അറിയിക്കുകയായിരുന്നു പേരുകൾ പുറത്തുവിട്ടതിലൂടെ ലക്ഷ്യമിട്ടത്.
മെയ്തെയ് വിഭാഗത്തിൽപ്പെട്ടവരുടെ കൊലപാതകത്തിനു പകരംവീട്ടാൻ സായുധഗ്രൂപ്പുകൾ നീക്കം തുടങ്ങിയതോടെ മണിപ്പുർ വീണ്ടും കലാപഭീതിയിൽ. ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ ഏഴ് എംഎൽഎമാരുള്ള നാഷനൽ പീപ്പിൾസ് പാർട്ടി(എൻപിപി) പിൻവലിക്കുകയും കൂടുതൽ ഭരണപക്ഷ, പ്രതിപക്ഷ എംഎൽഎമാർ രാജിഭീഷണി ഉയർത്തുകയും ചെയ്തതോടെ ഭരണവും പ്രതിസന്ധിയിലേക്കു നീങ്ങുന്നു. എട്ടു മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ മൂന്നു കുട്ടികളെയും മൂന്നു സ്ത്രീകളെയും ദുരിതാശ്വാസ ക്യാംപിൽനിന്നു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവമുണ്ടായതിനെത്തുടർന്നാണ് മണിപ്പുരിൽ വീണ്ടും സ്ഥിതിഗതികൾ കൈവിട്ട നിലയിലേക്കെത്തിയത്. ഒന്നരവർഷത്തിനുശേഷം ആദ്യമായി സുരക്ഷാസേനയോടു കലാപം അടിച്ചമർത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇംഫാൽ താഴ്വരയും കുക്കി കുന്നുകളും സംഗമിക്കുന്ന ‘ബഫർസോണിൽ’ ഇന്നലെയും വ്യാപക വെടിവയ്പു നടന്നു. കലാപത്തിൽ മെയ്തെയ് വിഭാഗത്തിന് അനുകൂലമായ നിലപാടെടുത്ത മുഖ്യമന്ത്രി ബിരേൻ സിങ് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഇംഫാൽ താഴ്വരയിലെ ഒരു വിഭാഗം രംഗത്തിറങ്ങിയതു സർക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്. ഒന്നരവർഷം പിന്നിട്ടിട്ടും
മണിപ്പൂരിൽ ബിജെപി സഖ്യ സർക്കാരിൽ നിന്നും പിന്മാറി നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി). ബിജെപി കഴിഞ്ഞാൽ സർക്കാരിലെ ഏറ്റവും വലിയ കക്ഷിയാണ് എൻപിപി. സംഘർഷം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് പിന്മാറ്റം.
ഇംഫാൽ ∙ മണിപ്പുരിലെ അനധികൃത കുടിയേറ്റക്കാരെയും തീവ്രവാദികളെയും തടയാൻ സർജിക്കൽ സ്ട്രൈക്ക് പോലുള്ള നടപടികള് സ്വീകരിക്കണമെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) നേതാവ് രമേഷ് സിങ്. കഴിഞ്ഞ മൂന്നുമാസമായി കലാപം തുടരുന്ന മണിപ്പുരിൽ ബിജെപിയുെട സഖ്യകക്ഷിയാണ് എൻപിപി. 'അനധികൃത കുടിയേറ്റക്കാരും തീവ്രവാദികളും
ഷില്ലോങ് ∙ മേഘാലയയിൽ കോൺഗ്രസുമായി ചേർന്നു സർക്കാർ രൂപീകരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന്യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയും (യുഡിപി) പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ടും (പിഡിഎഫ്) ബിജെപി–എൻപിപി
ഷില്ലോങ്∙ മേഘാലയയിൽ എൻപിപി-ബിജെപി സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ച് യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി), പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ട് (പിഡിഎഫ്) എന്നീ കക്ഷികൾ. യുഡിപി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് പാർട്ടികൾ ഒരുമിച്ച് മേഘാലയയിൽ സർക്കാർ രൂപീകരിക്കാൻ ചർച്ച നടത്തുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ്
ഷില്ലോങ്∙ നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത മേഘാലയയിൽ സർക്കാർ രൂപീകരണത്തിന് നാടകീയ നീക്കങ്ങൾ. നിലവിലെ കാവൽ മുഖ്യമന്ത്രിയും 26 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ എൻപിപിയുടെ അധ്യക്ഷനുമായ കോൺറാഡ് സാങ്മ സർക്കാരുണ്ടാക്കാൻ ഭൂരിപക്ഷമുണ്ടെന്ന് അവകാശവാദവുമായി ഇന്നലെ
കൊൽക്കത്ത ∙ ആർക്കും കേവല ഭൂരിപക്ഷമുണ്ടാകില്ല എന്ന ചരിത്രം മേഘാലയ ഇത്തവണയും തിരുത്തിയില്ല. 20 സീറ്റ് മാത്രമുണ്ടായിരുന്ന, ന്യൂനപക്ഷ സർക്കാറിനെ നയിച്ച എൻപിപി (നാഷനൽ പീപ്പിൾസ് പാർട്ടി) ഇത്തവണ 26 സീറ്റാണ് നേടിയത്. 60 അംഗ നിയമസഭയിൽ 59 എണ്ണത്തിലാണ് വോട്ടെടുപ്പ് നടന്നിരുന്നത്.
Results 1-10 of 14