Activate your premium subscription today
കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യവുമായി യുഡിഎഫ് ഘടകകക്ഷികൾ. ആവശ്യങ്ങൾ കേട്ട് കോൺഗ്രസ് നേതൃത്വം. കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗവും സിഎംപിയും കൂടുതൽ സീറ്റുകൾ ചോദിച്ചപ്പോൾ മുസ്ലിം ലീഗും കേരള കോൺഗ്രസും തിരഞ്ഞെടുപ്പ് ഒരുക്കം സംബന്ധിച്ച നിർദേശങ്ങളിൽ ചർച്ചയൊതുക്കി.
കൊല്ലം∙ ആഴക്കടൽ മണൽ ഖനന വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും മൗനം പാലിക്കുന്നത് ദുരൂഹമാണെന്നു ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു.സർവകക്ഷി സമ്മേളനം വിളിച്ചു വിഷയത്തിന്റെ ഗൗരവം എന്തെന്ന് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രൻ
കൊല്ലം ∙ പതിനായിരക്കണക്കിനു മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകുന്ന പ്രദേശത്തുതന്നെ മണൽഖനനം നടത്താനുള്ള നീക്കത്തിൽ ദുരൂഹതയുണ്ടെന്നും പൊതുമേഖലയിലെ കരിമണൽ വ്യവസായം അതോടെ നശിക്കുമെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ആഴക്കടൽ മണൽ ഖനന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകവേ, പദ്ധതിയിൽനിന്നു പിൻമാറണമെന്ന് ആവശ്യപ്പെട്ട് ആർഎസ്പി നടത്തുന്ന തീരദേശ ജാഥ ഇന്നു വൈകിട്ട് വിഴിഞ്ഞത്തുനിന്ന് ആരംഭിക്കും.
തിരുവനന്തപുരം∙ ഫോറസ്റ്റ് ഓഫിസ് ആക്രമണക്കേസില്‍ അറസ്റ്റിലായ പി.വി.അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി ആര്‍എസ്പി. നിലപാടെടുക്കാന്‍ സമയമായിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു. അന്‍വറിന് ഓരോ ദിവസവും ഓരോ നിലപാടാണ്. പിണറായി വിരുദ്ധത മാത്രമല്ല മുന്നണി പ്രവേശനത്തിന്റെ മാനദണ്ഡം. അന്‍വര്‍ ഇതുവരെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
കോട്ടയം ∙ സിപിഎമ്മിനെതിരെ ഇടതുപക്ഷ കക്ഷികളുടെ വിശാല പ്ലാറ്റ്ഫോം രൂപീകരിക്കാൻ യുഡിഎഫിലെ ഇടതുകക്ഷികൾ. സംസ്ഥാനത്ത് സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫിന്റെ അപചയം തുറന്നുകാട്ടി തങ്ങളാണ് യഥാർഥ ഇടതുപക്ഷമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. യുഡിഎഫിലെ ഇടതുകക്ഷികളായ ആർഎസ്പി, സിഎംപി, ആർഎംപി എന്നീ കക്ഷികൾ ഇതു സംബന്ധിച്ച ആശയവിനിമയം നടത്തി.
കൊല്ലം ∙ ശബരിമലയിൽ എഡിജിപി അജിത്കുമാർ നടത്തിയ പ്രവർത്തനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി എൻ.കെ.പ്രേമചന്ദ്രൻ എംപിക്കു നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന പ്രസിഡന്റ് പുതുമന മനു നമ്പൂതിരി അധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എംപി, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ചവറ എസ്.ലാലു എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിലേറ്റ വൻതോൽവിക്കു പിന്നാലെ മുന്നണിയിൽ അസ്വാരസ്യം തലപൊക്കുന്നത് ഒഴിവാക്കണമെന്ന സിപിഎം തീരുമാനമാണ് രാജ്യസഭാ സീറ്റ് ത്യാഗത്തിനു പിന്നിൽ . ജനവിധിയുടെ സന്ദേശം പാർട്ടി ഉൾക്കൊള്ളുന്നതിന്റെ ആദ്യ സൂചനയുമാണിത്.
അനുകൂല മദ്യനയം രൂപീകരിക്കുന്നതിനായി ബാർ ഉടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാവശ്യപ്പെട്ടുള്ള ബാറുടമാ സംഘടനാ നേതാവിന്റെ ശബ്ദ സന്ദേശം പുറത്തു വന്നപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അതിനൊരു പുതിയ വ്യാഖ്യാനം കണ്ടെത്തി. രണ്ടാം പിണറായി സർക്കാരിനെ പിടിച്ചുലച്ച വിവാദത്തെക്കുറിച്ച് ഗോവിന്ദൻ പറഞ്ഞത് ‘‘തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാധ്യമങ്ങൾ ആകെ ‘ഡ്രൈ’ ആണ്. അതൊഴിവാക്കാനാണ് ഇത്തരം വാർത്തകൾ നൽകുന്നത്’’ എന്നാണ്. ബാർ കോഴ വിവാദം അവിടെ നിൽക്കട്ടെ. മാധ്യമങ്ങൾ ‘ഡ്രൈ’ ആണെന്നു കണ്ടാകണം, കൊല്ലത്ത് സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവന്റെ പ്രസ്താവന ഇക്കഴിഞ്ഞ ദിവസം പൊട്ടി വീണു. ഇപ്പോഴെന്താണ് പ്രകോപനം എന്നു മാധ്യമങ്ങൾ തല പുകഞ്ഞാലോചിച്ചിട്ടും പിടി കിട്ടിയില്ല. ആർഎസ്പി നേതാവും നിലവിലെ കൊല്ലം എംപിയുമായ എൻ.കെ.പ്രേമചന്ദ്രനെ ചുറ്റിപ്പറ്റിയായിരുന്നു സുദേവന്റെ പ്രസ്താവന. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ്, വോട്ടെണ്ണാൻ ഇനി നാളുകൾ മാത്രം ബാക്കി നിൽക്കെ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ സുദേവൻ ഇത്തരമൊരു പ്രസ്താവന ഇറക്കണമെങ്കിൽ അതിനു പിന്നിൽ
കൊല്ലം ∙ ഇലക്ടറൽ ബോണ്ട് വിഷയത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പ് നയമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്നടക്കം സംഭാവനകൾ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം നൽകിയ രേഖകൾ ഷിബു ബേബിജോൺ പുറത്തുവിട്ടു.
കൊൽക്കത്ത ∙ ബംഗാളിൽ ഇടത് സഖ്യവും കോൺഗ്രസും ഇന്ത്യൻ സെക്കുലർ ഫ്രണ്ടും തമ്മിലുള്ള സീറ്റ് ചർച്ച തുടരുന്നു. സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നിവർ വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞതവണ ഈ പാർട്ടികൾക്ക് ലഭിച്ച 3 വീതം സീറ്റുകളിൽ ഓരോന്നുവീതം വിട്ടുനൽകണമെന്നാണ് സിപിഎം ആവശ്യം.
Results 1-10 of 90